GENERAL NEWS

യുക്രെയ്ന്‍ റഷ്യ യുദ്ധത്തില്‍ സുപ്രധാന പ്രഖ്യാപനം, യുദ്ധം അവസാനിപ്പിക്കുന്നതിന് കരാര്‍ ഉടന്‍ നിലവില്‍ വരുമെന്ന് ട്രംപ്, യുഎസ്, റഷ്യ, യുക്രെയ്ന്‍ പ്രതിനിധികളുടെ ചര്‍ച്ച ഇന്ന് യുഎഇയില്‍ തുടങ്ങും

2026-01-23

യുക്രെയ്ന്‍ റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച കരാര്‍ ഉടന്‍ നിലവില്‍ വരുമെന്ന് ദാവോസിലെ ഗാസ രാജ്യാന്തര സമാധാന സമിതി വേദിയില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം. ദാവോസില്‍ യുക്രെയ്ന്‍ പ്രസിഡന്റ്‌റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായി ഒരു മണിക്കൂറോളം ട്രംപ് ചര്‍ച്ച നടത്തി. പിന്നാലെ യുഎസ്, റഷ്യ, യുക്രെയ്ന്‍ പ്രതിനിധികള്‍ അടങ്ങിയ സംഘം രണ്ടു ദിവസത്തെ ചര്‍ച്ച ഇന്ന് യുഎഇയില്‍ ആരംഭിക്കുമെന്ന് സെലെന്‍സ്‌കി പ്രഖ്യാപിച്ചു. ഇതിന് മുന്‍പ് യുഎസ് നയതന്ത്ര പ്രതിനിധികളുടെ സംഘം വ്‌ലാഡിമിര്‍ പുട്ടിനുമായി ചര്‍ച്ച നടത്തും.

യുക്രെയ്ന്‍ റഷ്യ യുദ്ധത്തില്‍ സുപ്രധാന പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് . യുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച കരാര്‍ ഉടന്‍ നിലവില്‍ വരുമെന്ന് ദാവോസിലെ രാജ്യാന്തര സമാധാന സമിതി വേദിയില്‍ വച്ചാണ് ട്രംപ് പ്രഖ്യാപിച്ചത് . ദാവോസില്‍ യുക്രെയ്ന്‍ പ്രസിഡന്റ്‌റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായി ഒരു മണിക്കൂറോളം ട്രംപ് ചര്‍ച്ച നടത്തി. ചര്‍ച്ചയ്ക്കുശേഷം യുഎസ്, റഷ്യ, യുക്രെയ്ന്‍ പ്രതിനിധികളുടെ രണ്ടു ദിവസത്തെ ചര്‍ച്ച ഇന്ന് യുഎഇയില്‍ ആരംഭിക്കുമെന്ന് സെലെന്‍സ്‌കി പ്രഖ്യാപിച്ചു. ഇതിന് മുന്‍പ് യുഎസ് നയതന്ത്ര പ്രതിനിധികളുടെ സംഘം വ്‌ലാഡിമിര്‍ പുട്ടിനുമായി ചര്‍ച്ച നടത്തും.

സെലെന്‍സ്‌കിയുമായി നടത്തിയ ചര്‍ച്ച അനുകുലമായിരുന്നുവെന്നു പ്രതികരിച്ച ട്രംപ് യുദ്ധം അവസാനിപ്പിക്കണം എന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനോട് ആവശ്യപ്പെട്ടു. ഇപ്പോള്‍ യുദ്ധം നിര്‍ത്താനായില്ലെങ്കില്‍ പുടിനും സൈലന്‍സ്‌കിയും മണ്ടന്‍മാരായിപ്പോകും. എന്നാല്‍, അവര്‍ അങ്ങനെ മണ്ടന്‍മാരല്ലെന്ന് തനിക്കറിയാമെന്നും ട്രംപ് പറഞ്ഞു.

ട്രംപുമായി മുന്‍പു നടത്തിയ കൂടിക്കാഴ്ച യുക്രെയ്നിന്റെ സംരക്ഷണം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും നടപടികള്‍ മുന്നോട്ടു പോകുമെന്നാണു കരുതുന്നതെന്നും സെലെന്‍സ്‌കി സമൂഹമാധ്യമത്തില്‍ കുറിച്ചു. വിട്ടുവീഴ്ചയ്ക്ക് റഷ്യ തയാറാകണമെന്നും എല്ലായ്പ്പോഴും അത് യുക്രെയ്നിന്റെ മാത്രം ചുമതലയല്ലെന്നും സെലെന്‍സ്‌കി പറഞ്ഞു. യുദ്ധത്തെത്തുടര്‍ന്ന് യുഎസ് മരവിപ്പിച്ച റഷ്യയുടെ ആസ്തികളില്‍ നിന്ന് ഗാസയുടെ പുനര്‍നിര്‍മാണത്തിനായി 8300 കോടി രൂപ നല്‍കാമെന്ന് ഗാസ രാജ്യാന്തര സമാധാനസമിതിയില്‍ റഷ്യ അറിയിച്ചു. എന്നാല്‍ രാജ്യാന്തര സമാധാനസമിതിയിലെ അംഗമാകുന്നതു സംബന്ധിച്ച തീരുമാനം റഷ്യ പുറത്തുവിട്ടിട്ടില്ല.

News

പരിശുദ്ധ കന്യകാമറിയം സ്വാതന്ത്ര്യത്തിന്റെ ആത്മീയ മാതൃക: മാര്‍ റാഫേല്‍ തട്ടില്‍

അയര്‍ലണ്ടിന്റെ ആത്മീയ ഉണര്‍വിനായി,.. ലിമെറിക്കില്‍ ''REVIVAL FIRE' ' ആത്മീയ നവീകരണ ധ്യാനം

സവര്‍ക്കറേക്കുറിച്ചുള്ള പരാമര്‍ശം, സവര്‍ക്കര്‍ വിരുദ്ധ പരാമര്‍ശക്കേസ് റദ്ദാക്കി സുപ്രീംകോടതി

മലയാളി കഴിക്കുന്നത് 'വിഷ'മോ ? 'വിഷരഹിത പഴം പച്ചക്കറി ഉല്പാദനം' കാലഘട്ടത്തിന് അനിവാര്യം

പ്രളയ പ്രതിരോധത്തിന് പുതിയ പദ്ധതി, ഐഐടി സംഘം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ദില്ലിയിലെ വിവിധയിടങ്ങളില്‍ ബോംബ് ഭീഷണി, സൂരക്ഷ ശക്തമാക്കി പോലീസ്

ലോ കോളേജുകളിലെ മൂല്യനിര്‍ണയത്തിലെ അപാകതകള്‍, എസ്എഫ്‌ഐ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു

പുതിയ കൂറുമാറ്റ നിരോധന നിയമം, മനീഷ് തിവാരിയുടെ അടിയന്തര പ്രമേയ നോട്ടീസ്

VIDEO NEWS

റഷ്യയുടെ രഹസ്യം ഒരു തടാകത്തിൽ!, രഹസ്യം മറക്കാൻ തടാകം കോൺക്രീറ്റ് ചെയ്തു | Russia | Lake Karachay

ഒറ്റ മാസത്തിൽ കൊല്ലപ്പെട്ട 12 ബിഷപ്പുമാർ!

പൂർവ്വിക ശാപത്തെ കുറിച്ച് പഠിപ്പിക്കുന്നത് വചന വിരുദ്ധമോ? ഉത്ഭവ പാപം ഇല്ല! ?

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU