GENERAL NEWS
ഓപ്പറേഷന്‍ സിന്ദൂര്‍ , കിരാന ഹില്‍സില്‍ ഇന്ത്യ ആക്രമണം നടത്തിയിരുന്നു , തെളിവുണ്ടെന്ന് വെളിപ്പെടുത്തല്‍
2026-02-18
പാകിസ്താനെതിരായ ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടിക്കിടെ ഇന്ത്യ കിരാന ഹില്‍സ് ആണവ സംഭരണശാലയിലും മിസൈലാക്രമണം നടത്തിയിരുന്നുവെന്ന് നിര്‍ണായക വെളിപ്പെടുത്തല്‍. അന്താരാഷ്ട്ര വ്യോമയാനവിദഗ്ധന്‍ ടോം കൂപ്പറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന സൈനിക നീക്കത്തിനിടെയാണ് ഈ ആക്രമണം നടന്നതെന്നും ഇതിന് വ്യക്തമായ തെളിവുകളുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടിയിലൂടെ ഇന്ത്യ പാകിസ്താന് നല്‍കിയത് ശക്തമായ സന്ദേശമായിരുന്നുവെന്ന് കൂപ്പര്‍ പറഞ്ഞു. ഞങ്ങള്‍ക്ക് എവിടെയും എപ്പോഴും ആക്രമിക്കാന്‍ സാധിക്കുമെന്നും ഇത്തരം പ്രകോപനങ്ങള്‍ അവസാനിപ്പിക്കണമെന്നുമുള്ള മുന്നറിയിപ്പാണ് ഇന്ത്യ ഇതിലൂടെ നല്‍കിയത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി . 88 മണിക്കൂര്‍ നീണ്ടുനിന്ന യുദ്ധത്തിനിടയില്‍ 2025 മേയ് 10-നായിരുന്നു ഈ നിര്‍ണായക ആക്രമണം നടന്നതെന്ന് അദ്ദേഹം പറഞ്ഞു .
ഇന്ത്യയുടെ ആക്രമണത്തെ സാധൂകരിക്കുന്ന ഒന്നിലധികം തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് കൂപ്പര്‍ അവകാശപ്പെട്ടു. മിസൈലുകള്‍ മലനിരകളില്‍ പതിക്കുന്നതിന്റെ ദൃശ്യങ്ങളും പാകിസ്താന്‍ വ്യോമസേനയുടെ 4091-ാം സ്‌ക്വാഡ്രന്റെ റഡാര്‍ സ്റ്റേഷനില്‍ നിന്ന് പുക ഉയരുന്നതും ഇതിന് തെളിവായി അദ്ദേഹം ഉയര്‍ത്തിക്കാട്ടി. ഇന്ത്യന്‍ വ്യോമസേന ആദ്യം പാകിസ്താന്റെ റഡാര്‍ സ്റ്റേഷനുകള്‍ തകര്‍ത്ത് അവരുടെ പ്രത്യാക്രമണ ശേഷി ഇല്ലാതാക്കിയെന്നും അതിനുശേഷം ഭൂഗര്‍ഭ സംഭരണശാലയുടെ രണ്ട് കവാടങ്ങളില്‍ ആക്രമണം നടത്തിയെന്നും അദ്ദേഹം വിശദീകരിച്ചു. പാകിസ്താന്റെ ആണവ പദ്ധതികളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായാണ് കിരാന ഹില്‍സ് അറിയപ്പെടുന്നത്.
എന്നാല്‍, ഈ ആക്രമണത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇന്ത്യന്‍ വ്യോമസേന ഔദ്യോഗികമായി നിഷേധിച്ചിരുന്നു. കിരാന ഹില്‍സിലെ ഭൂഗര്‍ഭഭാഗങ്ങളില്‍ ആക്രമണം നടന്നതിനെക്കുറിച്ച് തങ്ങള്‍ക്ക് അറിവില്ലെന്നാണ് വ്യോമസേനാ വൈസ് ചീഫ് എയര്‍ മാര്‍ഷല്‍ നാഗേഷ് കപൂര്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയത്. എങ്കിലും, ആക്രമണത്തിന് പിന്നാലെ വെടിനിര്‍ത്തലിനായി പാകിസ്താന്‍ അമേരിക്കയെയും ഇന്ത്യയെയും സമീപിച്ചത് സംഭവത്തിന്റെ സത്യാവസ്ഥ വെളിവാക്കുന്നുണ്ടെന്ന് കൂപ്പര്‍ കൂട്ടിച്ചേര്‍ത്തു.
News
കേരളത്തിലെ ആറ് നവീകരിച്ച അമൃത് റെയില്‍വേ സ്റ്റേഷനുകള്‍, ഇന്ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും.
രാജ്യത്ത് ആദ്യമായി ഹൈഡ്രജന്‍ എന്‍ജിന്‍ തീവണ്ടി
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 20ന് ആരംഭിക്കും, മണ്ഡല പുനര്‍ നിര്‍ണ്ണയ ബില്ല് ഉള്‍പ്പടെയുള്ള ...
കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസ്, ജിതിന്‍ ഭാസകറിന്റെ ജാമ്യം റദ്ദാക്കില്ല, എസ്‌ഐടി നല്‍കിയ ഹര്‍ജി തള്ളി
ഡോ. എം.കെ. റാമിനെ ഉടന്‍ പിടികൂടാനാകുമെന്ന് അന്വേഷണ സംഘം, ജാമ്യം നിഷേധിച്ചിട്ടും അറസ്റ്റ് വൈകുന്നതെന്തെന്ന് ...
കാനഡ - മിന്നെസോട്ട കാട്ടുതീ; കനത്ത വായുമലിനീകരണം, ചിക്കാഗോ, ഡെട്രോയിറ്റ്, മിനിയാപൊളിസ് നഗരങ്ങളില്‍ ...
പ്രതിപക്ഷ ഉപ നേതൃസ്ഥാനത്തില്‍ അയവുള്ള സമീപനവുമായി സിപിഐ
അമേരിക്ക- സൗത്ത് കൊറിയ നാവിക അഭ്യാസം: വിമര്‍ശിച്ച് നോര്‍ത്ത് കൊറിയ, പ്രകോപനങ്ങള്‍ക്കെതിരെ ശക്തമായ തിരിച്ചടി ...
