CHURCH NEWS
വായോജന നയം: സര്‍ക്കാര്‍ തുടര്‍ നടപടികള്‍ ഉറപ്പുവരുത്തണം, വിഷയത്തില്‍ പ്രതികരിച്ച് പ്രൊ ലൈഫ് ഗ്ലോബല്‍ ഫെലോഷിപ്പ്
2026-02-14
വായോജന നയം വിഷയത്തില്‍ സര്‍ക്കാര്‍ തുടര്‍ നടപടികള്‍ ഉറപ്പുവരുത്തണമെന്ന് പ്രൊ ലൈഫ് ഗ്ലോബല്‍ ഫെലോഷിപ്പ്. ഇതിന്റെ ഭാഗമായി വയോജനങ്ങളെ സംരക്ഷിക്കുന്ന പ്രസ്ഥാനങ്ങളുടെയും, സാമൂഹ്യ പ്രവര്‍ത്തകരുടെയും, മത സാസ്‌കാരിക മേഖലയില്‍ മഹനീയമായ സേവനങ്ങള്‍ കാഴ്ചവെച്ച വ്യക്തികളുടെയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിച്ച് നിയമ നിര്‍മ്മാണം നടത്തണമെന്നും ഗ്ലോബല്‍ ഫെലോഷിപ്പ് ചെയര്‍മാന്‍ സാബു ജോസ് ആവശ്യപ്പെട്ടു.
കേരളത്തിലെ മുതിര്‍ന്ന പൗര•ാരുടെ ക്ഷേമത്തിന് സര്‍ക്കാര്‍ ആവിഷ്‌കരിച്ച നയങ്ങളെ പ്രൊ ലൈഫ് ഗ്ലോബല്‍ ഫെലോഷിപ് സ്വാഗതം ചെയ്തിനോടൊപ്പം; വയോജന നയം വിഷയത്തില്‍ തുടര്‍ നടപടികള്‍ സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും പ്രൊ ലൈഫ് ഗ്ലോബല്‍ ഫെലോഷിപ്പ് ആവശ്യപ്പെട്ടു. അതിസങ്കീര്‍ണമായ രോഗസാഹചര്യങ്ങളിലൂടെയാണ് വയോജനങ്ങള്‍ കടന്നുപോകുന്നത്. 2050 ആകുമ്പോഴേക്കും കേരളത്തില്‍ വയോജനങ്ങള്‍ ഒരു കോടിയോളമാകുമെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്തെ വയോജനങ്ങളില്‍ നാലിലൊന്നുപേരും കാര്യമായ വരുമാനമില്ലാത്തവരാണ്. പകുതിലേറെപ്പേരും ജീവിതാന്ത്യം വരെ ചികിത്സ തേടേണ്ട ഒന്നിലധികം അസുഖമുള്ളവരാണെന്ന് പ്രൊ ലൈഫ് ഗ്ലോബല്‍ ഫെലോഷിപ്പ് ചൂണ്ടിക്കാട്ടി. സംയോജിത പരിചരണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുവാനും സാന്ത്വന ചികിത്സ സംവിധാനങ്ങളൊരുക്കാനും സര്‍ക്കാര്‍ കരടുനയത്തില്‍ ലക്ഷ്യമിടുന്നുണ്ട്. ഉറ്റവരാല്‍ ഉപേക്ഷിക്കപ്പെട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ വാര്‍ഡുകളിലും മറ്റുമായി കഴിയുന്ന വയോജനങ്ങളുടെ സുരക്ഷിത സംരക്ഷണവും പുതിയ വയോജന നയത്തില്‍ സര്‍ക്കാര്‍ പരിഗണിക്കണമെന്ന് പ്രൊ ലൈഫ് ഗ്ലോബല്‍ ഫെലോഷിപ്പ് ചെയര്‍മാന്‍ സാബു ജോസ് ആവശ്യപ്പെട്ടു. സമൂഹത്തിലെ ന•കള്‍ നിറഞ്ഞ വ്യക്തികളും, പ്രസ്ഥാനങ്ങളും ഇക്കാര്യത്തില്‍ പിന്തുണ നല്‍കണമെന്നും അഭ്യര്‍ത്ഥിച്ചു. വയോജനങ്ങളെ സംരക്ഷിക്കുന്ന പ്രസ്ഥാനങ്ങളുടെയും, സാമൂഹ്യ പ്രവര്‍ത്തകരുടെയും, മത സാസ്‌കാരിക മേഖലയില്‍ മഹനീയമായ സേവനങ്ങള്‍ കാഴ്ചവെച്ച വ്യക്തികളുടെയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിച്ച് നിയമ നിര്‍മ്മാണം നടത്തണമെന്നും പ്രൊ ലൈഫ് ഗ്ലോബല്‍ ഫെലോഷിപ്പ് ചെയര്‍മാന്‍ സാബു ജോസ് ഓര്‍മ്മപ്പെടുത്തി. 'മുതിര്‍ന്ന പൗര•ാര്‍ സമൂഹത്തിന്റെ സമ്പത്തും, അനുഗ്രഹവും'- എന്ന ദര്‍ശനം സമൂഹത്തില്‍ സജീവമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
News
പുടിനുമായി ട്രംപിന്റെ നിര്‍ണ്ണായക ചര്‍ച്ച, സംഘര്‍ഷത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറെന്ന് പുടിന്‍ , യുക്രെയ്ന്‍ ...
മലപ്പുറം പോത്തുവെട്ടിയില്‍ ഫര്‍ണിച്ചര്‍ ഫാക്ടറിയില്‍ തീപിടുത്തം, ഫയര്‍ഫോഴ്സും,പോലീസും, നാട്ടുക്കാരും ...
ഡാറ്റ ചോര്‍ത്തല്‍,ഹര്‍ജി തള്ളി ഹൈക്കോടതി, സ്വകാര്യത ലംഘനമില്ല,നിയമവിരുദ്ധതയില്ല :കോടതി, വിവാദത്തില്‍ ...
രാജ്യത്തെ എണ്ണ ലഭ്യത, സമിതി രൂപീകരിക്കാന്‍ കേന്ദ്രം, മൂന്നംഗ സമിതിക്കാണ് ശുപാര്‍ശ
മരക്കഷ്ണം കളയാതെ മുറിവ് തുന്നിക്കെട്ടി, ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 5 സെന്റീമീറ്റര്‍ നീളമുള്ള ...
ഖമേനിയുടെ മരണത്തിന് പിന്നാലെ സ്ലീപ്പര്‍ സെല്ലുകള്‍ക്ക് സന്ദേശം ലഭിച്ചതായി സൂചന. ലോകമെമ്പാടുമുള്ള ഇറാനില്‍ ...
പ്രധാനമന്ത്രി നാളെ കൊച്ചിയില്‍ ഒട്ടേറെ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കും
സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമ്പൂര്‍ണ സമരം. 40000 രൂപ ഉയര്‍ന്ന വേതനം ആക്കണമെന്ന് ആവശ്യം
