GENERAL NEWS
ഖമേനിയുടെ മരണത്തിന് പിന്നാലെ സ്ലീപ്പര്‍ സെല്ലുകള്‍ക്ക് സന്ദേശം ലഭിച്ചതായി സൂചന. ലോകമെമ്പാടുമുള്ള ഇറാനില്‍ നിന്നുള്ള സ്ലീപ്പര്‍ സെല്ലുകള്‍ക്കാണ് സന്ദേശം ലഭിച്ചത് . യുഎസ് രഹസ്യ ഏജന്‍സി ഈ രഹസ്യ സന്ദേശങ്ങള്‍ പിടിച്ചെടുത്തു എന്ന് റിപ്പോര്‍ട്ടുകള്‍
2026-03-10
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിനു പിന്നാലെ ലോകമെമ്പാടുമുള്ള തങ്ങളുടെ രഹസ്യസംഘങ്ങള്‍ക്ക് ഇറാന്‍ പ്രത്യേക സന്ദേശം അയച്ചതായി സൂചന. വിവിധ രാജ്യങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന ഇറാന്റെ ചാരന്മാർരെയും ആക്രമണകാരികളെയും ഉണര്‍ത്താനുള്ള നിര്‍ദേശമാണിതെന്നാണ് വിദഗ്ധരുടെ സംശയം.
അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം പിടിച്ചെടുത്ത ഈ സന്ദേശം അതീവ രഹസ്യഭാഷയിലുള്ളതാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. വിവിധ രാജ്യങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന ഇറാന്റെ ചാര•ാരെയും ആക്രമണകാരികളെയും ഉണര്‍ത്താനുള്ള നിര്‍ദേശമാണിതെന്ന് വിദഗ്ധര്‍ സംശയിക്കുന്നു.
നിലവില്‍ വ്യക്തമായ ഭീഷണികളൊന്നുമില്ലെങ്കിലും എല്ലാ സുരക്ഷാ ഏജന്‍സികളോടും അതീവജാഗ്രത പാലിക്കാന്‍ അമേരിക്ക നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച ടെക്‌സാസിലും ടൊറന്റോയിലുമുണ്ടായ അക്രമസംഭവങ്ങള്‍ ഇത്തരത്തിലുള്ള രഹസ്യസംഘങ്ങളുടെ ഇടപെടലാണോ എന്ന് സംശയമുണ്ട്. അതേസമയം, ഇത്തരം സന്ദേശങ്ങള്‍ കൈമാറാന്‍ പുതിയ റേഡിയോനിലയങ്ങള്‍ പ്രത്യക്ഷപ്പെട്ടതും കാര്യങ്ങള്‍ കൂടുതല്‍ ഗൗരവകരമാക്കുന്നു എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.
തങ്ങളുടെ ആണവകേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണമുണ്ടായാല്‍ അമേരിക്കയിലുള്ള തങ്ങളുടെ രഹസ്യസംഘങ്ങളെ ഉണര്‍ത്തുമെന്ന് ഇറാന്‍ മുന്‍പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. നിലവിലെ യുദ്ധസാഹചര്യത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഭയപ്പെടുന്നു. ഈ സാഹചര്യത്തില്‍ അന്താരാഷ്ട്രതലത്തില്‍ സുരക്ഷാനിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.
News
ഫാദര്‍ ഡോ. ഫ്രാന്‍സീസ് ആലപ്പാട്ട് വിടവാങ്ങി, മരണാനന്തര ശുശ്രൂഷകള്‍ തൃശൂര്‍ വ്യാകുല മാതാവിന്‍ ബസിലിക്കയില്‍ ...
ഭൂമിയിലേക്കുള്ള മടക്ക യാത്രക്കൊരുങ്ങി ആര്‍റ്റിമിസ് 2 സംഘം, നാളെ പുലര്‍ച്ചെ 5.37 നു പേടകം ഭൂമിയില്‍ ഇറങ്ങും
ഉപമുഖ്യമന്ത്രി സ്ഥാനത്തിന് ലീഗിന് അര്‍ഹതയുണ്ട്ന്ന് മുനവറലി തങ്ങള്‍
വീട്ടില്‍ നിന്ന് നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവം, ജസ്റ്റിസ് യശ്വന്ത് ശര്‍മ്മ രാജിവെച്ചു
പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ട മൂന്ന് പേര്‍ ബിഹാറില്‍ അറസ്റ്റില്‍
ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹത ഏറുന്നു , മൃതദേഹം കണ്ടെത്തിയത് 1500 അടി താഴ്ചയില്‍ നിന്നും
പി.സി. ജോര്‍ജിന്റെ പരാമര്‍ശം തള്ളി ബിജെപി
ലബനില്‍ ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍
