GENERAL NEWS

ബംഗാളിലെ ഭാംഗറിലേ സ്ഫോടന കേസിലെ സൂത്രധാരനെ തിരിച്ചറിഞ്ഞു

2026-06-06

പശ്ചിമ ബംഗാളിലെ ഭാംഗര്‍ ബോംബ് സ്ഫോടന കേസില്‍  പ്രധാന ഗൂഢാലോചന നടത്തിയത്  തൃണമൂല്‍ കോണ്‍ഗ്രസ്ന്റെ മുന്‍ എം.എല്‍.എ.യാണെന്ന് എന്‍.ഐ.എ. മുന്‍ എംഎല്‍എ സൗകത് മൊല്ലയെയാണ്  ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞത്   .

ഒളിവില്‍ പോയ മുന്‍ എംഎല്‍എ മൊല്ലയെ എന്‍ഐഎ അറസ്റ്റ് ചെയ്തതായി അന്വേഷണ ഏജന്‍സി പുറപ്പെടുവിച്ച  പ്രസ്താവനയില്‍ അറിയിച്ചു .ഒളിവില്‍ ആയിരുന്ന സൗകത്  മൊല്ലയെ സൗത്ത് 24 പര്‍ഗാനാസില്‍ നിന്ന് ഉദ്യോഗസ്ഥര്‍ പിടികൂടി.മാര്‍ച്ച് 19 ന് ഒരു ക്രൂഡ് ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്‌ഫോടനം നടന്നത്. സ്ഫോടനത്തില്‍ ഒരു ബോംബ് നിര്‍മ്മാതാവ് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കാനിംഗ് പുര്‍ബയില്‍ നിന്നുള്ള മുന്‍ നിയമസഭാംഗമായ മൊല്ല, സ്‌ഫോടനം നടന്നതുമായി ബന്ധപ്പെട്ട കേസില്‍ തെളിവുകളില്‍ നശിപ്പിക്കാന്‍ ശ്രമിച്ചതായും  അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. തെളിവുകള്‍ നശിപ്പിക്കാന്‍  മറ്റ് പ്രതികളോട് മുന്‍ എം.എല്‍.എ ആവിശ്യപ്പെട്ടിരുന്നതായും  അറിയിപ്പില്‍ പറയുന്നു. സ്‌ഫോടനത്തിന് ശേഷം മരിച്ചവരെയും പരിക്കേറ്റവരെയും മുന്‍ എം.എല്‍.എ യുടെ  സ്‌കോര്‍പിയോ വാഹനത്തില്‍ കൊണ്ടുപോയ മറ്റൊരു പ്രതിയെ പിടികൂടിയതിനെ തുടര്‍ന്നാണ് എം.എല്‍.എ.യിലേക്കും അന്വേഷണം എത്തിച്ചേര്‍ന്നത്.    


News

കേരളത്തിലെ ആറ് നവീകരിച്ച അമൃത് റെയില്‍വേ സ്റ്റേഷനുകള്‍, ഇന്ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും.

രാജ്യത്ത് ആദ്യമായി ഹൈഡ്രജന്‍ എന്‍ജിന്‍ തീവണ്ടി

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 20ന് ആരംഭിക്കും, മണ്ഡല പുനര്‍ നിര്‍ണ്ണയ ബില്ല് ഉള്‍പ്പടെയുള്ള ...

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസ്, ജിതിന്‍ ഭാസകറിന്റെ ജാമ്യം റദ്ദാക്കില്ല, എസ്‌ഐടി നല്‍കിയ ഹര്‍ജി തള്ളി

ഡോ. എം.കെ. റാമിനെ ഉടന്‍ പിടികൂടാനാകുമെന്ന് അന്വേഷണ സംഘം, ജാമ്യം നിഷേധിച്ചിട്ടും അറസ്റ്റ് വൈകുന്നതെന്തെന്ന് ...

കാനഡ - മിന്നെസോട്ട കാട്ടുതീ; കനത്ത വായുമലിനീകരണം, ചിക്കാഗോ, ഡെട്രോയിറ്റ്, മിനിയാപൊളിസ് നഗരങ്ങളില്‍ ...

പ്രതിപക്ഷ ഉപ നേതൃസ്ഥാനത്തില്‍ അയവുള്ള സമീപനവുമായി സിപിഐ

അമേരിക്ക- സൗത്ത് കൊറിയ നാവിക അഭ്യാസം: വിമര്‍ശിച്ച് നോര്‍ത്ത് കൊറിയ, പ്രകോപനങ്ങള്‍ക്കെതിരെ ശക്തമായ തിരിച്ചടി ...

VIDEO NEWS

വിലങ്ങ് വീഴുന്ന കാരുണ്യം; FCRA വിഷയത്തിൽ തീപ്പൊരി മറുപടിയുമായി സീറോ മലബാർ സഭ മീഡിയ കമ്മീഷൻ

അർജന്റീന അജയ്യർ: മെസ്സിയുടെ ചരിത്ര ജേഴ്സി

കളിക്കുമുമ്പും കളിക്കളത്തിലും കളിക്കുശേഷവും ...എൻസോയുടെ

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU