GENERAL NEWS

ഡോ. എം.കെ. റാമിനെ ഉടന്‍ പിടികൂടാനാകുമെന്ന് അന്വേഷണ സംഘം, ജാമ്യം നിഷേധിച്ചിട്ടും അറസ്റ്റ് വൈകുന്നതെന്തെന്ന് കോടതി

2026-07-17

കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതി ഡോ. എം.കെ. റാമിനെ ഉടന്‍ പിടികൂടാനാകുമെന്ന് അന്വേഷണ സംഘം . പ്രതി ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന ശക്തമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് സംഘം അവിടെയെത്തി തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് . 

ഡോ. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി പൂര്‍ണ്ണമായും തള്ളിയതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ പോലീസ് ശക്തമാക്കിയത്. ജഡ്ജിമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യാപേക്ഷ നിരസിച്ചത് .സഹപാഠികളുടെ മുന്നില്‍ വെച്ച് വിദ്യാര്‍ത്ഥികളെ മാനസികമായി അധിക്ഷേപിക്കുന്ന അധ്യാപകരുടെ പെരുമാറ്റം ക്രൂരമാണെന്നും അതിന്റെ പ്രത്യാഘാതം അവര്‍ അനുഭവിക്കണമെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു .  പ്രതിയുടെ സഹോദരന്‍ ആന്ധ്രാപ്രദേശിലെ ഒരു പ്രാദേശിക തെലുഗുദേശം പാര്‍ട്ടി  നേതാവാണ്. ഇയാളുടെ രാഷ്ട്രീയ സ്വാധീനവും പ്രാദേശിക നെറ്റ്വര്‍ക്കും  കേരള പോലീസിന് അവിടെ അന്വേഷണം നടത്തുന്നതിന് വലിയ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തോളമായി ഡോ. റാം മൊബൈല്‍ ഫോണോ മറ്റ് ആശയവിനിമയ ഉപാധികളോ ഉപയോഗിക്കാതെ ഒളിവില്‍ കഴിയുകയാണ്. എന്നാല്‍ പ്രതി രാജ്യം വിടാതിരിക്കാന്‍ ലുക്കൗട്ട് നോട്ടീസ് അടക്കമുള്ള മുന്‍കരുതലുകള്‍ പോലീസ് സ്വീകരിച്ചിട്ടുണ്ട് . കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ അനാട്ടമി വിഭാഗം മേധാവിയായിരുന്ന ഡോ. റാം തനിക്കെതിരെ നടത്തിയ തുടര്‍ച്ചയായ മാനസിക പീഡനങ്ങളിലും ജാത്യാധിക്ഷേപത്തിലും മനംനൊന്താണ് നിതിന്‍ രാജ് കഴിഞ്ഞ ഏപ്രില്‍ 10-ന് കോളേജ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കിയത് . ഡോ റാമിനെ ഉടന്‍ പിടികൂടാനാകുമെന്നാണ് പോലീസ് പറയുന്നത് . അതെ സമയം പോലീസിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി .  സുപ്രീംകോടതി ജാമ്യം നിഷേധിച്ചിട്ടും അറസ്റ്റ് വൈകുന്നതെന്തെന്ന് കോടതി ചോദിക്കുകയും   അതൃപ്തി അറിയിക്കാനും കോടതി നിര്‍ദേശം നല്‍കി . 


News

പരിശുദ്ധ കന്യകാമറിയം സ്വാതന്ത്ര്യത്തിന്റെ ആത്മീയ മാതൃക: മാര്‍ റാഫേല്‍ തട്ടില്‍

അയര്‍ലണ്ടിന്റെ ആത്മീയ ഉണര്‍വിനായി,.. ലിമെറിക്കില്‍ ''REVIVAL FIRE' ' ആത്മീയ നവീകരണ ധ്യാനം

സവര്‍ക്കറേക്കുറിച്ചുള്ള പരാമര്‍ശം, സവര്‍ക്കര്‍ വിരുദ്ധ പരാമര്‍ശക്കേസ് റദ്ദാക്കി സുപ്രീംകോടതി

മലയാളി കഴിക്കുന്നത് 'വിഷ'മോ ? 'വിഷരഹിത പഴം പച്ചക്കറി ഉല്പാദനം' കാലഘട്ടത്തിന് അനിവാര്യം

പ്രളയ പ്രതിരോധത്തിന് പുതിയ പദ്ധതി, ഐഐടി സംഘം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ദില്ലിയിലെ വിവിധയിടങ്ങളില്‍ ബോംബ് ഭീഷണി, സൂരക്ഷ ശക്തമാക്കി പോലീസ്

ലോ കോളേജുകളിലെ മൂല്യനിര്‍ണയത്തിലെ അപാകതകള്‍, എസ്എഫ്‌ഐ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു

പുതിയ കൂറുമാറ്റ നിരോധന നിയമം, മനീഷ് തിവാരിയുടെ അടിയന്തര പ്രമേയ നോട്ടീസ്

VIDEO NEWS

റഷ്യയുടെ രഹസ്യം ഒരു തടാകത്തിൽ!, രഹസ്യം മറക്കാൻ തടാകം കോൺക്രീറ്റ് ചെയ്തു | Russia | Lake Karachay

ഒറ്റ മാസത്തിൽ കൊല്ലപ്പെട്ട 12 ബിഷപ്പുമാർ!

പൂർവ്വിക ശാപത്തെ കുറിച്ച് പഠിപ്പിക്കുന്നത് വചന വിരുദ്ധമോ? ഉത്ഭവ പാപം ഇല്ല! ?

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU