GENERAL NEWS

മലയാളി കഴിക്കുന്നത് 'വിഷ'മോ ? 'വിഷരഹിത പഴം പച്ചക്കറി ഉല്പാദനം' കാലഘട്ടത്തിന് അനിവാര്യം

2026-08-14

വര്‍ണ്ണാഭമായ നിറത്തില്‍ ഉള്ള പലതരം പചക്കറികളും മലയാളിയുടെ തീന്‍മേശയിലെ ഒഴിച്ചുകുടാനാവാത്ത ഒന്നാണ്.പക്ഷെ ഇന്ന് ഇത്തരത്തില്‍ വിശ്വസിച്ച് കഴിക്കുന്ന പല പച്ചക്കറികളും  ഫല വര്‍ഗ്ഗങ്ങളിലും    വിഷാംശം അടങ്ങിയിട്ടുണ്ടെന്ന കാര്യം   നാം ഓരോരുത്തരും വിചിന്തനം  ചെയേണ്ടതായിട്ടുണ്ട്. .പ്രത്യേകിച്ചും അടുത്തിടെ  പുറത്തുവന്ന പല ഞെട്ടിക്കുന്ന കണക്കുകളുടെയും  അടിസ്ഥാനത്തില്‍. 

വര്‍ണ്ണാഭമായ നിറത്തില്‍ ഉള്ള പലതരം പചക്കറികളും മലയാളിയുടെ തീന്‍മേശയിലെ ഒഴിച്ചുകുടാനാവാത്ത ഒന്നാണ്. ആയുര്‍ ആരോഗ്യത്തിന്റെ കാവല്‍ക്കാരന്‍  എന്നൊക്കെ വിശേഷിക്കപ്പെടുന്ന ഇത്തരം ആഹാര പദാര്‍ത്ഥങ്ങള്‍ നമ്മുടെ ശരീരത്തിനും  മനസ്സിനും ഉണര്‍വും ഉര്‍ജ്ജസ്സും പകരാന്‍ നല്‍കുന്നു . എന്നാല്‍  ഇന്ന് ഇത്തരത്തില്‍ വിശ്വസിച്ച് കഴിക്കുന്ന പലതും ആരോഗ്യദായകമാണോ അതോ അനാരോഗ്യദാധ്യാകമാണോ  എന്നത്  നാം ഓരോരുത്തരും വിചിന്തനം  ചെയേണ്ടതായിട്ടുണ്ട് .

ഇന്ന് നമ്മുടെ  തിന്‍ മേശയിലേക്കായി ഒരുക്കുന്ന രൂചിയേറിയ പല ഭക്ഷണങ്ങളിലും ഉപയോഗിക്കപ്പെടുന്ന ദൈനദിന പച്ചക്കറികളും ഫലവര്‍ഗ്ഗങ്ങളും വിഷാംശത്താല്‍ നിറഞ്ഞതാണ്. വിളകള്‍ക്ക് കിടബാധ  എല്ക്കുന്നത് തടയാന്‍ എന്നൊക്കെ പറയുമെങ്കിലും ,അത്തരം വാദങ്ങള്‍ വെറും, മുടന്ത്  ന്യായങ്ങള്‍  മാത്രമായി   മാറിക്കഴിഞ്ഞു . പ്രത്യേകിച്ചും ജൈവ  കൃഷിക്ക് ഇന്നിന്റെ  ആധുനിക കാലത്ത്  ഒട്ടനവധി മാര്‍ഗ്ഗങ്ങലും സാധ്യതകളും  നിലനിക്കെ ചെയുമ്പോള്‍ .മനുഷ്യരാശി ഇന്ന് നേരിടുന്ന  പനി പോലുള്ള രോഗങ്ങള്‍  മുതല്‍ കാന്‍സര്‍ പോലുള്ള ജീവന്‌ടെക്കുന്ന വിപത്തുകള്‍ക്ക്  പോലും  നമ്മുടെ ആഹാര ശൈലി കാരണമാകുന്നു . അതിനാല്‍ അത്തരം ആഹാര ക്രമങ്ങള്‍ ഒഴിവാക്കേണ്ടതിന്റെ  ആവിശ്യകത ഡോക്ടറുമാരും  പല ആവര്‍ത്തി  രോഗികളോട് നിര്‍ദേശിക്കാര്‍  ഉണ്ട് . ഭക്ഷണ ക്രമത്തില്‍ ഇത്രയും ശ്രദ്ധ കല്പിക്കുമ്പോള്‍ അത് വിഷാംശ രഹിതമാക്കേണ്ടത് കൂടെ ആരോഗ്യ പൂര്‍ണമായ തലമുറയെ വാര്‍ത്തെടുക്കാന്‍ അനിവാര്യമായ ഒരു ഘടകം തന്നെയല്ലേ?  കാസര്‍ഗോഡ് ജില്ലയിലെ   എന്‌ടോസള്ഫാന് ബാധിതരെ നാം മറക്കാരുത് .

കിടനാശിനികള്‍ വിതയ്ക്കുന്ന ദുരന്തന്തിന്റെ  വ്യാപത്തി എത്രത്തോളം ഉണ്ടെന്ന് നാം പലരും ഒരിക്കല്‍ കുടി ഓര്‍ത്തത്  ഒരുപക്ഷെ അടുത്തിടെ പുറത്തുവന്ന കേന്ദ്ര കൃഷിമന്ത്രലയവും നമ്മുടെ കൃഷി മന്ത്രി ഉള്‍പ്പടെ പുറത്തുവിട്ട ഞെട്ടിക്കുന്ന കണക്കുകളിലൂടെ  തന്നെയാണ് എന്നതും ഖേദകരം .

കാര്‍ഷികോല്‍പന്നങ്ങളില്‍ അനുവദനീയമായ കീടനാശിനി അവശിഷ്ടത്തിന്റെ അളവ് '0.1 മില്ലി ഗ്രാം/കിലോഗ്രാം' ആണ് . എന്നാല്‍ 2023-2026 ല്‍ 23 സംസ്ഥാനങ്ങളില്‍നിന്നുള്ള 70,652 സാംപിളുകള്‍ പരിശോധിച്ചതില്‍ 2,223 എണ്ണത്തില്‍ കീടനാശിനി അവശിഷ്ടം അനുവദനീയമായതിലും കൂടുതലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കേരളത്തില്‍നിന്ന് മാത്രമുള്ള  4,130 സാംപിളുകളില്‍ 81 എണ്ണത്തിലും  കീടനാശിനിയുടെ അളവ്  അപകടകരമായ അളവിലും  കൂടുതലാണെന്നതും  ഓരോ മലയാളിയെയും ആശങ്കയില്‍ ആഴ്ത്തുന്നു .

 വിഷരഹിതമായ പഴം-പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാന്‍ ആവിഷ്‌കരിക്കപ്പെട്ട കേരളം സര്‍ക്കാരിന്റെ 'സേഫ് ടു ഈറ്റ്' പദ്ധതിക്ക് തന്നെ ഇത്  ഒരു വലിയ തിരച്ചടിയായി  മാറുകയാണ് ചെയ്തത്.   ഇന്ന് കിടനാശിനികള്‍ നിറഞ്ഞ  പച്ചക്കറികള്ക്ക് പുറമെ വ്യാജ വിത്തുകളും  മാര്‍ക്കറ്റുകളില്‍  സുലഭമാണ് . അതിനാല്‍ അംഗീകൃത വിത്തുകളുടെ  ഉപയോഗം ഉറപാക്കുന്നതിന് ഒപ്പം ജൈവ കൃഷിക്കും ഊന്നല്‍ നല്‍കുകയും വേണം . അതിനായി  പദ്ധതികള്‍ക്ക് പുറമെ വീടുകളിലും സ്‌കൂളുകളിലും നിര്‍മ്മിക്കുന്ന  കൃഷി തോട്ടങ്ങളും  കുടുതല്‍ സജീവമാക്കണം . ഈ വര്‍ഷം  500  സ്‌കൂളുകള്‍  കേന്ദ്രികരിച്ച ജൈവ കൃഷി പ്രോത്സാഹിപ്പിക്കാന്‍  കതിര്‍ പദ്ധതിക്ക് തുടക്കം കുറിച്ചതായി സംസ്ഥാന കൃഷി മന്ത്രി ടി. സിദ്ദിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട് .   ഭക്ഷണത്തിലൂടെ ആരോഗ്യവും ആയുസ്സുമുള്ള തലമുറയെ വാര്‍ത്തെടുക്കുക എന്നതാകട്ടെ നമ്മുടെ ലക്ഷ്യം .ഇതിനായി ഭരണകൂടങ്ങള്‍   ആവിഷ്‌കരിക്കുന്ന പദ്ധതികളില്‍ പൂര്‍ണ പങ്കാളിത്തം വഹിക്കാന്‍ ശ്രദ്ധ കേന്ദ്രികരിക്കാനും നമ്മുക്ക് ശ്രമിക്കാം .












News

ചാര്‍ലി കിര്‍ക്ക് വെടിയേറ്റ് കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷം..

മഹാരാഷ്ട്രയില്‍ ദൈവാലയം പൊളിച്ചുനീക്കി; പ്രതിഷേധം ശക്തം, പൂനെ കാളേവാടിയിലെ ദൈവാലയം പോലീസ് സന്നാഹത്തോടെ ...

എല്‍ നിനോ പ്രതിഭാസം മൂലം ഏലം കര്‍ഷകരുടെ നെഞ്ചില്‍ ഇടിത്തീ, ഇതര സംസ്ഥാന തൊഴിലാളികളോട് തല്‍ക്കാലം ...

18ാമത് ബ്രിക്‌സ് ഉച്ചകോടി, ഭാരത് മണ്ഡപത്തില്‍ വേദിയൊരുങ്ങി, ആഗോള ശക്തികളെ സ്വാഗതം ചെയ്യാന്‍ ഇന്ത്യ ...

ദേശവ്യാപകമായി നാളെ . ബാങ്ക് പണിമുടക്ക്

അവസാനംവരെ പോരാടുമെന്ന് മുഹമ്മദ് റിയാസ്

മനുഷ്യാന്തസ്സ് എപ്പോഴും സംരക്ഷിക്കപ്പെടണം: പാപ്പ ഓരോ മനുഷ്യനും ദൈവസ്‌നേഹത്തിന്റെ പ്രകടമായ ദാനം: പാപ്പ

മലയോര കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം കോതമംഗലം രൂപതാദ്ധ്യക്ഷന്‍ ബിഷപ് മാര്‍ ജോര്‍ജ് ...

VIDEO NEWS

പ്രഥമ കത്തനാർ ക്രിക്കറ്റ് ലീഗിന് പ്രൗഢോജ്വല തുടക്കം.കളിക്കളത്തിൽ ഷെക്കെയ്ന ന്യൂസ് കണ്ട മനോഹര കാഴ്ചകൾ

മോർച്ചറിയിൽ അവസാനിക്കുന്ന മലയാളിയുടെ റോഡ് യാത്ര. റോഡിൽ മലയാളിയെ 'കൊല്ലുന്ന' വില്ലനാര്...

സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ അനിശ്ചിതകാല സമരത്തിലേയ്ക് | Private Bus Strike In Kerala

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU