GENERAL NEWS
ട്വന്റി20 പാര്‍ട്ടിയുടെ എന്‍ഡിഎ പ്രവേശനം, ട്വന്റി20 പാര്‍ട്ടിയില്‍ പൊട്ടിത്തെറി, 'ഒന്നോ രണ്ടശതമാനം പോയെന്നുവരും', 'പത്തോ നൂറോ ശതമാനം തിരികെ വരും', പ്രതീക്ഷിക്കാത്ത വികസനം കൊണ്ടുവരും:സാബു ജേക്കബ്
2026-01-23
ട്വന്റി20 യുടെ എന്‍ഡിഎ പ്രവേശനത്തിന് പിന്നാലെ പാര്‍ട്ടിയില്‍ പൊട്ടിത്തെറി. എറണാകുളത്ത് ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസിലേക്ക്. സാബു എം ജേക്കബിന്റെ ഒറ്റയ്ക്കുള്ള തീരുമാനമെന്നും പ്രാദേശിക നേതൃത്വത്തെയും പ്രവര്‍ത്തകരെയും നോക്കുകുത്തിയാക്കിയെന്നു വികാരം.
ട്വന്റി 20 യുടെ എന്‍ഡിഎ പ്രവേശനത്തിന് പിന്നാലെ ട്വന്റി 20 പാര്‍ട്ടിയിലെ ട്വന്റി 20 ജനപ്രതിനിധികള്‍ പാര്‍ട്ടി വിടുന്നതുമായി ബന്ധപ്പെട്ട് നേരത്തെ സാബു എം ജേക്കബ് പ്രതികരിച്ചിരുന്നു.ആശയപരമായി തീരുമാനമെടുക്കുമ്പോള്‍ ഒന്നോ രണ്ടശതമാനം പോയെന്നുവരും. അതൊന്നും ട്വന്റി 20യെ ബാധിക്കില്ല. ഒന്നോ രണ്ടോ ശതമാനം പോകുമ്പോള്‍ പത്തോ നൂറോ ശതമാനം തിരികെ വരും. ഭൂരിഭാഗം പേരും തീരുമാനത്തെ പിന്തുണയ്ക്കുന്നു - സാബു എം ജേക്കബ് പറഞ്ഞു. അത് എല്ലാ പാര്‍ട്ടിയിലും ഉണ്ടാകുന്നതെന്നായിരുന്നു കേരളം മാറ്റി എടുക്കുകയാണ് ഉദ്ദേശിക്കുന്നതെന്നും ജനങ്ങള്‍ പ്രതീക്ഷിക്കാത്ത വികസനമാണ് കൊണ്ടുവരാന്‍ പോകുന്നതെന്നും സാബു എം ജേക്കബ് പറഞ്ഞു. പി വി ശ്രീനിജന്റേത് കമ്മ്യൂണിസ്റ്റുകാരന്റെ പ്രതികരണമാണ്. എന്‍ഡിഎ പ്രവേശന തീരുമാനത്തിന് പിന്നില്‍ ബിസിനസ് താല്പര്യമാണോ എന്നുള്ളത് ജനങ്ങള്‍ തീരുമാനിക്കട്ടെ. കോണ്‍ഗ്രസിനും കമ്മ്യൂണിസ്റ്റനും എന്തു വേണമെങ്കിലും പറയാനുള്ള അവകാശമുണ്ട്, അവരത് പറഞ്ഞോട്ടെ അദ്ദേഹം വ്യക്തമാക്കി.അതേസമയം, ട്വന്റി 20യുടെ എന്‍ഡിഎ പ്രവേശനത്തിന് പിന്നാലെ എറണാകുളം വടവുകോട്- പുത്തന്‍കുരിശ് പഞ്ചായത്തിലെ യുഡിഎഫ് ഭരണം ചര്‍ച്ചയാക്കാന്‍ സിപിഐഎം. ട്വന്റി 20 യുടെ പിന്തുണയോടെ ഭരിക്കുന്ന പഞ്ചായത്തില്‍ കോണ്‍ഗ്രസ് എന്ത് നിലപാടാണ് സ്വീകരിക്കുക എന്നാണ് ഇടതുപക്ഷം ഉയര്‍ത്തുന്ന ചോദ്യം.
വടവുകോട്- പുത്തന്‍കുരിശ് പഞ്ചായത്തില്‍ യുഡിഎഫ് അധികാരത്തിലേറിയത് ട്വന്റി 20യുടെ പിന്തുണയോടെയായിരുന്നു. എല്‍ഡിഎഫിന് 8, യുഡിഎഫിന് 7, ട്വന്റി 20ക്ക് രണ്ട് എന്നിങ്ങനെയായിരുന്നു സീറ്റ് നില. ട്വന്റി 20 യുഡിഎഫിനെ പിന്തുണച്ചു. അതോടെ പഞ്ചായത്ത് ഭരണം യുഡിഎഫിന് ലഭിച്ചു. അവിടെ ഇനിയെന്ത് നിലപാടെടുക്കുമെന്നാണ് മന്ത്രി വി ശിവന്‍കുട്ടി ചോദിച്ചത്.
News
ഓപ്പറേഷന്‍ സിന്ദൂര്‍ , കിരാന ഹില്‍സില്‍ ഇന്ത്യ ആക്രമണം നടത്തിയിരുന്നു , തെളിവുണ്ടെന്ന് വെളിപ്പെടുത്തല്‍
ഭിന്നശേഷി സംവരണം: സര്‍ക്കാരിന്റെ നിര്‍ണായക നീക്കം, എന്‍എസ്എസിന് അനുകൂലമായ ഉത്തരവ് , എല്ലാ ...
ഇറാന്‍ അമേരിക്ക ആണവ ചര്‍ച്ചകള്‍, ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടായതായി ജെഡി വാന്‍സ്, ട്രംപിന്റെ ചില നിബന്ധനകള്‍ ...
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ എന്‍ഐഎ പിടിയില്‍
അപ്പീല്‍ സാധ്യത പരിശോധിക്കാന്‍ സര്‍ക്കാര്‍ , നവ കേരളം സര്‍വ്വേയില്‍ മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമം
വെള്ളത്തിന് പൂട്ടിട്ട് ഇന്ത്യ , പാകിസ്താന് വന്‍ തിരിച്ചടി, ഷാപുര്‍കണ്ടി ബാരേജ് പൂര്‍ത്തിയാകുന്നു
നവകേരള സര്‍വേ റദ്ദാക്കിയത് സര്‍ക്കാരിന് കനത്ത തിരിച്ചടിയെന്ന് വി ഡി സതീശന്‍
തീവ്ര ഇടതുപക്ഷ പ്രവര്‍ത്തകരുടെ മര്‍ദനത്തെത്തുടര്‍ന്ന് യുവാവ് മരിച്ച സംഭവം, വിമര്‍ശനവുമായി പാരീസ് നീതിന്യായ ...
