GENERAL NEWS
നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ മരണം, പ്രതി അഷ്‌ക്കര്‍ കുറ്റം സമ്മതിച്ചു
2026-06-06
നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ മരണത്തില്‍ രണ്ടാനച്ഛനായ അഷ്‌കര്‍ കുറ്റം സമ്മതിച്ചു. കൈകള്‍ ഒടിഞ്ഞ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയത് 12 ദിവസത്തിനുശേഷമാണെന്ന് അഷ്‌കര്‍ സമ്മതിച്ചതായി പോലീസ്. കുഞ്ഞിന്റെ കാലില്‍ ലൈറ്റര്‍ ഉപയോഗിച്ച് പൊള്ളിച്ചെന്നും പോലീസ് കണ്ടെത്തി.
അമ്മ അഖിലക്കും രണ്ടാനച്ഛന്‍ അഷ്‌കറിനും ഒരുമിച്ച് താമസിക്കുന്നതിന് കുഞ്ഞ് ഒരു തടസമായിരുന്നെന്നാണ് പ്രതി അഷ്‌കര്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഒന്നര വയസുള്ള കുഞ്ഞ് അതിക്രൂരമായ ആക്രമണം നേരിട്ടുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കുഞ്ഞിനെ മര്‍ദിക്കുന്നതിന് അമ്മ അഖിലയുടെ സമ്മതം ഉണ്ടായിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അമ്മ അഖിലയ്ക്കെതിരെ പ്രേരണാകുറ്റം ചുമത്തുമെന്നും ഇരുവര്‍ക്കുമെതിരെ എസ്സി-എസ്ടി അതിക്രമം തടയല്‍ നിയമപ്രകാരമുള്ള വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തുമെന്നും പോലീസ് വ്യക്തമാക്കി. കുഞ്ഞിന്റെ മരണകാരണം നെഞ്ചിനും തലയ്ക്കുമേറ്റ ക്ഷതം മൂലമാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. കുട്ടിയുടെ ശരീരത്തില്‍ 91 മുറിവുകള്‍ ഉണ്ടെന്നും വാരിയെല്ലിന് പൊട്ടലുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കുഞ്ഞിന്റെ കൈ ഒടിഞ്ഞത് പടിയില്‍ നിന്ന് വീണാണെന്നാണ് അഖിലയും അഷ്‌കറും മൊഴി നല്‍കിയതെങ്കിലും ഇതില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്. അതേസമയം കൈകള്‍ ഒടിഞ്ഞ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയത് 12 ദിവസത്തിനുശേഷമാണെന്ന് അഷ്‌കര്‍ സമ്മതിച്ചതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
News
കേരളത്തിലെ ആറ് നവീകരിച്ച അമൃത് റെയില്‍വേ സ്റ്റേഷനുകള്‍, ഇന്ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും.
രാജ്യത്ത് ആദ്യമായി ഹൈഡ്രജന്‍ എന്‍ജിന്‍ തീവണ്ടി
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 20ന് ആരംഭിക്കും, മണ്ഡല പുനര്‍ നിര്‍ണ്ണയ ബില്ല് ഉള്‍പ്പടെയുള്ള ...
കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസ്, ജിതിന്‍ ഭാസകറിന്റെ ജാമ്യം റദ്ദാക്കില്ല, എസ്‌ഐടി നല്‍കിയ ഹര്‍ജി തള്ളി
ഡോ. എം.കെ. റാമിനെ ഉടന്‍ പിടികൂടാനാകുമെന്ന് അന്വേഷണ സംഘം, ജാമ്യം നിഷേധിച്ചിട്ടും അറസ്റ്റ് വൈകുന്നതെന്തെന്ന് ...
കാനഡ - മിന്നെസോട്ട കാട്ടുതീ; കനത്ത വായുമലിനീകരണം, ചിക്കാഗോ, ഡെട്രോയിറ്റ്, മിനിയാപൊളിസ് നഗരങ്ങളില്‍ ...
പ്രതിപക്ഷ ഉപ നേതൃസ്ഥാനത്തില്‍ അയവുള്ള സമീപനവുമായി സിപിഐ
അമേരിക്ക- സൗത്ത് കൊറിയ നാവിക അഭ്യാസം: വിമര്‍ശിച്ച് നോര്‍ത്ത് കൊറിയ, പ്രകോപനങ്ങള്‍ക്കെതിരെ ശക്തമായ തിരിച്ചടി ...
