GENERAL NEWS

ഇന്ത്യ എഐ ഇംപാക്ട് സമിറ്റ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ഇന്ത്യയുടെ വന്‍ കുതിപ്പ്

2026-02-14

സാങ്കേതിക ലോകത്ത് ഇന്ത്യയുടെ കരുത്ത് വിളംബരം ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമിറ്റ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ 12 തദ്ദേശീയ ഫൗണ്ടേഷന്‍ മോഡലുകള്‍ സമിറ്റില്‍ പുറത്തിറക്കി. ലോകമെമ്പാടുമുള്ള സാങ്കേതിക വിദഗ്ധരും ഭരണാധികാരികളും പങ്കെടുത്ത ചടങ്ങില്‍, മികച്ചൊരു ലോകം കെട്ടിപ്പടുക്കാന്‍ സാങ്കേതിക വിദ്യയെ എങ്ങനെ ഉപയോഗിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരിച്ചു. ഇന്ത്യയുടെ ഭാഷാ വൈവിധ്യത്തെ ഉള്‍ക്കൊള്ളുന്ന ഈ എഐ മോഡലുകള്‍ ഡിജിറ്റല്‍ വിപ്ലവത്തില്‍ പുതിയ ചരിത്രം കുറിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

ആഗോള സാങ്കേതിക വിദ്യയെ നയിക്കാന്‍ ഭാരതം തയ്യാറെന്ന് പ്രധാനമന്ത്രി.ആഗോളതലത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചര്‍ച്ചകള്‍ക്ക് ഇന്ത്യ വേദിയാകുകയാണ്. 'സോവറിന്‍ എഐ' അഥവാ പരമാധികാര എഐ എന്ന ആശയത്തിലൂടെ വിദേശ സാങ്കേതിക വിദ്യകളോടുള്ള ആശ്രിതത്വം കുറയ്ക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് 12 തദ്ദേശീയ ഫൗണ്ടേഷന്‍ മോഡലുകള്‍ അവതരിപ്പിച്ചത്. സമിറ്റില്‍ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, സാങ്കേതികവിദ്യ വിനാശത്തിനല്ല, മറിച്ച് ലോകത്തിന്റെ ന•യ്ക്കും പുരോഗതിക്കുമായിരിക്കണം ഉപയോഗിക്കേണ്ടതെന്ന് ഓര്‍മ്മിപ്പിച്ചു. ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനികളുടെ തലവ•ാരും വിദഗ്ധരും ഇന്ത്യയിലേക്ക് വരുന്നത് രാജ്യത്തിന്റെ വളര്‍ച്ചയുടെ അടയാളമാണെന്നും മോദി പറഞ്ഞു.വിവിധ ഇന്ത്യന്‍ ഭാഷകളെ ഉള്‍ക്കൊള്ളുന്ന ഈ പുതിയ എഐ സംവിധാനം കൃഷി, വിദ്യാഭ്യാസം, ഗവേണന്‍സ് തുടങ്ങിയ മേഖലകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരും. ഭാഷാപരമായ തടസ്സങ്ങള്‍ നീക്കി സാധാരണക്കാരിലേക്ക് എഐ സേവനങ്ങള്‍ എത്തിക്കുക എന്ന വലിയ ദൗത്യമാണ് ഈ 12 മോഡലുകളിലൂടെ ഇന്ത്യ നടപ്പിലാക്കുന്നത്. ആഗോള എഐ വിപണിയില്‍ ഇന്ത്യയുടെ മേധാവിത്വം ഉറപ്പിക്കാന്‍ ഈ മുന്നേറ്റം സഹായിക്കും.








!






News

പുടിനുമായി ട്രംപിന്റെ നിര്‍ണ്ണായക ചര്‍ച്ച, സംഘര്‍ഷത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറെന്ന് പുടിന്‍ , യുക്രെയ്ന്‍ ...

മലപ്പുറം പോത്തുവെട്ടിയില്‍ ഫര്‍ണിച്ചര്‍ ഫാക്ടറിയില്‍ തീപിടുത്തം, ഫയര്‍ഫോഴ്സും,പോലീസും, നാട്ടുക്കാരും ...

ഡാറ്റ ചോര്‍ത്തല്‍,ഹര്‍ജി തള്ളി ഹൈക്കോടതി, സ്വകാര്യത ലംഘനമില്ല,നിയമവിരുദ്ധതയില്ല :കോടതി, വിവാദത്തില്‍ ...

രാജ്യത്തെ എണ്ണ ലഭ്യത, സമിതി രൂപീകരിക്കാന്‍ കേന്ദ്രം, മൂന്നംഗ സമിതിക്കാണ് ശുപാര്‍ശ

മരക്കഷ്ണം കളയാതെ മുറിവ് തുന്നിക്കെട്ടി, ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 5 സെന്റീമീറ്റര്‍ നീളമുള്ള ...

ഖമേനിയുടെ മരണത്തിന് പിന്നാലെ സ്ലീപ്പര്‍ സെല്ലുകള്‍ക്ക് സന്ദേശം ലഭിച്ചതായി സൂചന. ലോകമെമ്പാടുമുള്ള ഇറാനില്‍ ...

പ്രധാനമന്ത്രി നാളെ കൊച്ചിയില്‍ ഒട്ടേറെ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കും

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമ്പൂര്‍ണ സമരം. 40000 രൂപ ഉയര്‍ന്ന വേതനം ആക്കണമെന്ന് ആവശ്യം

VIDEO NEWS

പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനുമായി ഫോണില്‍ നിര്‍ണായക ചര്‍ച്ച നടത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്

കാണാതായ കത്തോലിക്കാ വൈദികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

'ചോദിക്കുന്നവർക്ക് മുഴുവൻ ബാർ ലൈസൻസ് കൊടുക്കുകയാണ് ഈ സർക്കാർ'

കൊല്ലപ്പെട്ടു എന്ന പ്രചരണങ്ങള്‍ക്കിടെ ഇറാന്റെ മിസൈല്‍ പതിച്ച ഇസ്രായേലിലെ ബെയ്റ്റ് ഷെമേഷ് സന്ദര്‍ശിച്ച് നെതന്യാഹു

കൂടുതല്‍ രാജ്യങ്ങള്‍ യുദ്ധത്തിലേക്ക് പശ്ചിമേഷ്യന്‍ യുദ്ധം... മറ്റൊരു ലോകമഹായുദ്ധത്തിന്റെ കാഹളധ്വനിയോ?

ഇറാനെതിരെ ശക്തമായ നീക്കത്തിന് യുഎസ് സൈന്യം ക്യൂബയ്ക്ക് ട്രംപിന്റെ മുന്നറിയിപ്പ് അമേരിക്കയില്‍ ജൂതസിനഗോഗ് കത്തിച്ചു ലോകത്ത് സംഭവിക്കുന്നത്