GENERAL NEWS

രാജ്യത്ത് വരുന്നൂ 72,300 ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍

2025-09-29

രാജ്യവ്യാപകമായി 72,300 ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് മാര്‍ഗരേഖയിറക്കി കേന്ദ്രം. പ്രധാനമന്ത്രിയുടെ 10,900 കോടിയുടെ പിഎം ഇ-ഡ്രൈവ് പദ്ധതിയുടെ ഭാഗമായി 2000 കോടിയാണ് ചാര്‍ജിങ് സ്റ്റേഷനുകള്‍ക്ക് മാറ്റിവെക്കുന്നത്. ഓഫീസുകള്‍, താമസസ്ഥലങ്ങള്‍, ആശുപത്രികള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുടങ്ങി സര്‍ക്കാരിനുകീഴിലുള്ള സ്ഥലങ്ങളില്‍ ചാര്‍ജിങ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് നൂറുശതമാനവും സബ്സിഡി ലഭിക്കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കോ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കോ കീഴില്‍ നഗരത്തിലും ഹൈവേകളിലും സ്ഥാപിക്കുന്ന ചാര്‍ജിങ് സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യത്തിന് 80 ശതമാനവും സപ്ലൈ ഉപകരണത്തിന് 70 ശതമാനവുമാണ് സബ്സിഡി. റെയില്‍വേ സ്റ്റേഷനുകള്‍, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കീഴിലെ വിമാനത്താവളങ്ങള്‍, സര്‍ക്കാര്‍ ബസ് സ്റ്റാന്‍ഡുകള്‍, മെട്രോ സ്റ്റേഷനുകള്‍, പാര്‍ക്കിങ് കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളും ഇതില്‍ ഉള്‍പ്പെടും.

ഹൈവേകള്‍ക്കുപുറമേ നഗരത്തെരുവുകള്‍, ഷോപ്പിങ് മാളുകള്‍, മാര്‍ക്കറ്റ് സമുച്ചയങ്ങള്‍ എന്നിവയിലും ചാര്‍ജിങ് സ്റ്റേഷന്റെ അടിസ്ഥാനസൗകര്യ നിര്‍മാണത്തിന് 80 ശതമാനം സബ്സിഡിയുണ്ട്. ബാറ്ററി മാറ്റിയെടുക്കുന്ന സ്റ്റേഷനുകള്‍, ബാറ്ററി ചാര്‍ജിങ് സ്റ്റേഷനുകള്‍ എന്നിവയ്ക്കും അടിസ്ഥാനസൗകര്യത്തിന് 80 ശതമാനമാണ് സബ്‌സിഡി. ചാര്‍ജിങ് സ്റ്റേഷനുകളുടെ ആവശ്യങ്ങള്‍ പരിശോധിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര, സംസ്ഥാന മന്ത്രാലയങ്ങള്‍ നോഡല്‍ ഏജന്‍സികളെ ചുമതലപ്പെടുത്തണം. വളരെ മുന്‍ഗണന നല്‍കേണ്ട സ്ഥലങ്ങള്‍ നിശ്ചയിക്കാനും നോഡല്‍ ഏജന്‍സികള്‍ക്ക് ഉത്തരവാദിത്വമുണ്ട്. ഭാരത് ഹെവി ഇലക്ട്രിക്കല്‍സാണ് പദ്ധതിയുടെ നടത്തിപ്പ് ഏജന്‍സി. പത്തുലക്ഷത്തിലേറെ ജനസംഖ്യയുള്ള നഗരങ്ങള്‍, സ്മാര്‍ട്ട് സിറ്റികള്‍, മെട്രോ നഗരങ്ങളുമായി ബന്ധപ്പെട്ട ഉപഗ്രഹനഗരങ്ങള്‍, സംസ്ഥാന തലസ്ഥാനങ്ങള്‍, തിരക്കുള്ള ദേശീയ-സംസ്ഥാന പാതകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, പെട്രോള്‍ പമ്പുകള്‍ എന്നീ സ്ഥലങ്ങള്‍ക്കാണ് പദ്ധതിയില്‍ ഊന്നല്‍നല്‍കുന്നത്.


News

ദിവ്യകാരുണ്യ വാനമ്പാടി അജ്‌ന ജോര്‍ജ്, ഈശോക്കൊച്ചിന് നിത്യതയില്‍ നാലാം ജന്മദിനം, അജ്‌നയുടെ മരിക്കാത്ത ...

കര്‍ഷകനെയും കൃഷിയെയും അന്യമാക്കുന്ന പക്ഷിപ്പനി, കര്‍ഷകനെ കൂടുതല്‍ ദുരിതത്തിലാഴ്ത്തുന്ന നടപടികളും

കാനഡയുമായി ഇടഞ്ഞ് ട്രംപ് , ബോര്‍ഡ് ഓഫ് പീസില്‍ നിന്നും കാനഡ ഔട്ട് , കാനഡയെ ക്ഷണിച്ച തീരുമാനം ട്രംപ് ...

ട്വന്റി20 പാര്‍ട്ടിയുടെ എന്‍ഡിഎ പ്രവേശനം, ട്വന്റി20 പാര്‍ട്ടിയില്‍ പൊട്ടിത്തെറി, 'ഒന്നോ രണ്ടശതമാനം ...

കേരളത്തില്‍ നിന്ന് മോദി തമിഴ്നാട്ടിലെയ്ക്ക, ഡിഎംകെയ്ക്കതിരെ മോദിയുടെ കടന്നാക്രമണം പ്രതീക്ഷിക്കുന്നു, ...

യുക്രെയ്ന്‍ റഷ്യ യുദ്ധത്തില്‍ സുപ്രധാന പ്രഖ്യാപനം, യുദ്ധം അവസാനിപ്പിക്കുന്നതിന് കരാര്‍ ഉടന്‍ നിലവില്‍ ...

പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്തെത്തി

ഇന്ത്യയുടെ ബഹിരാകാശത്തെ പ്രിയപുത്രി, സുനിത വില്യംസ് വിരമിച്ചു, ഇതിഹാസതുല്യമായ 27 വര്‍ഷങ്ങള്‍

VIDEO NEWS

അമേരിക്കൻ യുദ്ധക്കപ്പലുകൾ ഇറാനിലേക്ക് നീങ്ങിയതായി സ്ഥിരീകരിച്ച് ഡൊണാൾഡ് ട്രംപ്

ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാർശകൾ ഭൂരിഭാഗവും നടപ്പാക്കിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റുധരിപ്പിക്കുന്നതെന്ന് ബിഷപ്പ് ഡോ.അലക്‌സ് വടക്കുംതല

CUBA യിലെ കമ്മ്യൂണിസ്‌റ്റ് ഭരണകൂടത്തെ താഴെയിറക്കാൻ നടപടി തുടങ്ങി അമേരിക്ക

ഇറാനെതിരെ ശക്തമായ നീക്കത്തിന് യുഎസ് സൈന്യം ക്യൂബയ്ക്ക് ട്രംപിന്റെ മുന്നറിയിപ്പ് അമേരിക്കയില്‍ ജൂതസിനഗോഗ് കത്തിച്ചു ലോകത്ത് സംഭവിക്കുന്നത്

ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളെ ശത്രുപക്ഷത്ത് നിര്‍ത്താന്‍ സഭആഗ്രഹിക്കുന്നില്ല MAR JOSEPH PAMPLANY

യുവതലമുറയുടെ ആവേശത്തിരയിൽ അഭിമാനത്തോടെ ജാഗോ വേദിയിൽ അഭിവന്ദ്യ പിതാക്കന്മാർ