GENERAL NEWS
എല്‍ നിനോ പ്രതിഭാസം മൂലം ഏലം കര്‍ഷകരുടെ നെഞ്ചില്‍ ഇടിത്തീ, ഇതര സംസ്ഥാന തൊഴിലാളികളോട് തല്‍ക്കാലം തിരിച്ചുവരേണ്ടതില്ലെന്നും ചില തോട്ടം ഉടമകള്‍ അറിയിച്ചിട്ടുണ്ട്.
2026-09-10
എല്‍ നിനോ പ്രതിഭാസം മൂലം ഏലം കര്‍ഷകരുടെ നെഞ്ചില്‍ ഇടിത്തീ. കാര്‍ഷിക ജില്ലയായ ഇടുക്കി ഇന്നോളം കണ്ടിട്ടില്ലാത്ത വിധം കാര്‍ഷിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. മഴക്കാലത്ത് വിളവെടുപ്പ് പ്രതീക്ഷിക്കുന്ന സമയത്ത് ഏലച്ചെടികളുടെ ശിഖരങ്ങള്‍ കരിഞ്ഞുണങ്ങുകയാണ്. ഉത്പാദനം 70 ശതമാനം വരെ കുറയുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
കാലാവസ്ഥ വ്യതിയാനം മൂലം കാര്‍ഷിക ജില്ലയായ ഇടുക്കി ഇന്നോളം കണ്ടിട്ടില്ലാത്ത വിധം കാര്‍ഷിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്.
മഴക്കാലം മുന്നില്‍ക്കണ്ട് ആവര്‍ത്തന കൃഷി നടത്തിയ സ്ഥലങ്ങളില്‍ പോലും മഴ കുറഞ്ഞതോടെ ജലസേചനം നടത്തേണ്ട അവസ്ഥയാണ്. റീ-പ്ലാന്റ് ചെയ്ത ഏലച്ചെടികള്‍ ഉണങ്ങി നശിക്കാതിരിക്കാന്‍ പുതയും മണ്ണുമിട്ട് സംരക്ഷിക്കുകയാണ് കര്‍ഷകര്‍.ഏലം കര്‍ഷകനായ സോണി തണ്ണിപ്പാറ തന്റെയും സഹ കര്‍ഷക സുഹ്ത്തുക്കളുടെയും ഉല്‍കണ്ട്ഠ പങ്ക് വെക്കുന്നു.ആഥഠഋ
ഒട്ടുമിക്ക തോട്ടങ്ങളിലും ഒരു വിളവെടുപ്പോടെ തന്നെ ചെടികളിലെ ഏലക്ക തീരുന്ന സാഹചര്യമാണ് നിലവില്‍. ടണ്‍ കണക്കിന് ഏലക്ക വിളവെടുക്കേണ്ട സീസണില്‍ ഉത്പാദനം കുത്തനെ കുറയുന്നത് കര്‍ഷകരെയും തൊഴിലാളികളെയും ഒരുപോലെ പ്രതിസന്ധിയിലാക്കുന്നു.
വിളവെടുപ്പ് കുറഞ്ഞതോടെ ഒരു വിളവെടുപ്പിന് ശേഷം തന്നെ തോട്ടങ്ങളിലെ ജോലികള്‍ നിര്‍ത്തിവയ്‌ക്കേണ്ട സാഹചര്യത്തിലാണ് ഉടമകള്‍.ഇത്തരംസാഹചര്യങ്ങള്‍ എങ്ങനെ നേരിടണമെന്ന് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി കാര്‍ഷിക വിദഗ്ധന്‍ സിബി സെബാസ്റ്റിയന്‍.
News
ജനാധിപത്യ മൂല്യങ്ങളും പൗരാവകാശങ്ങളും സംരക്ഷിക്കണം , കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ ...
ലണ്ടനില്‍ അഡോരമസ് 2026 ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ് , സൗത്വാര്‍ക്ക് കത്തീഡ്രലില്‍ നിന്ന് 3.3 മൈല്‍ ദൂരമുള്ള ...
ഐഎന്‍എസ് മാംഗ്രോള്‍ നാവികസേനയുടെ ഭാഗമായി, അന്തര്‍വാഹിനി വേട്ടയ്ക്ക് ഐഎന്‍എസ് മാംഗ്രോള്‍
സൗദിയില്‍ ഹൂതി ഭീകരരുടെ മിസൈല്‍ ആക്രമണം, പശ്ചിമേഷ്യന്‍ പോരാട്ടം കനക്കുന്നു
നിലപാട് വ്യക്തമാക്കി സുപ്രീംകോടതി, തിരുത്തിയ ഫോം 6-ന് അംഗീകാരമില്ല
യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷം, സംഭവിക്കാന്‍ പാടില്ലാത്തതാണ് പൊലിസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് ...
മുതിര്‍ന്ന പൗര•ാരെ ഉപദ്രവിച്ചാല്‍ ഇനി മൂന്നു വര്ഷം തടവും അര ലക്ഷം രൂപ പിഴയും, വയോജന ഷേമ ബില്‍ മുഖ്യമന്ത്രി ...
ജന്തര്‍ മന്തര്‍ ഇനി സമരവേദി അല്ല, പ്രതിഷേധത്തിന് ഇനി മൂന്നിടങ്ങള്‍ മാത്രം
