GENERAL NEWS
മാപ്പ് പിന്‍വലിച്ച് അമേരിക്ക, ഇന്ത്യയുടെ സമ്പൂര്‍ണ മാപ്പ് അമേരിക്ക പോസ്റ്റ് ചെയ്തിരുന്നു , പോസ്റ്റ് വലിയ ചര്‍ച്ചാവിഷയമായിരുന്നു
2026-02-12
പാക് അധീന കശ്മീരും അക്‌സായി ചിനും ഉള്‍പ്പെടുത്തിയുള്ള ഇന്ത്യയുടെ ഔദ്യോഗിക ഭൂപടം എക്‌സില്‍ പങ്കുവെച്ച അമേരിക്ക പോസ്റ്റ് പിന്‍വലിച്ചു. യു.എസ്. വ്യാപാരപ്രതിനിധിയുടെ ഓഫീസാണ് ഭൂപടം പിന്‍വലിച്ചത്. ഇന്ത്യയുമായുള്ള വ്യാപാരക്കരാറിന്റെ പ്രാഥമിക രൂപരേഖ പുറത്തുവിട്ട ശനിയാഴ്ചയാണ് ഔദ്യോഗിക ഭൂപടം യു.എസ്. എക്‌സില്‍ പോസ്റ്റുചെയ്തത്.
ഇന്ത്യയും ആയല്‍ രാജ്യങ്ങളായ പാകിസ്ഥാനും ചൈനയുമായും എക്കാലത്ത്തും വലിയ തര്‍ക്ക വിഷയമായി നിലനില്‍ക്കുന്ന സ്ഥലങ്ങളാണ് പാക് അധീന കാശ്മീരും അക്സായി ചിനും ഈ മേഖല തര്‍ക്കമേഖലകളായാണ് യു.എസ്. കരുതുന്നത്. അതിനാല്‍, ഇന്ത്യയുടെ ഭൂപടത്തില്‍ അവയെ കുത്തുകളാല്‍ വേര്‍തിരിച്ചാണ് യു.എസ്. കാണിക്കാറ്. ആ പതിവുതെറ്റിച്ച്, കുത്തുകളാല്‍ ഈ സ്ഥലങ്ങള്‍ വേര്‍തിരിക്കാതെയുള്ള ഭൂപടമായിരുന്നു ശനിയാഴ്ച എക്‌സില്‍ പങ്കുവെച്ചത്. ഇന്ത്യയുമായി വ്യാപാര കരാര്‍ ഒപ്പുവച്ച സമയത്തും പാകിസ്താനുമായി അമേരിക്ക അടുത്ത് നില്‍ക്കുന്ന സാഹചര്യത്തിലും പ്രത്യക്ഷപ്പെട്ട പോസ്റ്റ് വലിയ രാഷ്ട്രീയ ചര്‍ച്ചാവിഷയമായിരുന്നു
News
പുടിനുമായി ട്രംപിന്റെ നിര്‍ണ്ണായക ചര്‍ച്ച, സംഘര്‍ഷത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറെന്ന് പുടിന്‍ , യുക്രെയ്ന്‍ ...
മലപ്പുറം പോത്തുവെട്ടിയില്‍ ഫര്‍ണിച്ചര്‍ ഫാക്ടറിയില്‍ തീപിടുത്തം, ഫയര്‍ഫോഴ്സും,പോലീസും, നാട്ടുക്കാരും ...
ഡാറ്റ ചോര്‍ത്തല്‍,ഹര്‍ജി തള്ളി ഹൈക്കോടതി, സ്വകാര്യത ലംഘനമില്ല,നിയമവിരുദ്ധതയില്ല :കോടതി, വിവാദത്തില്‍ ...
രാജ്യത്തെ എണ്ണ ലഭ്യത, സമിതി രൂപീകരിക്കാന്‍ കേന്ദ്രം, മൂന്നംഗ സമിതിക്കാണ് ശുപാര്‍ശ
മരക്കഷ്ണം കളയാതെ മുറിവ് തുന്നിക്കെട്ടി, ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 5 സെന്റീമീറ്റര്‍ നീളമുള്ള ...
ഖമേനിയുടെ മരണത്തിന് പിന്നാലെ സ്ലീപ്പര്‍ സെല്ലുകള്‍ക്ക് സന്ദേശം ലഭിച്ചതായി സൂചന. ലോകമെമ്പാടുമുള്ള ഇറാനില്‍ ...
പ്രധാനമന്ത്രി നാളെ കൊച്ചിയില്‍ ഒട്ടേറെ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കും
സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമ്പൂര്‍ണ സമരം. 40000 രൂപ ഉയര്‍ന്ന വേതനം ആക്കണമെന്ന് ആവശ്യം
