GENERAL NEWS
സെന്റ് ജോസഫ്‌സ് ബോയ്‌സ് സ്‌കൂളില്‍ ഇനി മുതല്‍ പെണ്‍കുട്ടികളും എത്തും
2026-06-06
233 വര്‍ഷത്തിനുശേഷം സെന്റ് ജോസഫ്‌സ് ബോയ്‌സ് സ്‌കൂളിലേക്ക് പെണ്‍കുട്ടികളും വിദ്യ അഭ്യസിക്കാനായി എത്തുന്നു. 1973ല്‍ ഈസ്റ്റിന്ത്യാ കമ്പനി ജീവനക്കാരുടെ മക്കള്‍ക്ക് പഠിക്കാനുള്ള യൂറോപ്യന്‍ സ്‌കൂള്‍ ആയിട്ടാണ് സെന്റ് ജോസഫ്‌സ് ബോയ്‌സ് സ്‌കൂള്‍ ആരംഭിക്കുന്നത്. നിലവില്‍ കേരള വിദ്യാഭ്യാസ വകുപ്പിന്റെ രേഖകള്‍ പ്രകാരം കേരളത്തിലെ ഏറ്റവും പഴക്കമുള്ള പൊതുവിദ്യാലയങ്ങളില്‍ ഒന്നായിട്ടാണ് ഈ സ്‌കൂള്‍ നിലകൊള്ളുന്നത്.
1793ല്‍ കോഴിക്കോട് ദേവമാത പള്ളിമേടയില്‍ ഫാദര്‍ ഗബ്രിയേല്‍ ഗോണ്‍സാല്‍വസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കോഴിക്കോട് സെന്റ് ജോസഫ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അക്ഷര വെളിച്ചത്തിന്റെ 23 വര്‍ഷങ്ങള്‍ പിന്നിട്ടു. 1861ല്‍ കാര്‍മലൈറ്റ് വൈദികര്‍ ഭരണനിര്‍വേണം ഏറ്റെടുത്തതോടെ സ്‌കൂള്‍ സര്‍വ്വതോമുഖമായ പുരോഗതി കൈവരിച്ചു. പിന്നീട് 1894 കാലഘട്ടത്തില്‍ ഈശോസഭ ചുമതല ഏറ്റെടുത്തതോടെയാണ് ആധുനിക സെന്റ് ജോസഫ് ബോയ്‌സ് ഹൈസ്‌കൂളിന്റെ അടിത്തറ പാകപ്പെട്ടത്. ഒടുവിലായി 1936 ല്‍ ഇന്ത്യന്‍ ഹൈസ്‌കൂള്‍ ആയി രൂപ മാറ്റം വന്ന ഈ വിദ്യാലയത്തില്‍ കേളപ്പജി ബാലകൃഷ്ണന്‍ തുടങ്ങിയ പ്രശസ്തരായ സ്വാതന്ത്ര സമരസേനാനികളും അധ്യാപകരായി സേവനമനുഷ്ഠിക്കുകയും ചെയ്യ്തു. ഇന്ന് 2400 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഒരു വിദ്യാലയമായി തുടര്‍ന്നുപോരുന്ന ഈ സമയത്താണ് ആണ്‍കുട്ടികള്‍ക്ക് മാത്രം സ്വന്തമായിരുന്ന ഈ വിദ്യാലയം ഇന്ന് പെണ്‍കുട്ടികള്‍ക്ക് കൂടി വേണ്ടി മിക്‌സഡ് ആക്കി മാറ്റുന്നത്. 233 വര്‍ഷം ബോയ്‌സ് സ്‌കൂള്‍ മാത്രമായി പ്രവര്‍ത്തിച്ചു പോകുന്ന സ്‌കൂള്‍ ഇനി ഗേള്‍സിനെ കൂടി ഉള്‍ക്കൊള്ളിക്കേണ്ടതിനാല്‍ അതിനായുള്ള മുന്നൊരുക്കങ്ങള്‍ എല്ലാം ചെയ്തു കഴിഞ്ഞു. ഇതിനായി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും പൂര്‍ണ്ണമായി സജ്ജമാകുകയും ചെയ്യ്തു. ഈ അധ്യയന വര്‍ഷത്തില്‍ പ്ലസ് വണ്‍ ക്ലാസിലേക്കും അടുത്ത അധ്യയന വര്‍ഷത്തില്‍ അഞ്ചാം ക്ലാസിലേക്കും ഘട്ടം ഘട്ടമായി പെണ്‍കുട്ടികളെ പ്രവേശിപ്പിക്കും പെണ്‍കുട്ടികള്‍ക്കായി പ്രത്യേക ശുചിമുറിയും വിശ്രമമുറിയും ഉള്‍പ്പെടെ സൗകര്യങ്ങള്‍ മാറ്റത്തിന്റെ ഭാഗമായി മാനേജ്‌മെന്റ് ഒരുക്കിയിട്ടുണ്ട്
ഈ ഒരു മാറ്റം കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസത്തിനും വ്യക്തിത്വ വികാസത്തിനും അവസരം ഒരുക്കുമെന്ന് മാനേജ്‌മെന്റ് മുന്നില്‍ കാണുന്നുണ്ട് .മിക്‌സഡ ആക്കുന്നതിനുള്ള അനുമതി ഇക്കഴിഞ്ഞ ദിവസമാണ് സര്‍ക്കാരില്‍ നിന്നും സ്‌കൂള്‍ കൈപ്പറ്റിയത്. അധ്യയനവര്‍ഷം ആരംഭിച്ചതിനാല്‍ തന്നെ വൈകിയെത്തിയ ഈ അറിയിപ്പില്‍ ഏറെ സന്തോഷത്തിലാണ് സ്‌ക്കൂള്‍ . മിക്‌സഡ് സ്‌കൂള്‍ ആക്കുന്നതില്‍ നിലവില്‍ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് യാതൊരു എതിരഭിപ്രായവും ഉണ്ടായിട്ടില്ല. ഇപ്പോഴത്തെ തലമുറയ്ക്ക് ഇത്തരമൊരു മാറ്റം ആവശ്യമാണ് എന്നാണ് രക്ഷിതാക്കളില്‍ നിന്നും കിട്ടിയ മറുപടി.
വര്‍ഷങ്ങള്‍ക്കു മുമ്പ് വിശുദ്ധ മദര്‍ തെരേസയും സ്‌കൂളില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ഇപ്പോഴും സ്‌കൂളിലെ നിരവധി പ്രവര്‍ത്തനങ്ങള്‍ക്കായി പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ അകമഴിഞ്ഞ സഹായവും സ്‌കൂളിന് ലഭിക്കുന്നുണ്ട്. ഈ മാസം ഒരു ചരിത്ര മാറ്റത്തിനായി സ്‌കൂളും കുട്ടികളും കാത്തിരിക്കുകയാണ്.
News
കേരളത്തിലെ ആറ് നവീകരിച്ച അമൃത് റെയില്‍വേ സ്റ്റേഷനുകള്‍, ഇന്ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും.
രാജ്യത്ത് ആദ്യമായി ഹൈഡ്രജന്‍ എന്‍ജിന്‍ തീവണ്ടി
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 20ന് ആരംഭിക്കും, മണ്ഡല പുനര്‍ നിര്‍ണ്ണയ ബില്ല് ഉള്‍പ്പടെയുള്ള ...
കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസ്, ജിതിന്‍ ഭാസകറിന്റെ ജാമ്യം റദ്ദാക്കില്ല, എസ്‌ഐടി നല്‍കിയ ഹര്‍ജി തള്ളി
ഡോ. എം.കെ. റാമിനെ ഉടന്‍ പിടികൂടാനാകുമെന്ന് അന്വേഷണ സംഘം, ജാമ്യം നിഷേധിച്ചിട്ടും അറസ്റ്റ് വൈകുന്നതെന്തെന്ന് ...
കാനഡ - മിന്നെസോട്ട കാട്ടുതീ; കനത്ത വായുമലിനീകരണം, ചിക്കാഗോ, ഡെട്രോയിറ്റ്, മിനിയാപൊളിസ് നഗരങ്ങളില്‍ ...
പ്രതിപക്ഷ ഉപ നേതൃസ്ഥാനത്തില്‍ അയവുള്ള സമീപനവുമായി സിപിഐ
അമേരിക്ക- സൗത്ത് കൊറിയ നാവിക അഭ്യാസം: വിമര്‍ശിച്ച് നോര്‍ത്ത് കൊറിയ, പ്രകോപനങ്ങള്‍ക്കെതിരെ ശക്തമായ തിരിച്ചടി ...
