CHURCH NEWS
മനുഷ്യാന്തസ്സ് എപ്പോഴും സംരക്ഷിക്കപ്പെടണം: പാപ്പ ഓരോ മനുഷ്യനും ദൈവസ്‌നേഹത്തിന്റെ പ്രകടമായ ദാനം: പാപ്പ
2026-09-09
ദൈവത്തിന്റെ ദാനമെന്ന നിലയില്‍ മനുഷ്യന്റെ അന്തസ്സ് എപ്പോഴും സംരക്ഷിക്കപ്പെടണമെന്ന് ലെയോ പതിനാലാമന്‍ പാപ്പ. ബുധനാഴ്ച നടന്ന പൊതുകൂടിക്കാഴ്ച വേളയിലായിരുന്നു പാപ്പയുടെ വാക്കുകള്‍.
വത്തിക്കാനില്‍ നടന്ന ബുധനാഴ്ചത്തെ പൊതുകൂടിക്കാഴ്ച വേളയില്‍ മനുഷ്യന്റെ അന്തസ്സും മഹത്വവും ദൈവസ്‌നേഹത്തിന്റെ അനശ്വരമായ ദാനമാണെന്ന് ഓര്‍മ്മിപ്പിച്ച് ലെയോ പതിനാലാമന്‍ പാപ്പ. അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ അംഗീകാരം മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണെന്ന് പാപ്പ പറഞ്ഞു. എന്നാല്‍ മനുഷ്യന്റെ അന്തസ്സിനെ പൂര്‍ണമായി അംഗീകരിക്കുന്നതിലേക്കുള്ള യാത്ര ഇപ്പോഴും പൂര്‍ത്തിയായിട്ടില്ലെന്നും പഴയതും പുതിയതുമായ നിരവധി വൈരുദ്ധ്യങ്ങള്‍ ഈ യാത്രയ്ക്ക് തടസ്സമാകുന്നുണ്ടെന്നും ലെയോ പാപ്പ ചൂണ്ടിക്കാട്ടി.
ഒരു വ്യക്തിയുടെ കഴിവുകള്‍, സമ്പത്ത്, സാമൂഹിക പദവി, ജീവിതത്തിലെ വിജയപരാജയങ്ങള്‍ എന്നിവയെ ആശ്രയിച്ചല്ല മനുഷ്യന്റെ അന്തസ്സ് നിര്‍ണയിക്കപ്പെടുന്നതെന്ന് പാപ്പ വ്യക്തമാക്കി. ഓരോ മനുഷ്യനും ദൈവസ്‌നേഹത്തിന്റെ പ്രകടനമായി ലഭിച്ച, മറ്റെല്ലാറ്റിനും അതീതമായ ഒരു ദാനമാണ് മനുഷ്യന്റെ അന്തസ്സെന്നും പാപ്പ പറഞ്ഞു. ദൈവത്തിന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചതാണ് ഈ അനന്തമായ മഹത്വത്തിന്റെ അടിത്തറ. ക്രിസ്തുവാണ് മനുഷ്യന്റെ യഥാര്‍ഥ മഹത്വവും ഉയര്‍ന്ന വിളിയും വെളിപ്പെടുത്തുന്നതെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. മനുഷ്യന്റെ അന്തസ്സിനെ ഒറ്റപ്പെട്ട വ്യക്തിപരമായ ആശയമായി കാണാനാകില്ലെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. സ്വീകാര്യതയിലൂടെയും പരസ്പര സഹകരണത്തിലൂടെയും സേവനത്തിലൂടെയുമാണ് വ്യക്തി വളരുകയും പക്വത പ്രാപിക്കുകയും ചെയ്യുന്നതെന്ന് പാപ്പ പറഞ്ഞു. അതിനാല്‍ മനുഷ്യന്റെ അന്തസ്സ് വ്യക്തിപരമായ ഉത്തരവാദിത്വത്തോടൊപ്പം മറ്റുള്ളവരോടുള്ള ഐക്യദാര്‍ഢ്യവും ആവശ്യപ്പെടുന്നു. ശരീരത്തെയും ആത്മാവിനെയും വേര്‍തിരിച്ച് കാണുന്ന സമീപനങ്ങളെയും പാപ്പ തള്ളിക്കളഞ്ഞു. ശരീരവും ആത്മാവും ചേര്‍ന്ന ഏക വ്യക്തിയാണ് മനുഷ്യനെന്നും ശരീരത്തെ ഉപയോഗിക്കാവുന്നതോ ഇഷ്ടാനുസരണം ഉപേക്ഷിക്കാവുന്നതോ ആയ ഒരു വസ്തുവായി കാണുന്നത് മനുഷ്യന്റെ അന്തസ്സിന്റെ നിഷേധമാണെന്നും അദ്ദേഹം പറഞ്ഞു. ബുദ്ധി, മനസ്സാക്ഷി, സ്വാതന്ത്ര്യം എന്നിവ മനുഷ്യന്റെ മഹത്വത്തിന്റെ പ്രധാന പ്രകടനങ്ങളാണെന്നും പാപ്പ വ്യക്തമാക്കി. ദൈവത്തിന്റെ സ്വരൂപത്തില്‍ സൃഷ്ടിക്കപ്പെട്ടവരായ നമുക്ക് ക്രിസ്തുവിലൂടെ മായാത്തതും അതുല്യവുമായ ഒരു അന്തസ്സ് ലഭിച്ചിട്ടുണ്ടെന്ന് ഓര്‍മ്മിപ്പിച്ച പാപ്പ, മനുഷ്യന്റെ മഹത്വം എല്ലാ സാഹചര്യങ്ങളിലും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ക്രൈസ്തവര്‍ പ്രതിജ്ഞാബദ്ധരാകണമെന്ന് ആഹ്വാനം ചെയ്തു.
News
ജനാധിപത്യ മൂല്യങ്ങളും പൗരാവകാശങ്ങളും സംരക്ഷിക്കണം , കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ ...
ലണ്ടനില്‍ അഡോരമസ് 2026 ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ് , സൗത്വാര്‍ക്ക് കത്തീഡ്രലില്‍ നിന്ന് 3.3 മൈല്‍ ദൂരമുള്ള ...
ഐഎന്‍എസ് മാംഗ്രോള്‍ നാവികസേനയുടെ ഭാഗമായി, അന്തര്‍വാഹിനി വേട്ടയ്ക്ക് ഐഎന്‍എസ് മാംഗ്രോള്‍
സൗദിയില്‍ ഹൂതി ഭീകരരുടെ മിസൈല്‍ ആക്രമണം, പശ്ചിമേഷ്യന്‍ പോരാട്ടം കനക്കുന്നു
നിലപാട് വ്യക്തമാക്കി സുപ്രീംകോടതി, തിരുത്തിയ ഫോം 6-ന് അംഗീകാരമില്ല
യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷം, സംഭവിക്കാന്‍ പാടില്ലാത്തതാണ് പൊലിസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് ...
മുതിര്‍ന്ന പൗര•ാരെ ഉപദ്രവിച്ചാല്‍ ഇനി മൂന്നു വര്ഷം തടവും അര ലക്ഷം രൂപ പിഴയും, വയോജന ഷേമ ബില്‍ മുഖ്യമന്ത്രി ...
ജന്തര്‍ മന്തര്‍ ഇനി സമരവേദി അല്ല, പ്രതിഷേധത്തിന് ഇനി മൂന്നിടങ്ങള്‍ മാത്രം
