GENERAL NEWS
ബംഗ്ലാദേശില്‍ താരിഖ് റഹ്‌മാന്‍ യുഗം. ബംഗ്ലാദേശില്‍ പുതിയ ചരിത്രം
2026-02-17
ബംഗ്ലാദേശില്‍ പുതിയ ചരിത്രം. പ്രധാനമന്ത്രിയായി താരിഖ് റഹ്‌മാന്‍ സത്യപ്രതിജ്ഞ ചെയ്തു.ധാക്കയിലെ ഔദ്യോഗിക വസതിയില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി സത്യവാചകം ചൊല്ലിക്കൊടുത്തു. ദീര്‍ഘകാലത്തെ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും ഒടുവില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ബിഎന്‍പി സഖ്യം നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെയാണ് താരിഖ് റഹ്‌മാന്‍ ഭരണസാരഥ്യം ഏറ്റെടുത്തത്. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ബിഎന്‍പി രാജ്യത്ത് വീണ്ടും അധികാരത്തില്‍ തിരിച്ചെത്തുന്നത്.
ബംഗ്ലാദേശില്‍ പതിറ്റാണ്ടുകള്‍ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് അന്ത്യം. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി അധ്യക്ഷന്‍ താരിഖ് റഹ്‌മാന്‍ ബംഗ്ലാദേശിന്റെ 11-ാം പ്രധാനമന്ത്രിയായി ചുമതലയേറ്റു. 2024-ലെ ജനകീയ പ്രക്ഷോഭത്തിനും ഷെയ്ഖ് ഹസീനയുടെ പുറത്താകലുകള്‍ക്കും ശേഷം നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പിലാണ് ബിഎന്‍പി വന്‍ വിജയം കൈവരിച്ചത്. 17 വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചു തിരിച്ചെത്തിയ താരിഖ് റഹ്‌മാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇന്ത്യയുള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുത്തു.ധാക്കയിലെ ദേശീയ പാര്‍ലമെന്റ് മന്ദിരത്തില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. കഴിഞ്ഞ ആഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ ആകെയുള്ള 350 സീറ്റുകളില്‍ 212 സീറ്റുകളും നേടിയാണ് ബിഎന്‍പി അധികാരം പിടിച്ചെടുത്തത്. കഴിഞ്ഞ 35 വര്‍ഷത്തിനിടയില്‍ ബംഗ്ലാദേശില്‍ പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ പുരുഷന്‍ എന്ന പ്രത്യേകതയും താരിഖ് റഹ്‌മാനുണ്ട്. മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനായ താരിഖ് റഹ്‌മാന്‍, രാജ്യത്തെ ജനാധിപത്യ പാതയിലേക്ക് തിരികെ എത്തിക്കുമെന്നും വികസനം ഉറപ്പാക്കുമെന്നും സത്യപ്രതിജ്ഞയ്ക്ക് ശേഷം പറഞ്ഞു. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ വിജയകരമായി തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷമാണ് ഭരണം കൈമാറിയത്.രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുക, ക്രമസമാധാനം പുനഃസ്ഥാപിക്കുക എന്നിവയാണ് താരിഖ് റഹ്‌മാന്‍ സര്‍ക്കാരിന് മുന്നിലുള്ള പ്രധാന വെല്ലുവിളികള്‍. പുതിയ സര്‍ക്കാരിന്റെ വരവ് അയല്‍രാജ്യങ്ങളുമായുള്ള ബംഗ്ലാദേശിന്റെ ബന്ധത്തില്‍ എന്ത് മാറ്റങ്ങള്‍ വരുത്തുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്
News
പരിശുദ്ധ കന്യകാമറിയം സ്വാതന്ത്ര്യത്തിന്റെ ആത്മീയ മാതൃക: മാര്‍ റാഫേല്‍ തട്ടില്‍
അയര്‍ലണ്ടിന്റെ ആത്മീയ ഉണര്‍വിനായി,.. ലിമെറിക്കില്‍ ''REVIVAL FIRE' ' ആത്മീയ നവീകരണ ധ്യാനം
സവര്‍ക്കറേക്കുറിച്ചുള്ള പരാമര്‍ശം, സവര്‍ക്കര്‍ വിരുദ്ധ പരാമര്‍ശക്കേസ് റദ്ദാക്കി സുപ്രീംകോടതി
മലയാളി കഴിക്കുന്നത് 'വിഷ'മോ ? 'വിഷരഹിത പഴം പച്ചക്കറി ഉല്പാദനം' കാലഘട്ടത്തിന് അനിവാര്യം
പ്രളയ പ്രതിരോധത്തിന് പുതിയ പദ്ധതി, ഐഐടി സംഘം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
ദില്ലിയിലെ വിവിധയിടങ്ങളില്‍ ബോംബ് ഭീഷണി, സൂരക്ഷ ശക്തമാക്കി പോലീസ്
ലോ കോളേജുകളിലെ മൂല്യനിര്‍ണയത്തിലെ അപാകതകള്‍, എസ്എഫ്‌ഐ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു
പുതിയ കൂറുമാറ്റ നിരോധന നിയമം, മനീഷ് തിവാരിയുടെ അടിയന്തര പ്രമേയ നോട്ടീസ്
