GENERAL NEWS

രാജ്യത്തെ എണ്ണ ലഭ്യത, സമിതി രൂപീകരിക്കാന്‍ കേന്ദ്രം, മൂന്നംഗ സമിതിക്കാണ് ശുപാര്‍ശ

2026-03-10

ഇറാന്‍ ഇസ്രായേല്‍ സങ്കര്‍ഷത്തിനിടയില്‍ രാജ്യത്തെ എണ്ണ  ലഭ്യത നിയന്ത്രിക്കാന്‍ സമിതി രൂപീകരിക്കാന്‍  കേന്ദ്ര സര്‍ക്കാര്‍ .രാജ്യത്ത് വാതക ലഭ്യത ഉറപ്പ് വരുത്താന്‍ പ്രത്യേക സമിതി രൂപികരിക്കാനാണ്  തീരുമാനം.

നിലവിലെ എണ്ണ  വിതരണം ഏകീകരിക്കാനും പൂഴ്ത്തിവെക്കല്‍  തടയാനുമാണ്  സമിതിയുടെ പ്രവര്‍ത്തനം ലക്ഷ്യം വെയ്ക്കുന്നത്. എണ്ണ  കമ്പനികളുടെ പ്രതിനിധികളുടെ സമിതിയാണ് രൂപീകരിക്കുന്നത്.  

രാജ്യത്ത് എണ്ണ  വിതരണം ഏകീകരിക്കാനും പൂഴ്ത്തിവെക്കല്‍  തടയാനും കമ്മിറ്റി രൂപീകരിക്കാന്‍ നിര്‍ദേശിച്ച്  കേന്ദ്ര സര്‍ക്കാര്‍. എണ്ണ  കമ്പനികളുടെ പ്രതിനിധികളുടെ മൂന്നംഗ സമിതി രൂപീകരിക്കാനാണ് നിലവിലെ തീരുമാനം. ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ ഇസ്രായേല്‍ സങ്കര്‍ഷത്തെ  തുടര്‍ന്ന് അടച്ച പശ്ചാത്തലത്തില്‍ രാജ്യത്ത് ക്രൂഡ് ഓയില്‍  എല്‍പിജി ഇറക്കുമതിയിലും ഇന്ത്യ നിലവില്‍  പ്രതിസന്ധി നേരിടുന്നുണ്ട്. മറ്റ് രാജ്യങ്ങളില്‍ നിന്നും എല്‍ .പി .ജി . ലഭ്യത ഉറപ്പാക്കുമെന്നും നിലവില്‍ രാജ്യത്ത് എല്‍ .പി .ജി. ക്ഷാമം ഇല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിലവില്‍ ഗുജറാത്തിലെ ചില സെറാമിക്, ടൈല്‍ നിര്‍മ്മാണ യൂണിറ്റുകളില്‍  പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുകയാണ്. കൂടാതെ കഴിഞ്ഞ ദിവസങ്ങളില്‍ ഗാര്‍ഹിക വാണിജ്യ ആവിശ്യങ്ങള്‍ക്ക് ഉള്ള സിലിണ്ടറുകള്‍ക്കും വില വര്‍ദ്ധിച്ചിട്ടുണ്ട് .

   എന്നാല്‍ നിലവിലെ പ്രതിസന്ധിയില്‍  പെട്രോള്‍, ഡീസല്‍ എന്നിവയുടെ വിലയില്‍  വര്‍ദ്ധനവ് ഉണ്ടാകില്ലായെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.  എട്ടാഴ്ച്ചത്തെയെക്കുള്ള പെട്രോളിയം ഉല്‍പ്പന്നങ്ങളും ക്രൂഡ് ഓയിലിന്റെയും സംഭരണം നിലവില്‍ രാജ്യത്ത്  ഉണ്ടെന്ന് കണക്കുകള്‍ വെക്തമാക്കുന്നു. ഇതിനാല്‍ തന്നെ ഭയക്കേണ്ട സാഹചര്യം ഇല്ലായെന്നാണ് അധികാരികള്‍ പറയുന്നത്.

സംഘര്‍ഷം ബാധിക്കാത്ത റൂട്ടുകളില്‍ നിന്ന് ഇന്ത്യയിലേക്ക് തടസ്സമില്ലാതെ ഊര്‍ജ്ജ ഇറക്കുമതി നടക്കുന്നുണ്ടെന്നും പൗര•ാര്‍ക്ക് ഊര്‍ജ്ജ ലഭ്യത ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ടെന്നും കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരി  അറിയിച്ചു.

  ഇതിനോടകം തന്നെ പ്രതിസന്ധി മറികടക്കാന്‍ പല രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് എണ്ണയുടെ ലഭ്യത ഉറപ്പാക്കി. റഷ്യയില്‍ നിന്നും എണ്ണ വാങ്ങിത്തുടങ്ങിയിട്ടുണ്ട്. ഇതിലൂടെ എല്ലാം  രാജ്യത്തെ  എണ്ണലഭ്യത ഉറപ്പാക്കാനാകുമെന്ന്  സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു . 

 നിലവില്‍ പല രാജ്യങ്ങളിലും പശ്ചിമേഷ്യന്‍ സങ്കര്‍ഷത്തില്‍  എണ്ണവില ഉയരാന്‍ കാരണമായിട്ടുണ്ട് .  രാജ്യത്തെ  എല്‍പിജി, എല്‍എന്‍ജി വാതകങ്ങള്‍ കൂടുതലായി ഇറക്കുമതി ചെയ്തിരുന്നത് ഖത്തറില്‍ നിന്നായിരുന്നു. ഹോര്‍മുസ് അടച്ചതോടുകൂടെ ഗള്‍ഫ്  മേഖലയില്‍ നിന്നുള്ള വാതക ഇറക്കുമതിയില്‍ പ്രതിസന്ധി നേരിട്ടിട്ടുണ്ട്. അതില്‍ നിലവില്‍ ചെറിയ ആശങ്കയുമുയരുന്നുണ്ട് . എന്നാല്‍ എണ്ണ റൂട്ടുകള്‍ തുറന്നാല്‍ ആദ്യ മിനിറ്റില്‍ തന്നെ ഇന്ത്യയിലേക്കുള്ള എണ്ണ  വിതരണം ആരംഭിക്കുമെന്ന് ഖത്തര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

News

ഫാദര്‍ ഡോ. ഫ്രാന്‍സീസ് ആലപ്പാട്ട് വിടവാങ്ങി, മരണാനന്തര ശുശ്രൂഷകള്‍ തൃശൂര്‍ വ്യാകുല മാതാവിന്‍ ബസിലിക്കയില്‍ ...

ഭൂമിയിലേക്കുള്ള മടക്ക യാത്രക്കൊരുങ്ങി ആര്‍റ്റിമിസ് 2 സംഘം, നാളെ പുലര്‍ച്ചെ 5.37 നു പേടകം ഭൂമിയില്‍ ഇറങ്ങും

ഉപമുഖ്യമന്ത്രി സ്ഥാനത്തിന് ലീഗിന് അര്‍ഹതയുണ്ട്ന്ന് മുനവറലി തങ്ങള്‍

വീട്ടില്‍ നിന്ന് നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവം, ജസ്റ്റിസ് യശ്വന്ത് ശര്‍മ്മ രാജിവെച്ചു

പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ട മൂന്ന് പേര്‍ ബിഹാറില്‍ അറസ്റ്റില്‍

ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹത ഏറുന്നു , മൃതദേഹം കണ്ടെത്തിയത് 1500 അടി താഴ്ചയില്‍ നിന്നും

പി.സി. ജോര്‍ജിന്റെ പരാമര്‍ശം തള്ളി ബിജെപി

ലബനില്‍ ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍

VIDEO NEWS

ഭരതസഭയ്ക്ക് അഭിമാന നിമിഷം സിസിബിഐ പ്രസിഡന്റ് വത്തിക്കാൻ ഡിക്കാസ്‌ട്രിയിൽ

വെടിനിർത്തലിന് ശേഷവും ഇസ്രായേലിൽ സംഭവിക്കുന്നത്. ഇസ്രായേലിൽ നിന്നും സിനി

ഇറാന്‍ അമേരിക്ക ഇസ്ലാമാബാദിലെ ചര്‍ച്ചയുടെ പോക്ക് എങ്ങോട്ട്..? ഹോര്‍മൂസും ഖാര്‍ഗും അമേരിക്കയുടെ ലക്ഷ്യം ഏതു നിമിഷവും ആക്രമണം

കൊല്ലപ്പെട്ടു എന്ന പ്രചരണങ്ങള്‍ക്കിടെ ഇറാന്റെ മിസൈല്‍ പതിച്ച ഇസ്രായേലിലെ ബെയ്റ്റ് ഷെമേഷ് സന്ദര്‍ശിച്ച് നെതന്യാഹു

കൂടുതല്‍ രാജ്യങ്ങള്‍ യുദ്ധത്തിലേക്ക് പശ്ചിമേഷ്യന്‍ യുദ്ധം... മറ്റൊരു ലോകമഹായുദ്ധത്തിന്റെ കാഹളധ്വനിയോ?

ഇറാനെതിരെ ശക്തമായ നീക്കത്തിന് യുഎസ് സൈന്യം ക്യൂബയ്ക്ക് ട്രംപിന്റെ മുന്നറിയിപ്പ് അമേരിക്കയില്‍ ജൂതസിനഗോഗ് കത്തിച്ചു ലോകത്ത് സംഭവിക്കുന്നത്