GENERAL NEWS
ലോ കോളേജുകളിലെ മൂല്യനിര്‍ണയത്തിലെ അപാകതകള്‍, എസ്എഫ്‌ഐ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു
2026-08-14
ലോ കോളേജുകളിലെ മൂല്യനിര്‍ണയത്തിലെ അപാകതകള്‍ക്കെതിരെ എസ്എഫ്‌ഐ കേരള സര്‍വകലാശാല ആസ്ഥാനത്ത് നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. സമാധാനപരമായി പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയതിനെതിരെ എസ്എഫ്‌ഐ കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
മൂല്യനിര്‍ണയത്തിലെ അപാകത, കേരള സര്‍വകലാശാല ലോ കോളേജുകളിലെ പുനര്‍ മൂല്യനിര്‍ണയം വരുത്തിയ മാറ്റങ്ങള്‍ എന്നീ വിഷയം ഉന്നയിച്ചാണ് സര്‍വ്വകലാശാല രജിസ്ട്രാറുടെ ഓഫീസിന് മുന്നില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. പ്രതിഷേധത്തിനെതിരെ ഉണ്ടായ പൊലീസ് നടപടിയെ തുടര്‍ന്നായിരുന്നു കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. പെണ്‍കുട്ടികള്‍ അടക്കമുള്ള പ്രവര്‍ത്തകരെ മുടിക്ക് കുത്തിപ്പിടിച്ച് ബലമായി നീക്കിയെന്നാണ് എസ്എഫ്‌ഐയുടെ ആരോപണം. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ വിട്ടയക്കുമെന്ന് പിന്നീട് അറിയിച്ചു. അതേസമയം പ്രതിഷേധത്തിന് പിന്നാലെ വിദ്യാര്‍ത്ഥി സംഘടന പ്രതിനിധികളുമായി വൈസ് ചാന്‍സിലര്‍ ചര്‍ച്ച നടത്തി. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങളില്‍ ഒന്നിനും ചര്‍ച്ചയില്‍ പരിഹാരമായില്ലെന്നും സമരം തുടരുമെന്നും എസ്എഫ്‌ഐ പറഞ്ഞു. തികളാഴ്ച മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും എസ്എഫ്‌ഐ വ്യക്തമാക്കി. എന്നാല്‍ 3 ആവശ്യങ്ങള്‍ അംഗീകരിച്ചുവെന്നാണ് എ.ബി.വി.പി പറഞ്ഞത്. പുനര്‍മൂല്യനിര്‍ണയം പിന്വലിക്കില്ലെന്നും പുനര്‍മൂല്യനിര്‍ണയത്തിനുശേഷം മാര്‍ക്ക് കൂടിയ വിദ്യാര്‍ത്ഥിക്ക് ഫീസ് തിരിച്ച് കൊടുക്കുമെന്നും പരാതി പരിഹരിക്കാനുള്ള സെല്‍ യൂണിവേഴ്‌സിറ്റി തുടങ്ങുമെന്നുമുള്ള ആവശ്യങ്ങളാണ് വൈസ് ചാന്‍സിലര്‍ അംഗീകരിച്ചതായി എ.ബി.വി.പി പറഞ്ഞത്. എന്നാല്‍ ഈ തീരുമാനങ്ങളെല്ലാം വി.സി അടുത്ത സിണ്ടിക്കേറ്റ് യോഗത്തിലേക്ക് വയ്ക്കുകയായിരുന്നുവെന്നാണ് എസ്എഫ്‌ഐ വ്യക്തമാക്കുന്നത്. അങ്ങനെ ഒരു സിണ്ടിക്കേറ്റ് യോഗത്തിലേക്ക് വയ്‌കേണ്ടതല്ലെന്നും അടിയന്തിര നടപടികളാണ് ആവശ്യമെന്നും എസ്എഫ്‌ഐ വ്യക്തമാക്കി.
News
ചാര്‍ലി കിര്‍ക്ക് വെടിയേറ്റ് കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷം..
മഹാരാഷ്ട്രയില്‍ ദൈവാലയം പൊളിച്ചുനീക്കി; പ്രതിഷേധം ശക്തം, പൂനെ കാളേവാടിയിലെ ദൈവാലയം പോലീസ് സന്നാഹത്തോടെ ...
എല്‍ നിനോ പ്രതിഭാസം മൂലം ഏലം കര്‍ഷകരുടെ നെഞ്ചില്‍ ഇടിത്തീ, ഇതര സംസ്ഥാന തൊഴിലാളികളോട് തല്‍ക്കാലം ...
18ാമത് ബ്രിക്‌സ് ഉച്ചകോടി, ഭാരത് മണ്ഡപത്തില്‍ വേദിയൊരുങ്ങി, ആഗോള ശക്തികളെ സ്വാഗതം ചെയ്യാന്‍ ഇന്ത്യ ...
ദേശവ്യാപകമായി നാളെ . ബാങ്ക് പണിമുടക്ക്
അവസാനംവരെ പോരാടുമെന്ന് മുഹമ്മദ് റിയാസ്
മനുഷ്യാന്തസ്സ് എപ്പോഴും സംരക്ഷിക്കപ്പെടണം: പാപ്പ ഓരോ മനുഷ്യനും ദൈവസ്‌നേഹത്തിന്റെ പ്രകടമായ ദാനം: പാപ്പ
മലയോര കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം കോതമംഗലം രൂപതാദ്ധ്യക്ഷന്‍ ബിഷപ് മാര്‍ ജോര്‍ജ് ...
