GENERAL NEWS

ഗാസ വെടിനിര്‍ത്തലില്‍ സൂചനകള്‍ നല്‍കി ട്രംപ്; ട്രംപ് നെതന്യാഹു കൂടിക്കാഴ്ച ഇന്ന്

2025-09-29

ഗാസയുടെ കാര്യത്തില്‍ സവിശേഷമായ ഒന്ന്  സംഭവിക്കാന്‍ പോകുന്നുവെന്ന സൂചന നല്‍കി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രഖ്യാപനം വലിയൊരു മാറ്റത്തിനു വഴിയോരുക്കുമെന്നും ഇതിന് വേണ്ടിയുള്ള പ്രവര്‍ത്തനത്തിലാണ് താനെന്നും ട്രംപ് പറഞ്ഞു. ഗാസയിലെ വെടിനിര്‍ത്തല്‍ പദ്ധതിക്കായി ചര്‍ച്ചകള്‍ നടക്കുകയാണെന്നും പദ്ധതിയുടെ അന്തിമരൂപം ആയിട്ടില്ലെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും വ്യക്തമാക്കി.

ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവുമായുള്ള  കൂടിക്കാഴ്ചയില്‍ ഗാസ സമാധാന പദ്ധതിക്ക് അന്തിമരൂപം നല്‍കുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഗാസയുടെ കാര്യത്തില്‍ പ്രത്യേകമായി എന്തോ വരാനുണ്ടെന്നാണ് ട്രംപ് സൂചന നല്കിയിരിക്കുന്നത്. മിഡില്‍ ഈസ്റ്റിനെ മഹത്വവല്‍ക്കരിക്കുന്നതിനായി നമുക്ക് ഒരു അവസരമുണ്ട്. സവിശേഷമായൊന്നിന് വേണ്ടി എല്ലാവരും ഒരുമിക്കുകയാണ്.  ഇത്തരമൊന്ന് ഇതാദ്യമായാണ്. നമുക്ക് എല്ലാവര്‍ക്കും ചേര്‍ന്ന് ഇത് പൂര്‍ത്തിയാക്കാമെന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഹമാസ് ബന്ദികളാക്കിയ എല്ലാവരെയും മോചിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള ഒരു സമഗ്രമായ പദ്ധതിയാണ് ട്രംപ് ഭരണകൂടം തയ്യാറാക്കി വരുന്നത്. അതേസമയം ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഡൊണാള്‍ഡ് ട്രംപുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും പദ്ധതിക്ക് അന്തിമരൂപമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ യാഥാര്‍ഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും നെതന്യാഹു മാധ്യമങ്ങളോട് പറഞ്ഞു.

അതീവ നിര്‍ണ്ണായകമായ ഒരു ചര്‍ച്ചയ്ക്കായാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുന്നതെന്നാണ് യുഎസ് മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്. ഉടന്‍ വെടിനിര്‍ത്തല്‍, ഹമാസ് ബന്ദികളാക്കിയ എല്ലാവരെയും 48 മണിക്കൂറിനുള്ളില്‍ വിട്ടയയ്ക്കല്‍, ഗാസയില്‍ നിന്ന് ഇസ്രയേല്‍ സേനയുടെ ഘട്ടം ഘട്ടമായുള്ള പിന്‍മാറ്റം എന്നിവ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടക്കും.


News

ചാര്‍ലി കിര്‍ക്ക് വെടിയേറ്റ് കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷം..

മഹാരാഷ്ട്രയില്‍ ദൈവാലയം പൊളിച്ചുനീക്കി; പ്രതിഷേധം ശക്തം, പൂനെ കാളേവാടിയിലെ ദൈവാലയം പോലീസ് സന്നാഹത്തോടെ ...

എല്‍ നിനോ പ്രതിഭാസം മൂലം ഏലം കര്‍ഷകരുടെ നെഞ്ചില്‍ ഇടിത്തീ, ഇതര സംസ്ഥാന തൊഴിലാളികളോട് തല്‍ക്കാലം ...

18ാമത് ബ്രിക്‌സ് ഉച്ചകോടി, ഭാരത് മണ്ഡപത്തില്‍ വേദിയൊരുങ്ങി, ആഗോള ശക്തികളെ സ്വാഗതം ചെയ്യാന്‍ ഇന്ത്യ ...

ദേശവ്യാപകമായി നാളെ . ബാങ്ക് പണിമുടക്ക്

അവസാനംവരെ പോരാടുമെന്ന് മുഹമ്മദ് റിയാസ്

മനുഷ്യാന്തസ്സ് എപ്പോഴും സംരക്ഷിക്കപ്പെടണം: പാപ്പ ഓരോ മനുഷ്യനും ദൈവസ്‌നേഹത്തിന്റെ പ്രകടമായ ദാനം: പാപ്പ

മലയോര കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം കോതമംഗലം രൂപതാദ്ധ്യക്ഷന്‍ ബിഷപ് മാര്‍ ജോര്‍ജ് ...

VIDEO NEWS

പ്രഥമ കത്തനാർ ക്രിക്കറ്റ് ലീഗിന് പ്രൗഢോജ്വല തുടക്കം.കളിക്കളത്തിൽ ഷെക്കെയ്ന ന്യൂസ് കണ്ട മനോഹര കാഴ്ചകൾ

മോർച്ചറിയിൽ അവസാനിക്കുന്ന മലയാളിയുടെ റോഡ് യാത്ര. റോഡിൽ മലയാളിയെ 'കൊല്ലുന്ന' വില്ലനാര്...

സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ അനിശ്ചിതകാല സമരത്തിലേയ്ക് | Private Bus Strike In Kerala

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU