GENERAL NEWS

പുടിനുമായി ട്രംപിന്റെ നിര്‍ണ്ണായക ചര്‍ച്ച, സംഘര്‍ഷത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറെന്ന് പുടിന്‍ , യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതില്‍ ശ്രദ്ധിക്കൂ എന്ന് ട്രംപ്

2026-03-10

പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായി ഫോണില്‍ നിര്‍ണായക ചര്‍ച്ച നടത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനൊപ്പം പശ്ചിമേഷ്യയിലെ നിലവിലെ സംഘര്‍ഷാവസ്ഥയും ഇരുവരും ചര്‍ച്ച ചെയ്തു. യുദ്ധം അവസാനിപ്പിക്കുന്നതില്‍ മധ്യസ്ഥത വഹിക്കാന്‍ പുടിന്‍ സന്നദ്ധത പ്രകടിപ്പിച്ചതായും ട്രംപ് പറഞ്ഞു.

റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഫോണില്‍ സംസാരിച്ചു.പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തിലാണ് ഇരുവരും നിര്‍ണായക ചര്‍ച്ചകള്‍ നടത്തിയത്. ചര്‍ച്ചകള്‍ ഒരു മണിക്കൂര്‍ നീണ്ടതായാണ് റിപ്പോര്‍ട്ടുകള്‍.റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനൊപ്പം പശ്ചിമേഷ്യയിലെ നിലവിലെ സംഘര്‍ഷാവസ്ഥയും ഇരുവരും ചര്‍ച്ച ചെയ്തതായി ട്രംപ് സ്ഥിരീകരിച്ചു.മധ്യസ്ഥത വഹിക്കാന്‍ പുടിന്‍ സന്നദ്ധത പ്രകടിപ്പിച്ചുവെന്നും എന്നാല്‍ യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിലാണ് അദ്ദേഹം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് താന്‍ നിര്‍ദ്ദേശിച്ചതായും ട്രംപ് പറഞ്ഞു. ഇറാന്‍ സംഘര്‍ഷത്തില്‍ ഒരു രാഷ്ട്രീയ-നയതന്ത്ര പരിഹാരത്തിനായി പുടിന്‍ ചില നിര്‍ദ്ദേശങ്ങളും മുന്നോട്ടുവെച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിനു മുമ്പ് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായും പുടിന്‍ സംസാരിരിച്ചിരുന്നു. ശത്രുത അവസാനിപ്പിക്കണമെന്നും നയതന്ത്ര മാര്‍ഗത്തിലേക്ക് തിരിച്ചുവരണമെന്നുമാണ് പുടിന്‍ ഇറാനും നിര്‍ദേശം നല്‍കിയത്.

News

ഫാദര്‍ ഡോ. ഫ്രാന്‍സീസ് ആലപ്പാട്ട് വിടവാങ്ങി, മരണാനന്തര ശുശ്രൂഷകള്‍ തൃശൂര്‍ വ്യാകുല മാതാവിന്‍ ബസിലിക്കയില്‍ ...

ഭൂമിയിലേക്കുള്ള മടക്ക യാത്രക്കൊരുങ്ങി ആര്‍റ്റിമിസ് 2 സംഘം, നാളെ പുലര്‍ച്ചെ 5.37 നു പേടകം ഭൂമിയില്‍ ഇറങ്ങും

ഉപമുഖ്യമന്ത്രി സ്ഥാനത്തിന് ലീഗിന് അര്‍ഹതയുണ്ട്ന്ന് മുനവറലി തങ്ങള്‍

വീട്ടില്‍ നിന്ന് നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവം, ജസ്റ്റിസ് യശ്വന്ത് ശര്‍മ്മ രാജിവെച്ചു

പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ട മൂന്ന് പേര്‍ ബിഹാറില്‍ അറസ്റ്റില്‍

ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹത ഏറുന്നു , മൃതദേഹം കണ്ടെത്തിയത് 1500 അടി താഴ്ചയില്‍ നിന്നും

പി.സി. ജോര്‍ജിന്റെ പരാമര്‍ശം തള്ളി ബിജെപി

ലബനില്‍ ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍

VIDEO NEWS

ഭരതസഭയ്ക്ക് അഭിമാന നിമിഷം സിസിബിഐ പ്രസിഡന്റ് വത്തിക്കാൻ ഡിക്കാസ്‌ട്രിയിൽ

വെടിനിർത്തലിന് ശേഷവും ഇസ്രായേലിൽ സംഭവിക്കുന്നത്. ഇസ്രായേലിൽ നിന്നും സിനി

ഇറാന്‍ അമേരിക്ക ഇസ്ലാമാബാദിലെ ചര്‍ച്ചയുടെ പോക്ക് എങ്ങോട്ട്..? ഹോര്‍മൂസും ഖാര്‍ഗും അമേരിക്കയുടെ ലക്ഷ്യം ഏതു നിമിഷവും ആക്രമണം

കൊല്ലപ്പെട്ടു എന്ന പ്രചരണങ്ങള്‍ക്കിടെ ഇറാന്റെ മിസൈല്‍ പതിച്ച ഇസ്രായേലിലെ ബെയ്റ്റ് ഷെമേഷ് സന്ദര്‍ശിച്ച് നെതന്യാഹു

കൂടുതല്‍ രാജ്യങ്ങള്‍ യുദ്ധത്തിലേക്ക് പശ്ചിമേഷ്യന്‍ യുദ്ധം... മറ്റൊരു ലോകമഹായുദ്ധത്തിന്റെ കാഹളധ്വനിയോ?

ഇറാനെതിരെ ശക്തമായ നീക്കത്തിന് യുഎസ് സൈന്യം ക്യൂബയ്ക്ക് ട്രംപിന്റെ മുന്നറിയിപ്പ് അമേരിക്കയില്‍ ജൂതസിനഗോഗ് കത്തിച്ചു ലോകത്ത് സംഭവിക്കുന്നത്