GENERAL NEWS
അമേരിക്ക- സൗത്ത് കൊറിയ നാവിക അഭ്യാസം: വിമര്‍ശിച്ച് നോര്‍ത്ത് കൊറിയ, പ്രകോപനങ്ങള്‍ക്കെതിരെ ശക്തമായ തിരിച്ചടി നല്‍കുമെന്ന് നോര്‍ത്ത് കൊറിയ, യുദ്ധ പരിശീലനം, കൊറിയന്‍ ഉപദ്വീപിലെ സമാധാനം തകര്‍ക്കും.
2026-07-17
അമേരിക്കയുടെ നേതൃത്വത്തില്‍ പസഫിക് സമുദ്രത്തില്‍ നടക്കുന്ന വന്‍കിട നാവികാഭ്യാസത്തില്‍ ദക്ഷിണ കൊറിയ പങ്കാളിയായതിനെതിരെ രൂക്ഷവിമര്‍ശനവുമായി വടക്കന്‍ കൊറിയ രംഗത്തെത്തി. തങ്ങളുടെ അയല്‍പക്കത്ത് യുദ്ധക്കൊതി മൂത്ത ദക്ഷിണ കൊറിയന്‍ ഭരണകൂടവും മറ്റ് വിദേശ ശക്തികളും ചേര്‍ന്ന് നടത്തുന്ന ഇത്തരം പ്രകോപനങ്ങള്‍ക്കെതിരെ ശക്തമായ തിരിച്ചടി നല്‍കുമെന്ന് വടക്കന്‍ കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കെ.സി.എന്‍.എ മുന്നറിയിപ്പ് നല്‍കി.
അമേരിക്കയുടെ നേതൃത്വത്തില്‍ പസഫിക് സമുദ്രത്തില്‍ നടക്കുന്ന വന്‍കിട നാവികാഭ്യാസത്തില്‍ ദക്ഷിണ കൊറിയ പങ്കാളിയായതിനെതിരെ രൂക്ഷവിമര്‍ശനവുമായി വടക്കന്‍ കൊറിയ രംഗത്തെത്തി. തങ്ങളുടെ അയല്‍പക്കത്ത് യുദ്ധക്കൊതി മൂത്ത ദക്ഷിണ കൊറിയന്‍ ഭരണകൂടവും മറ്റ് വിദേശ ശക്തികളും ചേര്‍ന്ന് നടത്തുന്ന ഇത്തരം പ്രകോപനങ്ങള്‍ക്കെതിരെ ശക്തമായ തിരിച്ചടി നല്‍കുമെന്ന് വടക്കന്‍ കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കെ.സി.എന്‍.എ മുന്നറിയിപ്പ് നല്‍കി.
ലോകത്തിലെ ഏറ്റവും വലിയ സംയുക്ത സൈനികാഭ്യാസങ്ങളിലൊന്നായ 'റിംപാക് 2026' ഇത്തവണ പസഫിക് മേഖലയെ കരിമരുന്നിന്റെ മണമുള്ള ഒരു യുദ്ധക്കളമാക്കി മാറ്റിയെന്നാണ് വടക്കന്‍ കൊറിയയുടെ ആരോപണം. ചരിത്രത്തിലാദ്യമായി ദക്ഷിണ കൊറിയന്‍ നാവികസേന ഈ ബഹുരാഷ്ട്ര നാവികാഭ്യാസത്തിന്റെ ഒരു പ്രധാന വിഭാഗത്തിന് നേതൃത്വം നല്‍കുന്നതിനെ പ്യോങ്യാങ് അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. കൊറിയന്‍ ഉപദ്വീപിലെ നിലവിലുള്ള സമാധാന അന്തരീക്ഷം തകര്‍ക്കാനും വടക്കന്‍ കൊറിയക്കെതിരെ മുന്‍കൂര്‍ ആക്രമണം നടത്താനും ലക്ഷ്യമിട്ടുള്ളതാണ് ഈ യുദ്ധപരിശീലനമെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു.
ഏകദേശം ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദക്ഷിണ കൊറിയന്‍ ഭരണകൂടത്തെ വിശേഷിപ്പിക്കാന്‍ വടക്കന്‍ കൊറിയന്‍ മാധ്യമങ്ങള്‍ വീണ്ടും 'അമേരിക്കയുടെ പാവ സര്‍ക്കാര്‍' (ജൗുുല േഏീ്‌ലൃിാലി)േ എന്ന കടുത്ത പ്രയോഗം ഉപയോഗിക്കുന്നത്. കൃത്രിമബുദ്ധിയും (അക) അത്യാധുനിക അണ്‍മാന്‍ഡ് സാങ്കേതികവിദ്യകളും ഉള്‍പ്പെടുത്തിക്കൊണ്ട് ഹവായിക്ക് സമീപം നടക്കുന്ന ഈ സൈനിക നീക്കം മേഖലയില്‍ വന്‍ സുരക്ഷാ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഇതിന് ആനുപാതികമായ പ്രതിരോധ നടപടികളിലേക്ക് രാജ്യം നീങ്ങുമെന്ന വടക്കന്‍ കൊറിയന്‍ അധികൃതരുടെ മുന്നറിയിപ്പ് ഇരുരാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ വീണ്ടും വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഇന്റര്‍നാഷണല്‍ ഡെസ്‌ക് ഷേക്കിന ന്യൂസ്.
News
പരിശുദ്ധ കന്യകാമറിയം സ്വാതന്ത്ര്യത്തിന്റെ ആത്മീയ മാതൃക: മാര്‍ റാഫേല്‍ തട്ടില്‍
അയര്‍ലണ്ടിന്റെ ആത്മീയ ഉണര്‍വിനായി,.. ലിമെറിക്കില്‍ ''REVIVAL FIRE' ' ആത്മീയ നവീകരണ ധ്യാനം
സവര്‍ക്കറേക്കുറിച്ചുള്ള പരാമര്‍ശം, സവര്‍ക്കര്‍ വിരുദ്ധ പരാമര്‍ശക്കേസ് റദ്ദാക്കി സുപ്രീംകോടതി
മലയാളി കഴിക്കുന്നത് 'വിഷ'മോ ? 'വിഷരഹിത പഴം പച്ചക്കറി ഉല്പാദനം' കാലഘട്ടത്തിന് അനിവാര്യം
പ്രളയ പ്രതിരോധത്തിന് പുതിയ പദ്ധതി, ഐഐടി സംഘം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
ദില്ലിയിലെ വിവിധയിടങ്ങളില്‍ ബോംബ് ഭീഷണി, സൂരക്ഷ ശക്തമാക്കി പോലീസ്
ലോ കോളേജുകളിലെ മൂല്യനിര്‍ണയത്തിലെ അപാകതകള്‍, എസ്എഫ്‌ഐ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു
പുതിയ കൂറുമാറ്റ നിരോധന നിയമം, മനീഷ് തിവാരിയുടെ അടിയന്തര പ്രമേയ നോട്ടീസ്
