CHURCH NEWS

അതിപുരാതന 'തീര്‍ത്ഥാടക പാത' തുറന്നു ,സീലോഹ കുളത്തില്‍ നിന്ന് തുടങ്ങുന്ന തീര്‍ത്ഥാടന പാത

2026-02-12

വിശുദ്ധ ഗ്രന്ഥത്തില്‍ പരാമര്‍ശിക്കപ്പെടുന്ന സീലോഹ കുളത്തില്‍ നിന്ന് തുടങ്ങുന്ന, 2,000 വര്‍ഷം പഴക്കമുള്ള പാത വീണ്ടും തുറന്നു. യേശുവിന്റെ കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന അതിപുരാതന 'തീര്‍ത്ഥാടക പാത' വിനോദസഞ്ചാരികള്‍ക്കും തീര്‍ത്ഥാടകര്‍ക്കുമായി തുറന്നു നല്‍കി. 

യേശുവിന്റെ കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന അതിപുരാതന 'തീര്‍ത്ഥാടക പാത' വിനോദസഞ്ചാരികള്‍ക്കും തീര്‍ത്ഥാടകര്‍ക്കുമായി തുറന്നു. സീലോഹ കുളത്തില്‍നിന്ന് ആരംഭിച്ച് യഹൂദ ദേവാലയം നിലനിന്നിരുന്ന മോറിയാ മലയിലേക്ക് നീളുന്നതാണ് ഈ പാത. 2,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് യഹൂദ തീര്‍ത്ഥാടകര്‍ ശുദ്ധീകരണ കര്‍മങ്ങള്‍ക്ക് ശേഷം ദേവാലയത്തിലേക്ക് പോകാന്‍ ഉപയോഗിച്ചിരുന്ന പ്രധാന വീഥിയാണിത്. ഹേറോദേസ് രാജാവിന്റെയോ പന്തിയോസ് പീലാത്തോസിന്റെയോ നിര്‍ദേശപ്രകാരമാണ് ഈ പാത നിര്‍മിച്ചതെന്ന് ഗവേഷകര്‍ കരുതുന്നു. എഡി 70-ല്‍ റോമാക്കാര്‍ ജറുസലേം നശിപ്പിച്ചപ്പോള്‍ ഈ പാത മണ്ണിനടിയിലായി. എന്നാല്‍ ഇതേ മണ്ണ് ഒരു കവചമായി പ്രവര്‍ത്തിച്ചതിനാല്‍ പാത കാര്യമായ കേടുപാടുകള്‍ കൂടാതെ സംരക്ഷിക്കപ്പെടുകയായിരുന്നു. പാതയോടൊപ്പം തന്നെ ചരിത്രപ്രധാനമായ പല വസ്തുക്കളും ഖനനത്തിനിടയില്‍ ലഭിച്ചിട്ടുണ്ട്. വിശ്വാസികള്‍ ദേവാലയത്തില്‍ കയറുന്നതിന് മുമ്പ് ശുദ്ധി വരുത്താന്‍ ഉപയോഗിച്ചിരുന്ന കുളം, പൊതു അറിയിപ്പുകള്‍ നല്‍കുന്നതിനും വേദപുസ്തകം വായിക്കുന്നതിനുമായി ഉപയോഗിച്ചിരുന്ന സ്റ്റേജ് തുടങ്ങിയവയും 20 വര്‍ഷത്തോളം നീണ്ട ഖനനത്തില്‍ കണ്ടെത്തി. ക്രിസ്തുവിന്റെ കാലഘട്ടത്തിലെ പാതയിലൂടെ നടക്കാന്‍ ആഗ്രഹിക്കുന്ന തീര്‍ത്ഥാടകര്‍ക്കും, തങ്ങളുടെ പുരാതന ചരിത്രവുമായി ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്ന യഹൂദ വിശ്വാസികള്‍ക്കും ഏറെ പ്രധാനപ്പെട്ട ഇടമായി ഈ പാത മാറുന്നു. 

News

പുടിനുമായി ട്രംപിന്റെ നിര്‍ണ്ണായക ചര്‍ച്ച, സംഘര്‍ഷത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറെന്ന് പുടിന്‍ , യുക്രെയ്ന്‍ ...

മലപ്പുറം പോത്തുവെട്ടിയില്‍ ഫര്‍ണിച്ചര്‍ ഫാക്ടറിയില്‍ തീപിടുത്തം, ഫയര്‍ഫോഴ്സും,പോലീസും, നാട്ടുക്കാരും ...

ഡാറ്റ ചോര്‍ത്തല്‍,ഹര്‍ജി തള്ളി ഹൈക്കോടതി, സ്വകാര്യത ലംഘനമില്ല,നിയമവിരുദ്ധതയില്ല :കോടതി, വിവാദത്തില്‍ ...

രാജ്യത്തെ എണ്ണ ലഭ്യത, സമിതി രൂപീകരിക്കാന്‍ കേന്ദ്രം, മൂന്നംഗ സമിതിക്കാണ് ശുപാര്‍ശ

മരക്കഷ്ണം കളയാതെ മുറിവ് തുന്നിക്കെട്ടി, ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 5 സെന്റീമീറ്റര്‍ നീളമുള്ള ...

ഖമേനിയുടെ മരണത്തിന് പിന്നാലെ സ്ലീപ്പര്‍ സെല്ലുകള്‍ക്ക് സന്ദേശം ലഭിച്ചതായി സൂചന. ലോകമെമ്പാടുമുള്ള ഇറാനില്‍ ...

പ്രധാനമന്ത്രി നാളെ കൊച്ചിയില്‍ ഒട്ടേറെ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കും

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമ്പൂര്‍ണ സമരം. 40000 രൂപ ഉയര്‍ന്ന വേതനം ആക്കണമെന്ന് ആവശ്യം

VIDEO NEWS

പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനുമായി ഫോണില്‍ നിര്‍ണായക ചര്‍ച്ച നടത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്

കാണാതായ കത്തോലിക്കാ വൈദികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

'ചോദിക്കുന്നവർക്ക് മുഴുവൻ ബാർ ലൈസൻസ് കൊടുക്കുകയാണ് ഈ സർക്കാർ'

കൊല്ലപ്പെട്ടു എന്ന പ്രചരണങ്ങള്‍ക്കിടെ ഇറാന്റെ മിസൈല്‍ പതിച്ച ഇസ്രായേലിലെ ബെയ്റ്റ് ഷെമേഷ് സന്ദര്‍ശിച്ച് നെതന്യാഹു

കൂടുതല്‍ രാജ്യങ്ങള്‍ യുദ്ധത്തിലേക്ക് പശ്ചിമേഷ്യന്‍ യുദ്ധം... മറ്റൊരു ലോകമഹായുദ്ധത്തിന്റെ കാഹളധ്വനിയോ?

ഇറാനെതിരെ ശക്തമായ നീക്കത്തിന് യുഎസ് സൈന്യം ക്യൂബയ്ക്ക് ട്രംപിന്റെ മുന്നറിയിപ്പ് അമേരിക്കയില്‍ ജൂതസിനഗോഗ് കത്തിച്ചു ലോകത്ത് സംഭവിക്കുന്നത്