GENERAL NEWS
നോര്‍വേ ചെസ് കിരീടം ചൂടി ഇന്ത്യയുടെ ആര്‍ പ്രഗ്‌നാനന്ദ, ആര്‍ പ്രഗ്‌നാനന്ദ ചരിത്രം സൃഷ്ഠിച്ച ആദ്യ ഇന്ത്യകാരന്‍
2026-06-06
ഓസ്ലോയില്‍ നടന്ന അവസാന റൗണ്ടില്‍ വിന്‍സെന്റ് കീമറിനെതിരെ ഗംഭീരമായ വിജയത്തോടെ, നോര്‍വേ ചെസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരനായി ആര്‍ പ്രഗ്‌നാനന്ദ ചരിത്രം സൃഷ്ടിച്ചു .മത്സരത്തിനിടെ നടന്ന ക്ലാസിക്കല്‍ ഗെയിമുകളില്‍ ജ•നാട്ടില്‍ തന്നെ ലോക ഒന്നാം നമ്പര്‍ താരമായ മാഗ്‌നസ് കാള്‍സണെ രണ്ടുതവണ പരാജയപ്പെടുത്തിയത് ചെസ്സ് ലോകത്തെ തന്നെ അമ്പരപ്പിച്ചു.
ഓസ്ലോയില്‍ നടന്ന അവസാന ഘട്ട മത്സരത്തിലെ ശ്രദ്ധേയമായ കുതിപ്പിന് ശേഷം അഭിമാനകരമായ നോര്‍വേ ചെസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരനായി ആര്‍ പ്രഗ്‌നാനന്ദ മാറി . ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ആദ്യത്തെ ഇന്ത്യന്‍ ചാമ്പ്യനായി അദ്ദേഹം മാറിയതോടെ ഇതിഹാസ താരം വിശ്വനാഥന്‍ ആനന്ദിനെ പോലും മറികടന്ന ഒരു ചരിത്ര നാഴികക്കല്ല് പ്രഗ്‌നാനന്ദ സ്വന്തമാക്കി . ഇന്ത്യന്‍ ചെസ് ചരിത്രത്തില്‍ തന്നെ മറ്റൊരു തിളക്കമാര്‍ന്ന അധ്യായം കൂടി ആര്‍ പ്രഗ്‌നാനന്ദ ഇതോട് കുടി എഴുതി ചേര്‍ത്തു. ജര്‍മ്മനിയുടെ വിന്‍സെന്റ് കീമറിനെ അവസാന റൗണ്ടില്‍ പരാജയപ്പെടുത്തിയാണ് 20 കാരനായ പ്രഗ്‌നാനന്ദ ഗ്രാന്‍ഡ്മാസ്റ്റര്‍ കിരീടം ഉറപ്പിച്ചത്. ചെസ്സ് ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമായ തിരിച്ചുവരവുകളിലൊന്നായി തന്നെ ഈ മത്സരത്തിനെ വിലയിരുത്താനാകും . ചെസ്സ് ഫീല്‍ഡിന്റെ ഗുണനിലവാരം കുടി കണക്കിലെടുക്കുമ്പോള്‍ പ്രഗ്‌നാനന്ദയുടെ വിജയത്തിന് പ്രാധാന്യമേറുകായും ചെയുന്നു. ലോകത്തെ ഒന്നാം നമ്പര്‍ ചെസ്സ് പ്ലെയറായ മാഗ്‌നസ് കാള്‍സണ്‍, നിലവിലെ ചെസ്സ് ലോകത്തിലെ ചാമ്പ്യന്‍മാരായ ഡി ഗുകേഷ്, അലിറേസ ഫിറോസ്ജ, വെസ്ലി സോ, കീമര്‍ തുടങ്ങിയ ചെസ്സ് താരങ്ങളും എലൈറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുത്തു. പ്രശസ്തരായ ചെസ്സ് താരങ്ങളുടെ സാന്നിധ്യത്താല്‍ തന്നെ ഇത് അന്താരാഷ്ട്ര കലണ്ടറിലെ ഏറ്റവും ശക്തമായ ഇവന്റുകളില്‍ ഒന്നായി മാറുകയും ചെയ്തു. ലീഡര്‍ ബോര്ഡില്‍ പതിനെട്ട് പോയിന്റുകള്‍ കരസ്ഥമാക്കി പ്രഗ്നനന്ദ ഒന്നാം സ്ഥാനം നേടിയപ്പോള്‍ , മത്സരത്തില്‍ രണ്ടാം സ്ഥാനം 17 പോയിന്റുകള്‍ക്ക് യു.എസ്എ.യില്‍ നിന്നുള്ള വെസ്ലി സോയും , മൂന്നാം സ്ഥാനം 15.5 പോയിന്റുകള്‍ക്ക് ഫ്രാന്‍സ്ല്‍ നിന്നുള്ള അലിറേസ ഫിറോസ്ജ കരസ്ഥമാക്കി. വനിതാ വിഭാഗത്തില്‍ നടന്ന മത്സരത്തില്‍ കസാക്കിസ്ഥാന്റെ ബിബിസാര അസൗബയേവയും സമാന്തര ആധിപത്യം സ്ഥാപിച്ച് ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കി. മത്സരത്തിനിടെ നടന്ന ക്ലാസിക്കല്‍ ഗെയിമുകളില്‍ ജ•നാട്ടില്‍ തന്നെ ലോക ഒന്നാം നമ്പര്‍ താരമായ മാഗ്‌നസ് കാള്‍സണെ രണ്ടുതവണ പരാജയപ്പെടുത്തിയത് ചെസ്സ് ലോകത്തെ തന്നെ അമ്പരപ്പിച്ചു.
News
കേരളത്തിലെ ആറ് നവീകരിച്ച അമൃത് റെയില്‍വേ സ്റ്റേഷനുകള്‍, ഇന്ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും.
രാജ്യത്ത് ആദ്യമായി ഹൈഡ്രജന്‍ എന്‍ജിന്‍ തീവണ്ടി
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 20ന് ആരംഭിക്കും, മണ്ഡല പുനര്‍ നിര്‍ണ്ണയ ബില്ല് ഉള്‍പ്പടെയുള്ള ...
കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസ്, ജിതിന്‍ ഭാസകറിന്റെ ജാമ്യം റദ്ദാക്കില്ല, എസ്‌ഐടി നല്‍കിയ ഹര്‍ജി തള്ളി
ഡോ. എം.കെ. റാമിനെ ഉടന്‍ പിടികൂടാനാകുമെന്ന് അന്വേഷണ സംഘം, ജാമ്യം നിഷേധിച്ചിട്ടും അറസ്റ്റ് വൈകുന്നതെന്തെന്ന് ...
കാനഡ - മിന്നെസോട്ട കാട്ടുതീ; കനത്ത വായുമലിനീകരണം, ചിക്കാഗോ, ഡെട്രോയിറ്റ്, മിനിയാപൊളിസ് നഗരങ്ങളില്‍ ...
പ്രതിപക്ഷ ഉപ നേതൃസ്ഥാനത്തില്‍ അയവുള്ള സമീപനവുമായി സിപിഐ
അമേരിക്ക- സൗത്ത് കൊറിയ നാവിക അഭ്യാസം: വിമര്‍ശിച്ച് നോര്‍ത്ത് കൊറിയ, പ്രകോപനങ്ങള്‍ക്കെതിരെ ശക്തമായ തിരിച്ചടി ...
