GENERAL NEWS

ദില്ലിയിലെ വിവിധയിടങ്ങളില്‍ ബോംബ് ഭീഷണി, സൂരക്ഷ ശക്തമാക്കി പോലീസ്

2026-08-14

സ്വാതന്ത്ര്യദിനത്തിന് തലേദിവസമായ ഇന്ന്  ദില്ലി  ഹൈക്കോടതി, ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 3, ഡദില്ലി  കന്റോണ്‍മെന്റിലെ എസ്.ഡി.എം. ഓഫീസ് എന്നിവയുള്‍പ്പെടെ ദില്ലിയിലെ വിവിധയിടങ്ങളില്‍ ബോംബ് ഭീഷണി ലഭിച്ചു

സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി തലസ്ഥാനത്ത് അതീവ ജാഗ്രത നിലനില്‍ക്കെ ഇന്ന് നഗരത്തിലെ പല സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബോംബ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതായി പോലീസ് അറിയിച്ചു. ഇതിനെത്തുടര്‍ന്ന് വിവിധ ഏജന്‍സികള്‍ പരിശോധനകളും സുരക്ഷാ നടപടികളും ആരംഭിക്കുകയും ചെയ്തു. ഡോഗ് സ്‌ക്വാഡ്, ബോംബ് നിര്‍വീര്യമാക്കല്‍ സംഘം, അഗ്‌നിശമന സേന, മറ്റ് സുരക്ഷാ ഏജന്‍സികള്‍ എന്നിവര്‍ പരിശോധന നടത്തിവരികയാണെന്നും ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്നും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ ദില്ലി  പോലീസുമായി  സഹായത്തിനായി ബന്ധപ്പെട്ടുവെന്നാണ്  കോടതി വൃത്തങ്ങള്‍ അറിയിച്ചത് .ഡല്‍ഹി ഹൈക്കോടതിയില്‍ സ്‌ഫോടനം നടത്തുമെന്നും  ഇമെയില്‍ സന്ദേശം  ലഭിച്ചെന്നും കോടതി അധികൃതര്‍   വ്യക്തമാക്കി. ബോംബ് നിര്‍വീര്യമാക്കുന്ന സംഘവും സ്‌നിഫര്‍ ഡോഗുകളും ഹൈക്കോടതി വളപ്പിലെത്തികുകയും ചെയ്തു.നിലവില്‍ ഹൈ കോടതി പരിസരം ഉള്‍പ്പടെ യുള്ള സ്ഥലങ്ങളില്‍  സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.












News

ചാര്‍ലി കിര്‍ക്ക് വെടിയേറ്റ് കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷം..

മഹാരാഷ്ട്രയില്‍ ദൈവാലയം പൊളിച്ചുനീക്കി; പ്രതിഷേധം ശക്തം, പൂനെ കാളേവാടിയിലെ ദൈവാലയം പോലീസ് സന്നാഹത്തോടെ ...

എല്‍ നിനോ പ്രതിഭാസം മൂലം ഏലം കര്‍ഷകരുടെ നെഞ്ചില്‍ ഇടിത്തീ, ഇതര സംസ്ഥാന തൊഴിലാളികളോട് തല്‍ക്കാലം ...

18ാമത് ബ്രിക്‌സ് ഉച്ചകോടി, ഭാരത് മണ്ഡപത്തില്‍ വേദിയൊരുങ്ങി, ആഗോള ശക്തികളെ സ്വാഗതം ചെയ്യാന്‍ ഇന്ത്യ ...

ദേശവ്യാപകമായി നാളെ . ബാങ്ക് പണിമുടക്ക്

അവസാനംവരെ പോരാടുമെന്ന് മുഹമ്മദ് റിയാസ്

മനുഷ്യാന്തസ്സ് എപ്പോഴും സംരക്ഷിക്കപ്പെടണം: പാപ്പ ഓരോ മനുഷ്യനും ദൈവസ്‌നേഹത്തിന്റെ പ്രകടമായ ദാനം: പാപ്പ

മലയോര കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം കോതമംഗലം രൂപതാദ്ധ്യക്ഷന്‍ ബിഷപ് മാര്‍ ജോര്‍ജ് ...

VIDEO NEWS

പ്രഥമ കത്തനാർ ക്രിക്കറ്റ് ലീഗിന് പ്രൗഢോജ്വല തുടക്കം.കളിക്കളത്തിൽ ഷെക്കെയ്ന ന്യൂസ് കണ്ട മനോഹര കാഴ്ചകൾ

മോർച്ചറിയിൽ അവസാനിക്കുന്ന മലയാളിയുടെ റോഡ് യാത്ര. റോഡിൽ മലയാളിയെ 'കൊല്ലുന്ന' വില്ലനാര്...

സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ അനിശ്ചിതകാല സമരത്തിലേയ്ക് | Private Bus Strike In Kerala

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU