GENERAL NEWS
മരക്കഷ്ണം കളയാതെ മുറിവ് തുന്നിക്കെട്ടി, ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 5 സെന്റീമീറ്റര്‍ നീളമുള്ള കഷ്ണങ്ങള്‍
2026-03-10
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിക്ക് നേരെ ചികിത്സപ്പിഴവ് ആരോപണം .ബൈക്ക് അപകടത്തില്‍ കോട്ടൂര്‍ ചാത്തോത്ത് സതീശന്റെ കയ്യില്‍ കുത്തി കയറിയ മരക്കഷ്ണം കളയാതെ മുറിവ് തുന്നിക്കെട്ടിയെന്ന പരാതിയാണ് ഉന്നയിച്ചിരിക്കുന്നത് .
കോട്ടൂര്‍ - നടുവണ്ണൂര്‍ റോഡില്‍ ബൈക്ക് അപകടത്തില്‍ പെട്ട സതീശന്റെ കയ്യില്‍ റോഡരികില്‍ നിന്ന മരക്കുറ്റി തുളച്ചുകയറിയിരുന്നു . സതീശന്‍ സ്വയം കയ്യില്‍ നിന്നു മരക്കുറ്റി ഊരിമാറ്റുകയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് മുറിവു തുന്നിക്കെട്ടി മരുന്നു നല്‍കി വിടുകയും ചെയ്തു . ഒരാഴ്ച്ച കഴിഞ്ഞ് വീണ്ടും കാണിച്ചപ്പോള്‍ വീടിനടുത്ത ക്ലിനിക്കില്‍നിന്ന് മുറിവ് ഡ്രസു ചെയ്യാന്‍ നിര്‍ദേശിക്കുകയായിരുന്നു.
മുറിവ് ഉണങ്ങാതെ വേദന കൂടിയതോടെ മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്‌കാന്‍ ചെയ്തപ്പോഴാണ് മുറിവിനുള്ളില്‍ മരക്കഷ്ണങ്ങള്‍ കണ്ടെത്തിയത് . ഇതിന് ശേഷം നടത്തിയ ശസ്ത്രക്രിയയില്‍ അഞ്ചു സെന്റീമീറ്ററില്‍ അധികം നീളത്തിലുള്ള മരക്കുറ്റിയുടെ മൂന്നു കഷ്ണങ്ങള്‍ പുറത്തെടുത്തു. കെഎസ്ആര്‍ടിസി ബസില്‍ താല്‍ക്കാലിക ഡ്രൈവറായ സതീശന്‍ മലബാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
News
ഫാദര്‍ ഡോ. ഫ്രാന്‍സീസ് ആലപ്പാട്ട് വിടവാങ്ങി, മരണാനന്തര ശുശ്രൂഷകള്‍ തൃശൂര്‍ വ്യാകുല മാതാവിന്‍ ബസിലിക്കയില്‍ ...
ഭൂമിയിലേക്കുള്ള മടക്ക യാത്രക്കൊരുങ്ങി ആര്‍റ്റിമിസ് 2 സംഘം, നാളെ പുലര്‍ച്ചെ 5.37 നു പേടകം ഭൂമിയില്‍ ഇറങ്ങും
ഉപമുഖ്യമന്ത്രി സ്ഥാനത്തിന് ലീഗിന് അര്‍ഹതയുണ്ട്ന്ന് മുനവറലി തങ്ങള്‍
വീട്ടില്‍ നിന്ന് നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവം, ജസ്റ്റിസ് യശ്വന്ത് ശര്‍മ്മ രാജിവെച്ചു
പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ട മൂന്ന് പേര്‍ ബിഹാറില്‍ അറസ്റ്റില്‍
ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹത ഏറുന്നു , മൃതദേഹം കണ്ടെത്തിയത് 1500 അടി താഴ്ചയില്‍ നിന്നും
പി.സി. ജോര്‍ജിന്റെ പരാമര്‍ശം തള്ളി ബിജെപി
ലബനില്‍ ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍
