GENERAL NEWS

അപ്പീല്‍ സാധ്യത പരിശോധിക്കാന്‍ സര്‍ക്കാര്‍ , നവ കേരളം സര്‍വ്വേയില്‍ മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമം

2026-02-18

നവകേരള സര്‍വ്വേ റദ്ധക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ സമര്‍പ്പിക്കാനുള്ള സാധ്യത പരിശോധിച്ച് സര്‍ക്കാര്‍ .സര്‍ക്കാരിന് വന്‍ തിരിച്ചടിയായ ഉത്തരവ് രാഷ്ട്രീയ ആയുധമാക്കാന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷം . ഇതിനിടയിലാണ് സര്‍ക്കാരിന്റെ ഈ നീക്കം . 

മന്ത്രി സഭ തീരുമാനം ഉത്തരവായി വരുന്നതിനു പതിനേഴു ദിവസം മുന്‍പ് പാര്‍ട്ടി ഘടകങ്ങള്‍ക്ക് പാര്‍ട്ടി  സംസ്ഥാന സെക്രട്ടറി ജില്ലാ ഘടകങ്ങള്‍ക്ക് നടപടികള്‍ എടുക്കുന്നത് സംബന്ധിച്ച കാത്തു കൈ മാറിയത് വലിയ വിവാദമായി മാറിയിരുന്നു . സര്‍ക്കാര്‍ അറിയുന്നതിന് മുന്‍പ് താനെ എങ്ങനെ പാര്‍ട്ടി അറിഞ്ഞെന്നും ഉള്ള വിമര്‍ശനം ഉയര്‍ന്നിരുന്നു .സര്‍ക്കാരിന്റെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് പറയാനുള്ളതു കേള്‍ക്കാനുള്ള പദ്ധതി എന്ന നിലയ്ക്കായിരുന്നു നവകേരള സര്‍വ്വേ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. 80 ലക്ഷം വീടുകളില്‍ സര്‍വേക്ക് ആളെത്തും. ഈ കര്‍മസേനയുടെ റിക്രൂട്‌മെന്റാണ് പാര്‍ട്ടിയെ ഏല്‍പിച്ചിരുന്നത്. ഈ സര്‍വ്വേ റദ്ധാക്കി കൊണ്ടാണ് ഹൈക്കോടതി ഉത്തരവ് ഉണ്ടായത് . എന്നാല്‍ സര്‍ക്കാര്‍ മുഖം രക്ഷിക്കാനുള്ള തയ്യാറെടുപ്പില്‍ എ .ജി ഓ യോട് നിയമ സാദ്ധ്യതകള്‍ ആരായുകയാണ് . കാബിനറ് പ്രഖ്യാപിച്ച പധ്വതിയില്‍ കോടതിയ്ക്ക് ഇടപെടാന്‍ കഴിയുമോ എന്നതാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത് . ഇതില്‍ സാദ്ധ്യതകള്‍ പരിശോധിച്ചതിനു ശേഷമായിരിക്കും അപ്പീല്‍ നല്‍കുക . പി ആര്‍ വര്‍ക്കിന്റെ ഭാഗമായാണ് സര്‍വ്വേ എന്ന വിമര്‍ശനം പ്രതിപക്ഷം തെരെഞ്ഞെടുപ്പ് ആയുധമാക്കാന്‍ ഒരുങ്ങി കഴിഞ്ഞു .

News

പരിശുദ്ധ കന്യകാമറിയം സ്വാതന്ത്ര്യത്തിന്റെ ആത്മീയ മാതൃക: മാര്‍ റാഫേല്‍ തട്ടില്‍

അയര്‍ലണ്ടിന്റെ ആത്മീയ ഉണര്‍വിനായി,.. ലിമെറിക്കില്‍ ''REVIVAL FIRE' ' ആത്മീയ നവീകരണ ധ്യാനം

സവര്‍ക്കറേക്കുറിച്ചുള്ള പരാമര്‍ശം, സവര്‍ക്കര്‍ വിരുദ്ധ പരാമര്‍ശക്കേസ് റദ്ദാക്കി സുപ്രീംകോടതി

മലയാളി കഴിക്കുന്നത് 'വിഷ'മോ ? 'വിഷരഹിത പഴം പച്ചക്കറി ഉല്പാദനം' കാലഘട്ടത്തിന് അനിവാര്യം

പ്രളയ പ്രതിരോധത്തിന് പുതിയ പദ്ധതി, ഐഐടി സംഘം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ദില്ലിയിലെ വിവിധയിടങ്ങളില്‍ ബോംബ് ഭീഷണി, സൂരക്ഷ ശക്തമാക്കി പോലീസ്

ലോ കോളേജുകളിലെ മൂല്യനിര്‍ണയത്തിലെ അപാകതകള്‍, എസ്എഫ്‌ഐ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു

പുതിയ കൂറുമാറ്റ നിരോധന നിയമം, മനീഷ് തിവാരിയുടെ അടിയന്തര പ്രമേയ നോട്ടീസ്

VIDEO NEWS

റഷ്യയുടെ രഹസ്യം ഒരു തടാകത്തിൽ!, രഹസ്യം മറക്കാൻ തടാകം കോൺക്രീറ്റ് ചെയ്തു | Russia | Lake Karachay

ഒറ്റ മാസത്തിൽ കൊല്ലപ്പെട്ട 12 ബിഷപ്പുമാർ!

പൂർവ്വിക ശാപത്തെ കുറിച്ച് പഠിപ്പിക്കുന്നത് വചന വിരുദ്ധമോ? ഉത്ഭവ പാപം ഇല്ല! ?

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU