GENERAL NEWS
18ാമത് ബ്രിക്‌സ് ഉച്ചകോടി, ഭാരത് മണ്ഡപത്തില്‍ വേദിയൊരുങ്ങി, ആഗോള ശക്തികളെ സ്വാഗതം ചെയ്യാന്‍ ഇന്ത്യ പ്രതിരോധം,നൂതനാശയം,സഹകരണം,സുസ്ഥിരത എന്നിവ ലക്ഷ്യം
2026-09-10
18ാമത് ബ്രിക്‌സ് ഉച്ചകോടിക്ക് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ വേദിയൊരുങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ സെപ്റ്റംബര്‍ 12, 13 തീയതികളില്‍ നടക്കുന്ന ഉച്ചകോടിയില്‍, വിപുലീകരിച്ച പുതിയ ബ്രിക്‌സ് കൂട്ടായ്മയുടെ കരുത്ത് ലോകത്തിന് മുന്നില്‍ പ്രകടമാകും.
18ാമത് ബ്രിക്‌സ് ഉച്ചകോടിക്ക് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ വേദിയൊരുങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ സെപ്റ്റംബര്‍ 12, 13 തീയതികളില്‍ നടക്കുന്ന ഉച്ചകോടിയില്‍, വിപുലീകരിച്ച പുതിയ ബ്രിക്‌സ് കൂട്ടായ്മയുടെ കരുത്ത് ലോകത്തിന് മുന്നില്‍ പ്രകടമാകും.ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിനായുള്ള അവകാശവാദം മുതല്‍ അമേരിക്കന്‍ ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്ന 'ഡീ-ഡോളറൈസേഷന്‍' പ്രക്രിയ വരെയുള്ള സുപ്രധാന വിഷയങ്ങളില്‍ ഗ്ലോബല്‍ സൗത്തിന് വലിയ പങ്കാളിത്തം ഉറപ്പാക്കുകയാണ് ബ്രിക്‌സ് കൂട്ടായ്മ.'പ്രതിരോധം, നൂതനാശയം, സഹകരണം, സുസ്ഥിരത'എന്നീ പ്രധാന നാല് തൂണൂന്നിയുള്ള പ്രമേയമാണ് ഈ വര്‍ഷത്തെ ഇന്ത്യയുടെ അധ്യക്ഷപദവിയെ നയിക്കുന്നത്.ആഗോള സാമ്പത്തിക-രാഷ്ട്രീയ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍, വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളുടെയും ഗ്ലോബല്‍ സൗത്തിന്റെയും ശബ്ദമായി മാറിയ ബ്രിക്‌സ് ഉച്ചകോടിക്ക് ഡല്‍ഹി അതീവ സുരക്ഷാ വലയത്തിലാണ് ഒരുങ്ങിയിരിക്കുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, യു.എ.ഇ, ഈജിപ്ത്, ഇന്തോനേഷ്യ, ഇറാന്‍ തുടങ്ങിയ പ്രമുഖ അംഗരാജ്യങ്ങളിലെ ഭരണത്തലവ•ാരും ഉച്ചകോടിയില്‍ പങ്കാളികളാകും.വിതരണ ശൃംഖലകളുടെ പുനരുദ്ധാരണം, കൃത്രിമബുദ്ധിയും,ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യങ്ങളും പ്രയോജനപ്പെടുത്തല്‍, ബഹുമുഖ ഭരണപരിഷ്‌കാരങ്ങള്‍, ഹരിത ഊര്‍ജ്ജ മാറ്റം തുടങ്ങിയ സുപ്രധാന മേഖലകളിലാണ് ഇന്ത്യ ഇത്തവണ ഊന്നല്‍ നല്‍കുന്നത്. 11 പൂര്‍ണ്ണ അംഗരാജ്യങ്ങളുള്ള കൂട്ടായ്മ ഇന്ന് ലോക ജനസംഖ്യയുടെ 49.5 ശതമാനത്തെയും ആഗോള ജി.ഡി.പിയുടെ (ഏഉജ) 40 ശതമാനത്തെയുമാണ് പ്രതിനിധീകരിക്കുന്നത്.സാമ്പത്തിക സഹകരണത്തിനപ്പുറം, ആഗോള ഭരണസംവിധാനങ്ങളില്‍ വികസനക്ഷമതയുള്ള രാജ്യങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ന്യൂഡല്‍ഹി ഉച്ചകോടി വഴിവെക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.പാശ്ചാത്യ രാജ്യങ്ങളുടെ സാമ്പത്തിക-രാഷ്ട്രീയ ആധിപത്യത്തിന് പകരമായി, വികസ്വര രാജ്യങ്ങള്‍ക്ക് തങ്ങളുടെ നിലപാടുകള്‍ ഉറക്കെപ്പറയാനുള്ള വേദിയായി ബ്രിക്‌സ് മാറിയിരിക്കുകയാണ്. രക്ഷാസമിതിയുടെ ഘടനയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തണമെന്നും, ഗ്ലോബല്‍ സൗത്തില്‍ നിന്നുള്ള രാജ്യങ്ങള്‍ക്ക് സ്ഥിരാംഗത്വം നല്‍കണമെന്നുമാണ് ബ്രിക്‌സിന്റെ പ്രധാന ആവശ്യം. കൂടാതെ, അന്താരാഷ്ട്ര വ്യാപാരത്തില്‍ പ്രാദേശിക കറന്‍സികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നത് വഴി ആഗോള സാമ്പത്തിക വ്യവസ്ഥയില്‍ കൂടുതല്‍ സന്തുലിതാവസ്ഥ കൊണ്ടുവരാനും സംഘടന ലക്ഷ്യമിടുന്നു.കൊളോണിയല്‍ അനന്തര ലോകത്ത് വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ബ്രിക്‌സ് വഹിക്കുന്ന പങ്ക് വരുംദിവസങ്ങളില്‍ കൂടുതല്‍ നിര്‍ണ്ണായകമാകും.ഭാരത് മണ്ഡപത്തില്‍ സജ്ജമാക്കിയ 'ഭാരത് ഇന്നൊവേറ്റ്‌സ്' എക്‌സിബിഷനും രാഷ്ട്രത്തലവ•ാരുടെ ഉഭയകക്ഷി ചര്‍ച്ചകളും വരുംദിവസങ്ങളിലെ പ്രധാന ആകര്‍ഷണങ്ങളാകും.അതേസമയം പശ്ചിമേഷ്യയിലെ സംഘര്‍ഷം ആഞകഇടന് മുന്നില്‍ പുതിയ വെല്ലുവിളിയാണ്. ഇറാന്‍, യുഎഇ തുടങ്ങിയ അംഗരാജ്യങ്ങള്‍ക്കിടയിലെ വ്യത്യസ്ത നിലപാടുകള്‍ സംയുക്ത പ്രഖ്യാപനം തയ്യാറാക്കുന്നതില്‍ സങ്കീര്‍ണത സൃഷ്ടിക്കുന്നുണ്ട്.പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും തമ്മിലുള്ള കൂടിക്കാഴ്ചയും ഉച്ചകോടിയുടെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിലൊന്നാണ്.വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, വികസനം എന്നിവയില്‍ സഹകരണം ശക്തമാക്കുന്നതിനൊപ്പം ഗ്ലോബല്‍ സൗത്തിന്റെ ശബ്ദം ആഗോള വേദിയില്‍ കൂടുതല്‍ ശക്തമാക്കുകയാണ് ഇന്ത്യയുടെ ആഞകഇട അധ്യക്ഷസ്ഥാനത്തിന്റെ പ്രധാന ലക്ഷ്യം.വനിതാ നേതൃത്വത്തിലുള്ള സംരംഭങ്ങള്‍ക്ക് ആഗോള വ്യാപാരത്തില്‍ കൂടുതല്‍ അവസരം നല്‍കാനും പൊതുവായ ആഞകഇട വ്യാപാര പ്ലാറ്റ്ഫോം രൂപപ്പെടുത്താനും ഇന്ത്യ നിര്‍ദേശിച്ചിട്ടുണ്ട്.
News
ജനാധിപത്യ മൂല്യങ്ങളും പൗരാവകാശങ്ങളും സംരക്ഷിക്കണം , കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ ...
ലണ്ടനില്‍ അഡോരമസ് 2026 ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ് , സൗത്വാര്‍ക്ക് കത്തീഡ്രലില്‍ നിന്ന് 3.3 മൈല്‍ ദൂരമുള്ള ...
ഐഎന്‍എസ് മാംഗ്രോള്‍ നാവികസേനയുടെ ഭാഗമായി, അന്തര്‍വാഹിനി വേട്ടയ്ക്ക് ഐഎന്‍എസ് മാംഗ്രോള്‍
സൗദിയില്‍ ഹൂതി ഭീകരരുടെ മിസൈല്‍ ആക്രമണം, പശ്ചിമേഷ്യന്‍ പോരാട്ടം കനക്കുന്നു
നിലപാട് വ്യക്തമാക്കി സുപ്രീംകോടതി, തിരുത്തിയ ഫോം 6-ന് അംഗീകാരമില്ല
യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷം, സംഭവിക്കാന്‍ പാടില്ലാത്തതാണ് പൊലിസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് ...
മുതിര്‍ന്ന പൗര•ാരെ ഉപദ്രവിച്ചാല്‍ ഇനി മൂന്നു വര്ഷം തടവും അര ലക്ഷം രൂപ പിഴയും, വയോജന ഷേമ ബില്‍ മുഖ്യമന്ത്രി ...
ജന്തര്‍ മന്തര്‍ ഇനി സമരവേദി അല്ല, പ്രതിഷേധത്തിന് ഇനി മൂന്നിടങ്ങള്‍ മാത്രം
