GENERAL NEWS

മോറാന്‍ ഹൈവേയില്‍ ചരിത്രം , എമര്‍ജന്‍സി റണ്‍വേയില്‍ യുദ്ധവിമാനങ്ങള്‍ പറന്നിറങ്ങി, ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ച് മോറാന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി റണ്‍വേ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു

2026-02-14

അസമിലെ മോറാന്‍ ദേശീയ പാതയില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ വ്യോമസേന. . അടിയന്തര സാഹചര്യങ്ങളില്‍ യുദ്ധവിമാനങ്ങള്‍ ലാന്‍ഡ് ചെയ്യിക്കുന്നതിനായുള്ള 'എമര്‍ജന്‍സി ലാന്‍ഡിംഗ് സ്ട്രിപ്പ് രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.രാജ്യത്തിന്റെ പ്രതിരോധ മേഖലയ്ക്കും സാധാരണക്കാര്‍ക്കും ഒരുപോലെ ഗുണകരമാകുന്ന ഈ പദ്ധതി, അതിര്‍ത്തി മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍ വലിയ മാറ്റം കൊണ്ടുവരുമെന്ന് മോദി വ്യക്തമാക്കി. 

ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകി മോറാന്‍ ഹൈവേയില്‍ വിമാനങ്ങള്‍ പറന്നിറങ്ങി. മൊറാനില്‍ ദേശീയപാത 127ലായിരുന്നു പ്രധാനമന്ത്രിയെയും വഹിച്ച സി-130ജെ വിമാനം ഇറങ്ങിയത്.യുദ്ധകാലത്തോ മറ്റ് അടിയന്തര സാഹചര്യങ്ങളിലോ വിമാനത്താവളങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാതെ വന്നാല്‍, ഹൈവേകളെ റണ്‍വേകളായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.ദേശീയപാത അതോറിറ്റിയും വ്യോമസേനയും സംയുക്തമായാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. വടക്കുകിഴക്കന്‍ മേഖലയിലെ സൈനിക നീക്കങ്ങള്‍ക്കും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും ഈ പുതിയ സംവിധാനം വലിയ രീതിയില്‍ ഗുണകരമാകും.യുദ്ധസാഹചര്യങ്ങളില്‍ യുദ്ധവിമാനങ്ങള്‍ക്കും, പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടാകുമ്പോള്‍ വലിയ ചരക്ക് വിമാനങ്ങള്‍ക്കും അതിവേഗം ലാന്‍ഡ് ചെയ്യാന്‍ ഈ സൗകര്യം വഴിയൊരുക്കും. വടക്കുകിഴക്കന്‍ മേഖലയിലെ ദുര്‍ഘടമായ ഭൂപ്രകൃതിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ഇത് സഹായിക്കും. 'അഷ്ടലക്ഷ്മി' എന്ന് പ്രധാനമന്ത്രി വിശേഷിപ്പിക്കുന്ന എട്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിന് ഈ പദ്ധതിയോടെ പുതിയ വേഗത കൈവരും.ദേശീയപാതകളെ റണ്‍വേകളാക്കി മാറ്റുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. പ്രതിരോധ മന്ത്രാലയവും റോഡ് ഗതാഗത മന്ത്രാലയവും സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കിയത്.

News

ചാര്‍ലി കിര്‍ക്ക് വെടിയേറ്റ് കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷം..

മഹാരാഷ്ട്രയില്‍ ദൈവാലയം പൊളിച്ചുനീക്കി; പ്രതിഷേധം ശക്തം, പൂനെ കാളേവാടിയിലെ ദൈവാലയം പോലീസ് സന്നാഹത്തോടെ ...

എല്‍ നിനോ പ്രതിഭാസം മൂലം ഏലം കര്‍ഷകരുടെ നെഞ്ചില്‍ ഇടിത്തീ, ഇതര സംസ്ഥാന തൊഴിലാളികളോട് തല്‍ക്കാലം ...

18ാമത് ബ്രിക്‌സ് ഉച്ചകോടി, ഭാരത് മണ്ഡപത്തില്‍ വേദിയൊരുങ്ങി, ആഗോള ശക്തികളെ സ്വാഗതം ചെയ്യാന്‍ ഇന്ത്യ ...

ദേശവ്യാപകമായി നാളെ . ബാങ്ക് പണിമുടക്ക്

അവസാനംവരെ പോരാടുമെന്ന് മുഹമ്മദ് റിയാസ്

മനുഷ്യാന്തസ്സ് എപ്പോഴും സംരക്ഷിക്കപ്പെടണം: പാപ്പ ഓരോ മനുഷ്യനും ദൈവസ്‌നേഹത്തിന്റെ പ്രകടമായ ദാനം: പാപ്പ

മലയോര കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം കോതമംഗലം രൂപതാദ്ധ്യക്ഷന്‍ ബിഷപ് മാര്‍ ജോര്‍ജ് ...

VIDEO NEWS

പ്രഥമ കത്തനാർ ക്രിക്കറ്റ് ലീഗിന് പ്രൗഢോജ്വല തുടക്കം.കളിക്കളത്തിൽ ഷെക്കെയ്ന ന്യൂസ് കണ്ട മനോഹര കാഴ്ചകൾ

മോർച്ചറിയിൽ അവസാനിക്കുന്ന മലയാളിയുടെ റോഡ് യാത്ര. റോഡിൽ മലയാളിയെ 'കൊല്ലുന്ന' വില്ലനാര്...

സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ അനിശ്ചിതകാല സമരത്തിലേയ്ക് | Private Bus Strike In Kerala

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU