CHURCH NEWS

കനത്ത രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് ഇടയിലും തങ്ങളുടെ ക്രൈസ്തവ വിശ്വാസം മുറുകെ പിടിച്ച് ബംഗാളിലെ ക്രൈസ്തവര്‍. മതപരമായ അക്രമ ഭീഷണികള്‍ക്ക് നടുവില്‍ ബംഗ്ലാദേശിലെ പ്രശസ്തമായ സെന്റ് ആന്റണീസ് തീര്‍ത്ഥാടന കേന്ദ്രത്തില്‍ പതിനായിരങ്ങള്‍ വന്നെത്തി. ഫെബ്രുവരി 12 ന് നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി മത ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണമുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെയാണ് വിശ്വാസികള്‍ പ്രാര്‍ത്ഥനയുമായി തീര്‍ത്ഥാടന കേന്ദ്രത്തിലെത്തിയത്. കനത്ത രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കും മതപരമായ അക്രമ ഭീഷണികള്‍ക്കും നടുവില്‍ ബംഗ്ലാദേശിലെ പ്രശസ്തമായ സെന്റ് ആന്റണീസ് തീര്‍ത്ഥാടന കേന്ദ്രത്തില്‍ പതിനായിരങ്ങള്‍ ഒത്തുകൂടി. ഫെബ്രുവരി 12 ന് നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി മത ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണമുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെയാണ് വിശ്വാസികള്‍ പ്രാര്‍ത്ഥനയുമായി പന്‍ജോറ ഗ്രാമത്തിലെത്തിയത്. ധാക്ക അതിരൂപതയിലെ ഗാസിപൂര്‍ ജില്ലയിലുള്ള സെന്റ് നിക്കോളാസ് ഓഫ് ടൊളന്റീനോ പള്ളിയില്‍ നടന്ന വാര്‍ഷിക തീര്‍ത്ഥാടനത്തില്‍ ഇത്തവണ നാല്‍പ്പത

2026-02-12

കനത്ത രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് ഇടയിലും തങ്ങളുടെ ക്രൈസ്തവ വിശ്വാസം മുറുകെ പിടിച്ച് ബംഗാളിലെ ക്രൈസ്തവര്‍.  മതപരമായ അക്രമ ഭീഷണികള്‍ക്ക് നടുവില്‍ ബംഗ്ലാദേശിലെ പ്രശസ്തമായ സെന്റ് ആന്റണീസ് തീര്‍ത്ഥാടന കേന്ദ്രത്തില്‍ പതിനായിരങ്ങള്‍ വന്നെത്തി. ഫെബ്രുവരി 12 ന് നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി മത ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണമുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെയാണ് വിശ്വാസികള്‍ പ്രാര്‍ത്ഥനയുമായി തീര്‍ത്ഥാടന കേന്ദ്രത്തിലെത്തിയത്. 

കനത്ത രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കും മതപരമായ അക്രമ ഭീഷണികള്‍ക്കും നടുവില്‍ ബംഗ്ലാദേശിലെ പ്രശസ്തമായ സെന്റ് ആന്റണീസ് തീര്‍ത്ഥാടന കേന്ദ്രത്തില്‍ പതിനായിരങ്ങള്‍ ഒത്തുകൂടി. ഫെബ്രുവരി 12 ന് നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി മത ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണമുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെയാണ് വിശ്വാസികള്‍ പ്രാര്‍ത്ഥനയുമായി പന്‍ജോറ ഗ്രാമത്തിലെത്തിയത്.

ധാക്ക അതിരൂപതയിലെ ഗാസിപൂര്‍ ജില്ലയിലുള്ള സെന്റ് നിക്കോളാസ് ഓഫ് ടൊളന്റീനോ പള്ളിയില്‍ നടന്ന വാര്‍ഷിക തീര്‍ത്ഥാടനത്തില്‍ ഇത്തവണ നാല്‍പ്പതിനായിരത്തോളം വിശ്വാസികള്‍ പങ്കെടുത്തു. മുസ്ലീം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശില്‍ തിരഞ്ഞെടുപ്പ് കാലങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കുനേരെ ആക്രമണം പതിവായതിനാല്‍ ഇത്തവണ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമായിരുന്നു. പ്രദേശം മുഴുവന്‍ സിസിടിവി നിരീക്ഷണത്തിലാക്കുകയും നൂറുകണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തു.

ക്രൈസ്തവര്‍ക്ക് പുറമെ ഹിന്ദുക്കളും മുസ്ലീങ്ങളും ബുദ്ധമതക്കാരും ഈ തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കാറുണ്ട് എന്നതാണ് ഇതിന്റെ പ്രത്യേകത. ചടങ്ങില്‍ സംസാരിച്ച ഓക്‌സിലറി ബിഷപ്പ് സുബ്രതോ ബോണിഫേസ് ഗോമസ് സമാധാനത്തിന്റെ സന്ദേശം വിശ്വാസികള്‍ക്കിടയില്‍ പകര്‍ന്നു. ക്രിസ്തുതുവിന്റെ ആദര്‍ശങ്ങള്‍ക്കനുസരിച്ച് ജീവിക്കാനും മറ്റുള്ളവരെ സ്‌നേഹത്തിന്റെ പാതയിലേക്ക് നയിക്കാനും വിശുദ്ധ അന്തോണീസ് ആഹ്വാനം ചെയ്യുന്നുവെന്ന് അദേഹം പറഞ്ഞു.

