GENERAL NEWS
കര്‍ഷകനെയും കൃഷിയെയും അന്യമാക്കുന്ന പക്ഷിപ്പനി, കര്‍ഷകനെ കൂടുതല്‍ ദുരിതത്തിലാഴ്ത്തുന്ന നടപടികളും
2026-01-23
പക്ഷിപ്പനിയില്‍ തളര്‍ന്നിരിക്കുന്ന കുട്ടനാട്ടില്‍ കര്‍ഷകരും തകര്‍ച്ചയില്‍. സംസ്ഥാന കൃഷിവകുപ്പിന്റെ പൗള്‍ട്രി കര്‍ഷകര്‍ക്കുള്ള പുരസ്‌കാരത്തിന് അര്‍ഹനായ കുട്ടനാട് കണ്ണാടി സ്വദേശി എന്‍ കെ മാത്യുവിന്റെ ഫാമിന്റെ അവസ്ഥ ഏറെ ശോചനീയമാണ്. സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലങ്കില്‍ കുട്ടനാട്ടിലെ താറാവ് കര്‍ഷകര്‍ കൂട്ടത്തോടെ മറ്റു മേഖലകളിലേയ്ക്ക് കുടിയേറേണ്ടി വരും.
15 വര്‍ഷത്തോളമായി പൗള്‍ട്രി കൃഷി രംഗത്തുള്ള കര്‍ഷകനാണ് കുട്ടനാട് കണ്ണാടി സ്വദേശി എന്‍ കെ മാത്യു. മികച്ചയിനം കോഴിക്കുഞ്ഞുങ്ങളെ വേണ്ടവിധം പരിപാലിച്ച് കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നതായിരുന്നു ഈ ഫാമിന്റെ പ്രധാന പ്രവര്‍ത്തനം. 15 വര്‍ഷമായി പക്ഷിപ്പനിയെ നേരിടുന്ന കര്‍ഷകനും കൂടിയാണ് മാത്യു. എന്നാല്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായ പക്ഷിപനിയും അതിനെ തുടര്‍ന്ന് ഉണ്ടായ പക്ഷി വളര്‍ത്തല്‍ നിരോധനവുമാണ് മാത്യുവിന്റെ ഫാമിനെ തകര്‍ച്ചയിലേക്ക് നയിച്ചത്. ഇത്ര വര്‍ഷമായിട്ടും ഇതിനൊരു പ്രതിവിധി കാണാന്‍ ഭരണസംവിധാനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. ഗവേഷണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും പ്രതിരോധ മരുന്ന് പോയിട്ട് ഇതെങ്ങനെ ഉണ്ടാകുന്നു, എന്തുകൊണ്ട് ഉണ്ടാകുന്നു എന്നുപോലും കണ്ടെത്താനായിട്ടില്ലെന്നാണ് മാത്യു പറയുന്നത്.
അധികാരികള്‍ ജാഗ്രതയോടെ നടപടികള്‍ സ്വീകരിച്ചാല്‍ തീരാവുന്ന പ്രശ്‌നങ്ങളെ ഉള്ളൂവെന്നാണ് എന്‍ കെ മാത്യു പറയുന്നത്. നഷ്ട്ടം സംഭവിച്ചിരിക്കുന്ന കര്‍ഷകനെ കൂടുതല്‍ ദുരിതത്തിലാഴ്ത്തുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
ഫാമിന്റെ പ്രവര്‍ത്തനം പൂര്‍ണമായും അവസാനിപ്പിച്ച് മറ്റ് ജോലികളിലേക്ക് പോകാന്‍ മനസ്സില്ല മനസ്സോടെ നിര്‍ബന്ധിതരാവുകയാണ് കര്‍ഷകര്‍. പ്രതീക്ഷയോടെ ജീവിതം തുടങ്ങുമ്പോള്‍ അതിനെ തടയാന്‍ രോഗങ്ങളും ആശ്വാസം നല്‍കുന്നതിന് പകരം കൂടുതല്‍ തകര്‍ച്ചയിലേക്ക് നയിക്കുന്ന സംവിധാനങ്ങളും വരുന്ന തലമുറക്ക് കൃഷി അന്യമാക്കുകയാണ്.
News
കേരളത്തിലെ ആറ് നവീകരിച്ച അമൃത് റെയില്‍വേ സ്റ്റേഷനുകള്‍, ഇന്ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും.
രാജ്യത്ത് ആദ്യമായി ഹൈഡ്രജന്‍ എന്‍ജിന്‍ തീവണ്ടി
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 20ന് ആരംഭിക്കും, മണ്ഡല പുനര്‍ നിര്‍ണ്ണയ ബില്ല് ഉള്‍പ്പടെയുള്ള ...
കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസ്, ജിതിന്‍ ഭാസകറിന്റെ ജാമ്യം റദ്ദാക്കില്ല, എസ്‌ഐടി നല്‍കിയ ഹര്‍ജി തള്ളി
ഡോ. എം.കെ. റാമിനെ ഉടന്‍ പിടികൂടാനാകുമെന്ന് അന്വേഷണ സംഘം, ജാമ്യം നിഷേധിച്ചിട്ടും അറസ്റ്റ് വൈകുന്നതെന്തെന്ന് ...
കാനഡ - മിന്നെസോട്ട കാട്ടുതീ; കനത്ത വായുമലിനീകരണം, ചിക്കാഗോ, ഡെട്രോയിറ്റ്, മിനിയാപൊളിസ് നഗരങ്ങളില്‍ ...
പ്രതിപക്ഷ ഉപ നേതൃസ്ഥാനത്തില്‍ അയവുള്ള സമീപനവുമായി സിപിഐ
അമേരിക്ക- സൗത്ത് കൊറിയ നാവിക അഭ്യാസം: വിമര്‍ശിച്ച് നോര്‍ത്ത് കൊറിയ, പ്രകോപനങ്ങള്‍ക്കെതിരെ ശക്തമായ തിരിച്ചടി ...
