GENERAL NEWS
വെള്ളത്തിന് പൂട്ടിട്ട് ഇന്ത്യ , പാകിസ്താന് വന്‍ തിരിച്ചടി, ഷാപുര്‍കണ്ടി ബാരേജ് പൂര്‍ത്തിയാകുന്നു
2026-02-18
ഇന്ത്യയിലെ രവി നദിയില്‍ നിന്നുള്ള അധിക ജലം പാകിസ്താനിലേക്ക് ഒഴുകുന്നത് തടയാന്‍ ലക്ഷ്യമിട്ടുള്ള ഷാപുര്‍ കണ്ടി ബാരേജ് പദ്ധതി 2026 മാര്‍ച്ച് 31 ഓടെ പൂര്‍ത്തിയാകുമെന്ന് റിപ്പോര്‍ട്ട് . വര്‍ഷങ്ങളായി ഇന്ത്യയില്‍ മതിയായ സംഭരണ സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ പാകിസ്താനിലേക്ക് ഒഴുകിയിരുന്ന വെള്ളം ഇതോടെ പൂര്‍ണ്ണമായും നിലയ്ക്കും. ജമ്മു കശ്മീരിലെ കറുവ, സാംബ ജില്ലകളിലെ വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ ജലസേചനം ഉറപ്പാക്കുകയാണ് സുപ്രധാന നീക്കത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്.
ഇന്ത്യയിലെ രവി നദിയില്‍ നിന്നുള്ള അധിക ജലം പാകിസ്താനിലേക്ക് ഒഴുകുന്നത് തടയാന്‍ ലക്ഷ്യമിട്ടുള്ള ഷാപുര്‍ കണ്ടി ബാരേജ് പദ്ധതി 2026 മാര്‍ച്ച് 31 ഓടെ പൂര്‍ത്തിയാകുമെന്നുള്ള റിപ്പോര്‍ട്ടാണ് പുറത്തു വരുന്നത് .
1960ലെ സിന്ധു നദീജല കരാര്‍ പ്രകാരം രവി, ബിയാസ്, സത്‌ലജ് എന്നീ കിഴക്കന്‍ നദികളിലെ വെള്ളം നിയന്ത്രണങ്ങളില്ലാതെ ഉപയോഗിക്കാന്‍ ഇന്ത്യയ്ക്ക് അവകാശമുണ്ട്. എന്നാല്‍ ഇത്രയും കാലം അധിക ജലം പ്രയോജനപ്പെടുത്താത്തതിനാല്‍ പാകിസ്താനിലേക്ക് ഒഴുകുകയായിരുന്നു. ഈ വെള്ളം ഇനി മുതല്‍ ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് കേന്ദ്ര ജലവിഭവ മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്.പദ്ധതി പൂര്‍ത്തിയാകുന്നതോടെ ജമ്മു കശ്മീരിലെ 32,000 ഹെക്ടറിലധികം കൃഷിഭൂമിയിലേക്ക് പുതുതായി ജലസേചന സൗകര്യം ലഭ്യമാകും. കൂടാതെ, പഞ്ചാബിലെ 5,000 ഹെക്ടറിലധികം കൃഷിഭൂമിക്കും പദ്ധതി ഗുണകരമാകും.
ഏതാണ്ട് 46 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് അണക്കെട്ട് യാഥാര്‍ത്ഥ്യമാകുന്നത്. 1979ല്‍ വിഭാവനം ചെയ്ത പദ്ധതിക്ക് 1982-ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ് തറക്കല്ലിട്ടത്. രഞ്ജിത് സാഗര്‍ അണക്കെട്ട് 2001-ല്‍ പൂര്‍ത്തിയായെങ്കിലും ഷാപുര്‍ കണ്ടി ബാരേജിന്റെ പണി വിവിധ തര്‍ക്കങ്ങള്‍ മൂലം പലപ്പോഴും തടസ്സപ്പെട്ടു. 2018ല്‍ കേന്ദ്രം 485 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചതോടെയാണ് നിര്‍മ്മാണം യുദ്ധകാലാടിസ്ഥാനത്തില്‍ ആരംഭിച്ചത്.ഇന്ത്യയുടെ ഈ നീക്കം പാകിസ്താന്റെ കാര്‍ഷിക മേഖലയെയും ഭക്ഷ്യസുരക്ഷയെയും സാരമായി ബാധിക്കും. പാകിസ്താന്റെ കാര്‍ഷിക ഭൂമിയുടെ 80 ശതമാനവും സിന്ധു നദീതടത്തെയാണ് ആശ്രയിക്കുന്നത്. കൂടാതെ അവരുടെ ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 25 ശതമാനവും കൃഷിയില്‍ നിന്നാണ്. ലാഹോര്‍, മുള്‍ട്ടാന്‍ തുടങ്ങിയ പ്രധാന നഗരങ്ങളിലെ കുടിവെള്ള വിതരണത്തെയും ജലലഭ്യതയിലെ കുറവ് പ്രതിസന്ധിയിലാക്കും.
News
പുടിനുമായി ട്രംപിന്റെ നിര്‍ണ്ണായക ചര്‍ച്ച, സംഘര്‍ഷത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറെന്ന് പുടിന്‍ , യുക്രെയ്ന്‍ ...
മലപ്പുറം പോത്തുവെട്ടിയില്‍ ഫര്‍ണിച്ചര്‍ ഫാക്ടറിയില്‍ തീപിടുത്തം, ഫയര്‍ഫോഴ്സും,പോലീസും, നാട്ടുക്കാരും ...
ഡാറ്റ ചോര്‍ത്തല്‍,ഹര്‍ജി തള്ളി ഹൈക്കോടതി, സ്വകാര്യത ലംഘനമില്ല,നിയമവിരുദ്ധതയില്ല :കോടതി, വിവാദത്തില്‍ ...
രാജ്യത്തെ എണ്ണ ലഭ്യത, സമിതി രൂപീകരിക്കാന്‍ കേന്ദ്രം, മൂന്നംഗ സമിതിക്കാണ് ശുപാര്‍ശ
മരക്കഷ്ണം കളയാതെ മുറിവ് തുന്നിക്കെട്ടി, ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 5 സെന്റീമീറ്റര്‍ നീളമുള്ള ...
ഖമേനിയുടെ മരണത്തിന് പിന്നാലെ സ്ലീപ്പര്‍ സെല്ലുകള്‍ക്ക് സന്ദേശം ലഭിച്ചതായി സൂചന. ലോകമെമ്പാടുമുള്ള ഇറാനില്‍ ...
പ്രധാനമന്ത്രി നാളെ കൊച്ചിയില്‍ ഒട്ടേറെ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കും
സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമ്പൂര്‍ണ സമരം. 40000 രൂപ ഉയര്‍ന്ന വേതനം ആക്കണമെന്ന് ആവശ്യം
