GENERAL NEWS

തീവ്ര ഇടതുപക്ഷ പ്രവര്‍ത്തകരുടെ മര്‍ദനത്തെത്തുടര്‍ന്ന് യുവാവ് മരിച്ച സംഭവം, വിമര്‍ശനവുമായി പാരീസ് നീതിന്യായ വകുപ്പ് മന്ത്രി ജെറാള്‍ഡ് ഡാര്‍മാനിന്‍

2026-02-17

ഫ്രാന്‍സിലെ ലിയോണില്‍ തീവ്ര ഇടതുപക്ഷ പ്രവര്‍ത്തകരുടെ മര്‍ദനത്തെത്തുടര്‍ന്ന് കാത്തലിക് ആക്ടിവിസ്റ്റായ യുവാവ് മരിച്ച സംഭവത്തില്‍ വിമര്‍ശനവുമായി പാരീസ് നീതിന്യായ വകുപ്പ് മന്ത്രി ജെറാള്‍ഡ് ഡാര്‍മാനിന്‍.പാര്‍ലമെന്റിലെ ഏറ്റവും വലിയ ഇടതുപക്ഷ വിഭാഗമായ ഫ്രാന്‍സ് അണ്‍ബോവ്ഡ് പാര്‍ട്ടിയിലെ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ അക്രമത്തെ പ്രോത്സാഹപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ പാര്‍ലമെന്റ് അംഗം റിമ ഹസ്സന്‍ പങ്കെടുത്തതിനെതിരെ നടന്ന പ്രതിഷേധത്തില്‍ സുരക്ഷ ഒരുക്കുന്നതിനിടെയാണ്  23 വയസ്സുള്ള ക്വെന്റിന്‍ ഡെറാങ്ക് കൊല്ലപ്പെട്ടത്.

ഫ്രാന്‍സിലെ ലിയോണില്‍ വെച്ച് 23 വയസ്സുള്ള ക്വെന്റിന്‍ ഡെറാങ്ക് എന്ന കാത്തലിക് ആക്ടിവിസ്റ്റായ യുവാവിനെ മാരകമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതിനു പിന്നില്‍ ഫ്രാന്‍സിലെ 'തീവ്ര ഇടതുപക്ഷം' ആണെന്ന് പാരീസ് നീതിന്യായ വകുപ്പ് മന്ത്രി ജെറാള്‍ഡ് ഡാര്‍മാനിന്‍ പറഞ്ഞു.പാര്‍ലമെന്റിലെ ഏറ്റവും വലിയ ഇടതുപക്ഷ വിഭാഗമായ ഫ്രാന്‍സ് അണ്‍ബോവ്ഡ് പാര്‍ട്ടിയിലെ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള തീവ്ര ഇടതുപക്ഷ രാഷ്ട്രീയക്കാര്‍ തങ്ങളുടെ പ്രസംഗങ്ങള്‍ കൊണ്ട് അക്രമത്തിന് ഇന്ധനം നല്‍കുകയാണെന്നും ഡാര്‍മാനിന്‍ ആരോപിച്ചു.തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ഈ കൊലപാതകം രാജ്യത്ത് രാഷ്ട്രീയ സംഘര്‍ഷത്തിന് കാരണമായതായുംല അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഫെബ്രുവരി 12 ന് ലിയോണില്‍ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗം റിമ ഹസ്സന്‍ പങ്കെടുത്തതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെയാണ് സംഭവം.സയന്‍സസ് പോ സര്‍വകലാശാലയ്ക്ക് സമീപമുള്ള ഒരു രാഷ്ട്രീയ സമ്മേളനത്തിന് പുറത്ത് പ്രതിഷേധങ്ങളെ പ്രതിരോധിക്കുന്ന ഒരു സുരക്ഷാ സംഘടനയിലെ അംഗമായിരുന്നു ക്വെന്റിന്‍ ഡെറാങ്ക്. തീവ്ര ഇടതുപക്ഷ സംഘത്തിന്റെ പ്രതിഷേധത്തെ പ്രതോരോധിക്കാന്‍ ചെന്ന യുവാവിനെ  സംഘം മര്‍ദ്ധിക്കുകയായിരുന്നു. സ്ത്രീകളുടെ സംരക്ഷണത്തിനായി വാദിക്കുന്ന വലതുപക്ഷ സംഘടനയായ കളക്റ്റിഫ് നെമെസിസ് എന്ന സംഘടനയിലെ അംഗമായിരുന്നു ഇയാള്‍.റാഫേല്‍ അര്‍നോള്‍ട്ട് സ്ഥാപിച്ച ഫാസിസ്റ്റ് വിരുദ്ധ ഗ്രൂപ്പായ ജ്യൂണ്‍ ഗാര്‍ഡിലെ അംഗങ്ങളാണ് ക്വെന്റിനെ മര്‍ദിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.കുറ്റവാളികളെ തിരിച്ചറിയാന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.തലയ്ക്ക് പരിക്കേറ്റ ഡെറാങ്ക്വിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു.ആയുധധാരികളും  മുഖംമൂടി ധാരികളുമായവര്‍ ക്വെന്റിനെ പതിയിരുന്ന് ആക്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ക്വെന്റിന്റെ മരണത്തെ തുടര്‍ന്ന് തീവ്ര ഇടതുപക്ഷ സംഘടനയായ ആന്റിഫയ്‌ക്കെതിരെയും വലിയ പ്രതിഷേധങ്ങളാണ് രാജ്യത്ത് അരങ്ങേറുന്നത്.