2025 നവംബറില്‍ ധാക്ക കത്തീഡ്രലിലും സെന്റ് ജോസഫ് സ്‌കൂളിലും നടന്ന ഗ്രനേഡ് സ്‌ഫോടനങ്ങള്‍ ക്രൈസ്തവ സമൂഹത്തെ വല്ലാതെ ഉലച്ചിരുന്നു. പിന്നാലെ വിദ്യാലയങ്ങള്‍ വഴി മതപരിവര്‍ത്തനം നടത്തുന്നു എന്ന് ആരോപിച്ച് തീവ്രവാദ ഗ്രൂപ്പുകള്‍ പള്ളികള്‍ക്കും മിഷനറി സ്ഥാപനങ്ങള്‍ക്കും നേരെ ഭീഷണി കത്തുകള്‍ അയച്ചിരുന്നു. ധാക്ക ആര്‍ച്ച് ബിഷപ്പ് ബിജോയ് ഡിക്രൂസ് ഇതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.


18 കോടി ജനസംഖ്യയുള്ള ബംഗ്ലാദേശില്‍ ക്രൈസ്തവര്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ്. 2024 ഓഗസ്റ്റില്‍ ഷെയ്ഖ് ഹസീന സര്‍ക്കാരിനെ പുറത്താക്കിയ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് ശേഷം നോബല്‍ ജേതാവ് മുഹമ്മദ് യൂനസ് ചുമതലയേറ്റെങ്കിലും ഹിന്ദുക്കളും ക്രിസ്ത്യാനികളും ഇപ്പോഴും അരക്ഷിതാവസ്ഥയിലാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയോ (ആചജ) അതല്ലെങ്കില്‍ തീവ്ര നിലപാടുള്ള ജമാഅത്തെ ഇസ്ലാമിയോ അധികാരത്തില്‍ വരാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലുകള്‍ ന്യൂനപക്ഷങ്ങളുടെ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ഇന്റര്‍നാഷണല്‍ ഡെസ്‌ക്ക് ഷേക്കിന ന്യൂസ്. 

സംഘര്‍ഷങ്ങള്‍ക്കിടയിലും വിശ്വാസം കൈവിടാതെ ബംഗ്‌ളാദേശിലെ ക്രൈസ്തവര്‍ , ബംഗ്‌ളാദേശില്‍ തീര്‍ത്ഥാടനത്തിനായി പതിനായിരങ്ങള്‍ എത്തിച്ചേര്‍ന്നു.  സെന്റ് ആന്റണീസ് തീര്‍ത്ഥാടന കേന്ദ്രത്തിലാണ് വിശ്വാസികള്‍ എത്തിച്ചേര്‍ന്നത് 

News

കേരളത്തിലെ ആറ് നവീകരിച്ച അമൃത് റെയില്‍വേ സ്റ്റേഷനുകള്‍, ഇന്ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും.

രാജ്യത്ത് ആദ്യമായി ഹൈഡ്രജന്‍ എന്‍ജിന്‍ തീവണ്ടി

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 20ന് ആരംഭിക്കും, മണ്ഡല പുനര്‍ നിര്‍ണ്ണയ ബില്ല് ഉള്‍പ്പടെയുള്ള ...

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസ്, ജിതിന്‍ ഭാസകറിന്റെ ജാമ്യം റദ്ദാക്കില്ല, എസ്‌ഐടി നല്‍കിയ ഹര്‍ജി തള്ളി

ഡോ. എം.കെ. റാമിനെ ഉടന്‍ പിടികൂടാനാകുമെന്ന് അന്വേഷണ സംഘം, ജാമ്യം നിഷേധിച്ചിട്ടും അറസ്റ്റ് വൈകുന്നതെന്തെന്ന് ...

കാനഡ - മിന്നെസോട്ട കാട്ടുതീ; കനത്ത വായുമലിനീകരണം, ചിക്കാഗോ, ഡെട്രോയിറ്റ്, മിനിയാപൊളിസ് നഗരങ്ങളില്‍ ...

പ്രതിപക്ഷ ഉപ നേതൃസ്ഥാനത്തില്‍ അയവുള്ള സമീപനവുമായി സിപിഐ

അമേരിക്ക- സൗത്ത് കൊറിയ നാവിക അഭ്യാസം: വിമര്‍ശിച്ച് നോര്‍ത്ത് കൊറിയ, പ്രകോപനങ്ങള്‍ക്കെതിരെ ശക്തമായ തിരിച്ചടി ...

VIDEO NEWS

വിലങ്ങ് വീഴുന്ന കാരുണ്യം; FCRA വിഷയത്തിൽ തീപ്പൊരി മറുപടിയുമായി സീറോ മലബാർ സഭ മീഡിയ കമ്മീഷൻ

അർജന്റീന അജയ്യർ: മെസ്സിയുടെ ചരിത്ര ജേഴ്സി

കളിക്കുമുമ്പും കളിക്കളത്തിലും കളിക്കുശേഷവും ...എൻസോയുടെ

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU