GENERAL NEWS
ഒരു വായ്പക്ക് പല ചാര്‍ജ്; ഇടപെടാന്‍ ഒരുങ്ങി റിസര്‍വ് ബാങ്ക്
2025-09-20
ഒരു വായ്പക്ക് പല ചാര്‍ജ്, ബാങ്കുകളുടെ പരിധിവിട്ട സേവന നിരക്കുകള്‍ക്കെതിരെ ഇടപെടാന്‍ ഒരുങ്ങി റിസര്‍വ് ബാങ്ക്. ഈ നടപടി ഫീസിനത്തില്‍ ഇന്ത്യയിലെ ബാങ്കുകളുടെ വരുമാനം ഗണ്യമായി ഇടിക്കുമെങ്കിലും ഉപയോക്താക്കള്‍ക്ക് വലിയ ആശ്വാസമാവും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ലോണ്‍ പ്രോസസിംഗ് ചാര്‍ജ്, ഡബിറ്റ് കാര്‍ഡ് ചാര്‍ജ്, മിനിമം ബാലന്‍സില്ലാത്തതിന് പിഴ, വൈകിയുള്ള പേമെന്റുകള്‍ക്ക് പെനാല്‍റ്റി എന്നിവയെല്ലാം ഉപയോക്താക്കളെ ബാങ്കുകളില്‍ നിന്ന് അകറ്റുന്ന നടപടിയാണെന്ന സന്ദേശം ഈയിടെ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ ബാങ്കുകള്‍ക്ക് കൈമാറിയിട്ടുണ്ട്. എന്നാല്‍ അത് വ്യക്തമായ നിര്‍ദേശമായി വരുന്ന മുറക്കു മാത്രമാണ് ബാങ്കുകള്‍ നടപ്പാക്കുക.
കോര്‍പറേറ്റ് വായ്പകള്‍ മാത്രമല്ല ബാങ്കുകള്‍ക്ക് ഇന്ന് ആകര്‍ഷകം. പേഴ്‌സണല്‍ ലോണ്‍, വാഹന വായ്പ, ചെറു ബിസിനസ് വായ്പകള്‍ തുടങ്ങി ചില്ലറ വായ്പകളില്‍ നിന്ന് ബാങ്കുകള്‍ക്കുള്ള വരുമാനം വര്‍ധിക്കുകയാണ്. പ്രോസസിംഗ് ഫീസും മറ്റും ഉയര്‍ന്നു നില്‍ക്കുന്നത് സാധാരണക്കാരെ ബുദ്ധിമുട്ടിക്കുകയുമാണ്. സര്‍ചാര്‍ജും മറ്റുമായി ഈടാക്കുന്ന ഫീസിന് വ്യക്തമായൊരു രൂപമില്ല. അര ശതമാനം മുതല്‍ രണ്ടര ശതമാനം വരെയാണ് റീട്ടെയില്‍, ചെറു ബിസിനസ് വായ്പകള്‍ക്ക് ബാങ്കുകള്‍ ഈടാക്കുന്നത്. ചില ബാങ്കുകള്‍ ഭവന വായ്പക്ക് ഈടാക്കുന്ന പ്രോസസിംഗ് ചാര്‍ജ് 25,000 രൂപയെന്ന് പരിമിതപ്പെടുത്തിയിട്ടുണ്ട്. ഒരേ കാര്യത്തിന് പല ബാങ്കുകളിലെ ഉപയോക്താക്കള്‍ പല നിരക്കില്‍ ഫീസ് നല്‍കേണ്ടി വരുന്നതാണ് നിലവിലെ സ്ഥിതി.
News
ദിവ്യകാരുണ്യ വാനമ്പാടി അജ്‌ന ജോര്‍ജ്, ഈശോക്കൊച്ചിന് നിത്യതയില്‍ നാലാം ജന്മദിനം, അജ്‌നയുടെ മരിക്കാത്ത ...
കര്‍ഷകനെയും കൃഷിയെയും അന്യമാക്കുന്ന പക്ഷിപ്പനി, കര്‍ഷകനെ കൂടുതല്‍ ദുരിതത്തിലാഴ്ത്തുന്ന നടപടികളും
കാനഡയുമായി ഇടഞ്ഞ് ട്രംപ് , ബോര്‍ഡ് ഓഫ് പീസില്‍ നിന്നും കാനഡ ഔട്ട് , കാനഡയെ ക്ഷണിച്ച തീരുമാനം ട്രംപ് ...
ട്വന്റി20 പാര്‍ട്ടിയുടെ എന്‍ഡിഎ പ്രവേശനം, ട്വന്റി20 പാര്‍ട്ടിയില്‍ പൊട്ടിത്തെറി, 'ഒന്നോ രണ്ടശതമാനം ...
കേരളത്തില്‍ നിന്ന് മോദി തമിഴ്നാട്ടിലെയ്ക്ക, ഡിഎംകെയ്ക്കതിരെ മോദിയുടെ കടന്നാക്രമണം പ്രതീക്ഷിക്കുന്നു, ...
യുക്രെയ്ന്‍ റഷ്യ യുദ്ധത്തില്‍ സുപ്രധാന പ്രഖ്യാപനം, യുദ്ധം അവസാനിപ്പിക്കുന്നതിന് കരാര്‍ ഉടന്‍ നിലവില്‍ ...
പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്തെത്തി
ഇന്ത്യയുടെ ബഹിരാകാശത്തെ പ്രിയപുത്രി, സുനിത വില്യംസ് വിരമിച്ചു, ഇതിഹാസതുല്യമായ 27 വര്‍ഷങ്ങള്‍
