GENERAL NEWS
ഹമാസ് തടവിലായിരുന്നപ്പോള്‍ പലതവണ ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ചു, വെളിപ്പെടുത്തലുമായി മുന്‍ ബന്ദി അര്‍ബല്‍ യെഹൂദ്
2026-02-14
ഗാസയില്‍ ഹമാസ് ഭീകരരുടെ തടവിലായിരുന്നപ്പോള്‍ പലതവണ ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ചിരുന്നു എന്ന വെളിപ്പെടുത്തലുമായി മുന്‍ ബന്ദി അര്‍ബല്‍ യെഹൂദ്. ബന്ദികളെ തിരികെ കൊണ്ടുവരാനായി ഇസ്രായേലില്‍ നടന്ന പ്രതിഷേധങ്ങളുടെ ദൃശ്യങ്ങള്‍ കണ്ടപ്പോഴാണ് തിരിച്ചെത്തണമെന്ന തീരുമാനത്തിലെത്തിയതെന്നും അര്‍ബല്‍ യെഹൂദ് പറഞ്ഞു.
ഗാസയില്‍ ഹമാസ് ഭീകരരുടെ തടവിലായിരുന്നപ്പോള്‍ പലതവണ ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ചിരുന്നു എന്നും എന്നാല്‍ ബന്ദികളെ തിരികെ കൊണ്ടുവരാനായി ഇസ്രായേലില്‍ നടന്ന പ്രതിഷേധങ്ങളുടെ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ തന്റെ തീരുമാനം മാറ്റുകയായിരുന്നുവെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ബന്ദി അര്‍ബല്‍ യെഹൂദ്.ഭീകരരുടെ തടവിലായിരുന്നപ്പോള്‍ ടെല്‍ അവീവിലെ ഹോസ്റ്റേജസ് സ്‌ക്വയറില്‍ നിന്നുള്ള ഡ്രോണ്‍ ദൃശ്യങ്ങള്‍ കണ്ടു. ആയിരക്കണക്കിനാളുകള്‍ ബന്ദികളുടെ ചിത്രങ്ങള്‍ കൈയ്യിലേന്തി അവരുടെ തിരിച്ചുവരവിനായി പ്രതിഷേധിക്കുകയായിരുന്നു. അതുകണ്ടതിനു ശേഷം ആത്മഹത്യ എന്ന തീരുമാനത്തില്‍ നിന്ന് പി•ാറുകയായിരുന്നു വെന്നും അര്‍ബല്‍ യെഹൂദ് പറഞ്ഞു.
എനിക്ക് പരിചയമില്ലാത്ത ആളുകള്‍ ഞാന്‍ അവരുടെ സഹോദരിയോ മകളോ ആണെന്ന് കരുതി എനിക്കുവേണ്ടി പോരാടുന്നുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി. അതുകൊണ്ടുതന്നെ എന്റെ കുടുബത്തിനുവേണ്ടിയും എനിക്കുവേണ്ടി പോരാടുന്നവരിലേക്കും തിരിച്ചെത്തണം എന്നുള്ളതായിരുന്നു പിന്നീടുള്ള തീരുമാനമെന്നും യെഹൂദ് കൂട്ടിച്ചേര്‍ത്തു.തടവിലായിരുന്നപ്പോഴുള്ള അനുഭവങ്ങള്‍ മറച്ചുവെക്കാന്‍ താന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ മുന്‍ ബന്ദിയായ റോമി ഗോണന്റെ വെളിപ്പെടുത്തലിനു ശേഷം തീരുമാന മാറ്റിയെന്നും യെഹൂദ് വ്യക്തമാക്കി.തീവ്രവാദികള്‍ ആവര്‍ത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നും മറ്റ് തടവുകാരോടൊപ്പം ഒളിവില്‍ കഴിഞ്ഞിരുന്നുവെന്നും റോമി ഗോണന്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.
News
പുടിനുമായി ട്രംപിന്റെ നിര്‍ണ്ണായക ചര്‍ച്ച, സംഘര്‍ഷത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറെന്ന് പുടിന്‍ , യുക്രെയ്ന്‍ ...
മലപ്പുറം പോത്തുവെട്ടിയില്‍ ഫര്‍ണിച്ചര്‍ ഫാക്ടറിയില്‍ തീപിടുത്തം, ഫയര്‍ഫോഴ്സും,പോലീസും, നാട്ടുക്കാരും ...
ഡാറ്റ ചോര്‍ത്തല്‍,ഹര്‍ജി തള്ളി ഹൈക്കോടതി, സ്വകാര്യത ലംഘനമില്ല,നിയമവിരുദ്ധതയില്ല :കോടതി, വിവാദത്തില്‍ ...
രാജ്യത്തെ എണ്ണ ലഭ്യത, സമിതി രൂപീകരിക്കാന്‍ കേന്ദ്രം, മൂന്നംഗ സമിതിക്കാണ് ശുപാര്‍ശ
മരക്കഷ്ണം കളയാതെ മുറിവ് തുന്നിക്കെട്ടി, ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 5 സെന്റീമീറ്റര്‍ നീളമുള്ള ...
ഖമേനിയുടെ മരണത്തിന് പിന്നാലെ സ്ലീപ്പര്‍ സെല്ലുകള്‍ക്ക് സന്ദേശം ലഭിച്ചതായി സൂചന. ലോകമെമ്പാടുമുള്ള ഇറാനില്‍ ...
പ്രധാനമന്ത്രി നാളെ കൊച്ചിയില്‍ ഒട്ടേറെ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കും
സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമ്പൂര്‍ണ സമരം. 40000 രൂപ ഉയര്‍ന്ന വേതനം ആക്കണമെന്ന് ആവശ്യം
