GENERAL NEWS

കുറ്റ്യാടിയിലെ തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് , നിസാര കാര്യങ്ങള്‍ ഊതിപ്പെരുപ്പിക്കുന്നു, നടന്നത് കയ്യാങ്കളിയല്ല, സ്‌നേഹതള്ളല്‍

2026-02-12

പുതുയുഗ യാത്രയുടെ കുറ്റ്യാടിയില്‍ നടന്ന സ്വീകരണ പരിപാടിയുടെ വേദിയിലുണ്ടായ തര്‍ക്കത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കുറ്റ്യാടിയില്‍ ജാഥക്കിടെ ഉണ്ടായ നിസാര കാര്യങ്ങള്‍ ഊതിപ്പെരിപ്പിക്കുകയാണെന്നും ജാഥ കണ്ട് അസൂയപൂണ്ടവരാണ് ഈ പ്രചാരണത്തിന് പിന്നിലെന്നും വിഡി സതീശന്‍ പറഞ്ഞു. വിഡി സതീശന്റെ നേതൃത്വത്തിലാണ് പുതുയുഗ യാത്ര നടക്കുന്നത്. 

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയു?ഗ യാത്രയുടെ കുറ്റ്യാടിയില്‍ നടന്ന സ്വീകരണ വേദിയിലാണ് ഉന്തും തള്ളുമുണ്ടായത്. സ്വാ?ഗത പ്രാസം?ഗികനായ ഡിസിസി സെക്രട്ടറി, ജാഥാ ക്യാപ്റ്റന്‍ വി.ഡി. സതീശനെ സംസാരിക്കാനായി ക്ഷണിച്ചത് മുതലാണ് തര്‍ക്കം തുടങ്ങിയത്. സതീശനെ ക്ഷണിച്ചതിന് പിന്നാലെ വടകര എംപി ഷാഫി പറമ്പില്‍ സ്വാ?ഗത പ്രാസം?ഗികനെ പിന്നിലേക്ക് തള്ളിക്കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരുന്നത്. എന്നാല്‍ അതങ്ങനെയല്ലെന്നും സമയം വൈകിയതിനാല്‍ ഷാഫി പറമ്പില്‍ എംപിയാണ് തന്നെ പ്രസംഗിക്കാന്‍ വിളിക്കാന്‍ പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വ്യക്തമാക്കി. അതേസമയം പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ പുതുയുഗ യാത്ര മാറ്റിവെക്കേണ്ട കാര്യമില്ലെന്നും എല്‍ഡിഎഫ് എന്തിനാണ് യാത്ര മാറ്റിവെച്ചതെന്ന് അവര്‍ പറയണെന്നും വിഡി സതീശന്‍ പറഞ്ഞു. പണിമുടക്കിന്റെ കാരണങ്ങളോട് കോണ്‍ഗ്രസിന് പൂര്‍ണ പിന്തുണയുണ്ട്. യാത്രയില്‍ ഈ വിഷയങ്ങളും ഞങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ദേശീയ കേരളത്തില്‍ മാത്രമാണ് പണിമുടക്ക് ഹര്‍ത്താല്‍ ആകുന്നത്. അത് നല്ലത് ആണോ എന്ന് ചര്‍ച്ച ചെയ്യണം. കാലഹരണപെട്ട പലതും മാറ്റണം എന്നാണ് തങ്ങളുടെ അഭിപ്രായമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അതോടൊപ്പം യുഡിഎഫിന്റെ ഹെല്‍ത്ത് കമ്മീഷന്‍ റിപ്പോര്‍ട്ടും വിഡി സതീശന്‍ പുറത്തുവിട്ടു. കേരളത്തിലെ ആരോഗ്യമേഖലയെ യുഡിഎഫ് ശക്തിപ്പെടുത്തും. യൂണിവേഴ്‌സല്‍ ഹെല്‍ത്ത് കവറേജ് നടപ്പിലാക്കും. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പും ആരോഗ്യ വകുപ്പും ഏകോപിപ്പിക്കും. ആദിവാസി, തീര മേഖലയില്‍ ആരോഗ്യ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കും. കാരുണ്യ ഫാര്‍മസി പുനരാവിഷ്‌കരിക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു.  





News

പുടിനുമായി ട്രംപിന്റെ നിര്‍ണ്ണായക ചര്‍ച്ച, സംഘര്‍ഷത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറെന്ന് പുടിന്‍ , യുക്രെയ്ന്‍ ...

മലപ്പുറം പോത്തുവെട്ടിയില്‍ ഫര്‍ണിച്ചര്‍ ഫാക്ടറിയില്‍ തീപിടുത്തം, ഫയര്‍ഫോഴ്സും,പോലീസും, നാട്ടുക്കാരും ...

ഡാറ്റ ചോര്‍ത്തല്‍,ഹര്‍ജി തള്ളി ഹൈക്കോടതി, സ്വകാര്യത ലംഘനമില്ല,നിയമവിരുദ്ധതയില്ല :കോടതി, വിവാദത്തില്‍ ...

രാജ്യത്തെ എണ്ണ ലഭ്യത, സമിതി രൂപീകരിക്കാന്‍ കേന്ദ്രം, മൂന്നംഗ സമിതിക്കാണ് ശുപാര്‍ശ

മരക്കഷ്ണം കളയാതെ മുറിവ് തുന്നിക്കെട്ടി, ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 5 സെന്റീമീറ്റര്‍ നീളമുള്ള ...

ഖമേനിയുടെ മരണത്തിന് പിന്നാലെ സ്ലീപ്പര്‍ സെല്ലുകള്‍ക്ക് സന്ദേശം ലഭിച്ചതായി സൂചന. ലോകമെമ്പാടുമുള്ള ഇറാനില്‍ ...

പ്രധാനമന്ത്രി നാളെ കൊച്ചിയില്‍ ഒട്ടേറെ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കും

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമ്പൂര്‍ണ സമരം. 40000 രൂപ ഉയര്‍ന്ന വേതനം ആക്കണമെന്ന് ആവശ്യം

VIDEO NEWS

പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനുമായി ഫോണില്‍ നിര്‍ണായക ചര്‍ച്ച നടത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്

കാണാതായ കത്തോലിക്കാ വൈദികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

'ചോദിക്കുന്നവർക്ക് മുഴുവൻ ബാർ ലൈസൻസ് കൊടുക്കുകയാണ് ഈ സർക്കാർ'

കൊല്ലപ്പെട്ടു എന്ന പ്രചരണങ്ങള്‍ക്കിടെ ഇറാന്റെ മിസൈല്‍ പതിച്ച ഇസ്രായേലിലെ ബെയ്റ്റ് ഷെമേഷ് സന്ദര്‍ശിച്ച് നെതന്യാഹു

കൂടുതല്‍ രാജ്യങ്ങള്‍ യുദ്ധത്തിലേക്ക് പശ്ചിമേഷ്യന്‍ യുദ്ധം... മറ്റൊരു ലോകമഹായുദ്ധത്തിന്റെ കാഹളധ്വനിയോ?

ഇറാനെതിരെ ശക്തമായ നീക്കത്തിന് യുഎസ് സൈന്യം ക്യൂബയ്ക്ക് ട്രംപിന്റെ മുന്നറിയിപ്പ് അമേരിക്കയില്‍ ജൂതസിനഗോഗ് കത്തിച്ചു ലോകത്ത് സംഭവിക്കുന്നത്