News

പുടിനുമായി ട്രംപിന്റെ നിര്‍ണ്ണായക ചര്‍ച്ച, സംഘര്‍ഷത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറെന്ന് പുടിന്‍ , യുക്രെയ്ന്‍ ...

മലപ്പുറം പോത്തുവെട്ടിയില്‍ ഫര്‍ണിച്ചര്‍ ഫാക്ടറിയില്‍ തീപിടുത്തം, ഫയര്‍ഫോഴ്സും,പോലീസും, നാട്ടുക്കാരും ...

ഡാറ്റ ചോര്‍ത്തല്‍,ഹര്‍ജി തള്ളി ഹൈക്കോടതി, സ്വകാര്യത ലംഘനമില്ല,നിയമവിരുദ്ധതയില്ല :കോടതി, വിവാദത്തില്‍ ...

രാജ്യത്തെ എണ്ണ ലഭ്യത, സമിതി രൂപീകരിക്കാന്‍ കേന്ദ്രം, മൂന്നംഗ സമിതിക്കാണ് ശുപാര്‍ശ

മരക്കഷ്ണം കളയാതെ മുറിവ് തുന്നിക്കെട്ടി, ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 5 സെന്റീമീറ്റര്‍ നീളമുള്ള ...

ഖമേനിയുടെ മരണത്തിന് പിന്നാലെ സ്ലീപ്പര്‍ സെല്ലുകള്‍ക്ക് സന്ദേശം ലഭിച്ചതായി സൂചന. ലോകമെമ്പാടുമുള്ള ഇറാനില്‍ ...

പ്രധാനമന്ത്രി നാളെ കൊച്ചിയില്‍ ഒട്ടേറെ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കും

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമ്പൂര്‍ണ സമരം. 40000 രൂപ ഉയര്‍ന്ന വേതനം ആക്കണമെന്ന് ആവശ്യം

VIDEO NEWS

പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനുമായി ഫോണില്‍ നിര്‍ണായക ചര്‍ച്ച നടത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്

കാണാതായ കത്തോലിക്കാ വൈദികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

'ചോദിക്കുന്നവർക്ക് മുഴുവൻ ബാർ ലൈസൻസ് കൊടുക്കുകയാണ് ഈ സർക്കാർ'

കൊല്ലപ്പെട്ടു എന്ന പ്രചരണങ്ങള്‍ക്കിടെ ഇറാന്റെ മിസൈല്‍ പതിച്ച ഇസ്രായേലിലെ ബെയ്റ്റ് ഷെമേഷ് സന്ദര്‍ശിച്ച് നെതന്യാഹു

കൂടുതല്‍ രാജ്യങ്ങള്‍ യുദ്ധത്തിലേക്ക് പശ്ചിമേഷ്യന്‍ യുദ്ധം... മറ്റൊരു ലോകമഹായുദ്ധത്തിന്റെ കാഹളധ്വനിയോ?

ഇറാനെതിരെ ശക്തമായ നീക്കത്തിന് യുഎസ് സൈന്യം ക്യൂബയ്ക്ക് ട്രംപിന്റെ മുന്നറിയിപ്പ് അമേരിക്കയില്‍ ജൂതസിനഗോഗ് കത്തിച്ചു ലോകത്ത് സംഭവിക്കുന്നത്