GENERAL NEWS

കാനഡയുമായി ഇടഞ്ഞ് ട്രംപ് , ബോര്‍ഡ് ഓഫ് പീസില്‍ നിന്നും കാനഡ ഔട്ട് , കാനഡയെ ക്ഷണിച്ച തീരുമാനം ട്രംപ് പിന്‍വലിച്ചു

2026-01-23

 ലോകനേതാക്കളുടെ ചരിത്രത്തിലെ ഏറ്റവും സവിശേഷവും അഭിമാനകരവുമായ കൂട്ടായ്മ എന്ന് വിശേഷിപ്പിക്കപ്പെടുന്ന 'ബോര്‍ഡ് ഓഫ് പീസി'ലേക്ക് കാനഡയെ ക്ഷണിച്ച തീരുമാനം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്‍വലിച്ചു. കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള തുറന്ന കത്തിലൂടെയാണ്, കാനഡയെ ഈ സമിതിയുടെ ഭാഗമാക്കുന്നതില്‍ നിന്നും ഒഴിവാക്കിയ വിവരം ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ ഔദ്യോഗികമായി അറിയിച്ചത്.

ഗാസ ഉള്‍പ്പെടെയുള്ള ആഗോള സംഘര്‍ഷ പ്രദേശങ്ങളില്‍ സമാധാനം പുനഃസ്ഥാപിക്കാനും പുനര്‍നിര്‍മാണത്തിന് നേതൃത്വം നല്‍കാനുമായി അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ രൂപപ്പെടുത്തുന്ന ബോര്‍ഡ് ഓഫ് പീസെന്ന ഓര്‍ഗനൈസേഷനിലേക്ക് കാനഡയെ ക്ഷണിച്ച തീരുമാനം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്‍വലിച്ചു. കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള തുറന്ന കത്തിലൂടെയാണ്, കാനഡയെ ഈ സമിതിയുടെ ഭാഗമാക്കുന്നതില്‍ നിന്നും ഒഴിവാക്കിയ വിവരം ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ ഔദ്യോഗികമായി അറിയിച്ചത്.

സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ മാര്‍ക്ക് കാര്‍ണി നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് അപ്രതീക്ഷിതമായ ഈ നീക്കം. ആഗോള ക്രമത്തില്‍ വിള്ളലുകള്‍ വീഴുന്നതായും വന്‍ശക്തികള്‍ സാമ്പത്തിക നയങ്ങളെ ആയുധമാക്കുന്നതായും കാര്‍ണി വിമര്‍ശിച്ചിരുന്നു. ഇത് ട്രംപിന്റെ നയങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനമായാണ് വിലയിരുത്തപ്പെട്ടത്. ഇതിനു പിന്നാലെ, 'അമേരിക്ക കാരണമാണ് കാനഡ നിലനില്‍ക്കുന്നത്' എന്ന രൂക്ഷമായ മറുപടിയുമായി ട്രംപ് രംഗത്തെത്തിയിരുന്നു.

ഈ സമിതിയില്‍ സ്ഥഥിര അംഗത്വം ലഭിക്കാന്‍ ഓരോ രാജ്യവും 100 കോടി ഡോളര്‍ നല്‍കണമെന്ന നിബന്ധന കാനഡ അംഗീകരിക്കാത്തതും ട്രംപിനെ പ്രകോപിപ്പിച്ചതായി സൂചനയുണ്ട്. ഒരു ബില്യന്‍ ഡോളര്‍ നല്‍കി അംഗത്വം നേടാനില്ലെന്ന് കാനഡയുടെ ധനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

News

ഓപ്പറേഷന്‍ സിന്ദൂര്‍ , കിരാന ഹില്‍സില്‍ ഇന്ത്യ ആക്രമണം നടത്തിയിരുന്നു , തെളിവുണ്ടെന്ന് വെളിപ്പെടുത്തല്‍

ഭിന്നശേഷി സംവരണം: സര്‍ക്കാരിന്റെ നിര്‍ണായക നീക്കം, എന്‍എസ്എസിന് അനുകൂലമായ ഉത്തരവ് , എല്ലാ ...

ഇറാന്‍ അമേരിക്ക ആണവ ചര്‍ച്ചകള്‍, ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടായതായി ജെഡി വാന്‍സ്, ട്രംപിന്റെ ചില നിബന്ധനകള്‍ ...

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ എന്‍ഐഎ പിടിയില്‍

അപ്പീല്‍ സാധ്യത പരിശോധിക്കാന്‍ സര്‍ക്കാര്‍ , നവ കേരളം സര്‍വ്വേയില്‍ മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമം

വെള്ളത്തിന് പൂട്ടിട്ട് ഇന്ത്യ , പാകിസ്താന് വന്‍ തിരിച്ചടി, ഷാപുര്‍കണ്ടി ബാരേജ് പൂര്‍ത്തിയാകുന്നു

നവകേരള സര്‍വേ റദ്ദാക്കിയത് സര്‍ക്കാരിന് കനത്ത തിരിച്ചടിയെന്ന് വി ഡി സതീശന്‍

തീവ്ര ഇടതുപക്ഷ പ്രവര്‍ത്തകരുടെ മര്‍ദനത്തെത്തുടര്‍ന്ന് യുവാവ് മരിച്ച സംഭവം, വിമര്‍ശനവുമായി പാരീസ് നീതിന്യായ ...

VIDEO NEWS

സെലിബ്രിറ്റികൾക്കിടയിൽ അദ്ദേഹം വ്യത്യസ്തനായിരുന്നു... ശാസ്ത്രലോകത്തെ വേറിട്ട ശബ്ദം വിടചൊല്ലുമ്പോൾ...

മലപ്പുറത്തിന്റെ മനസ്സില്‍ ആര് യു ഡി എഫ് എല്‍ ഡി എഫ് എന്‍ ഡി എ

ചർച്ചയ്ക്കു ശേഷം യുദ്ധമോ ? ഇറാന്റെ എണ്ണക്കപ്പൽ പിടിച്ചെടുത്ത ഇന്ത്യയുടെ നടപടി നയമാറ്റ സൂചനയോ?

ആഗോള കത്തോലിക്കരുടെ ആത്മീയ വികാരമായ സെന്റ് പീറ്റേഴ്സ് ബസിലിക്ക 4 നൂറ്റാണ്ടിന്റെ ശോഭയിൽ... അപൂർവ അവസരങ്ങൾ ഒരുക്കി വത്തിക്കാന്റെ അറിയിപ്പ്

ഇറാനെതിരെ ശക്തമായ നീക്കത്തിന് യുഎസ് സൈന്യം ക്യൂബയ്ക്ക് ട്രംപിന്റെ മുന്നറിയിപ്പ് അമേരിക്കയില്‍ ജൂതസിനഗോഗ് കത്തിച്ചു ലോകത്ത് സംഭവിക്കുന്നത്

ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളെ ശത്രുപക്ഷത്ത് നിര്‍ത്താന്‍ സഭആഗ്രഹിക്കുന്നില്ല MAR JOSEPH PAMPLANY