GENERAL NEWS

പണം വാങ്ങി ജോലി വാഗ്ദാനം ജാഗ്രത വേണമെന്ന് കെഎസ്ഇബി

2024-04-29

കെഎസ്ഇബിയില്‍  വിവിധ തസ്തികകളിലേക്ക് ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി തട്ടിപ്പുനടത്തുന്ന വിവിധ വ്യാജ സംഘങ്ങള്‍ സജീവമാണെന്ന് കെഎസ്ഇബി. രജിസ്ട്രേഷന്‍ ഫീസായി വന്‍ തുക ഈടാക്കി മുങ്ങുന്നതാണ് ഇവരുടെ ശൈലി.നിരവധി പേര്‍ ഈ കെണിയില്‍ വീണതായാണ് അറിവെന്നും അതിനാല്‍ ഇത്തരം തട്ടിപ്പുകളില്‍ കുടുങ്ങരുതെന്നും അധികൃതര്‍ പറഞ്ഞു. 


കെഎസ്ഇബിയിലെ തസ്തികകളിലേക്കുള്ള സ്ഥിരം നിയമനം പിഎസ് സി വഴിയാണ് നടത്തുന്നത്. താത്കാലിക നിയമനം എംപ്ലോയ്മെന്‍റ് എക്ചേഞ്ച് വഴിയും. അതിനാല്‍ ഒരു കാരണവശാലും ഇത്തരം തട്ടിപ്പുകളില്‍ കുടുങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. നേരത്തെ, കെഎസ്ഇബിയില്‍ നിയമന നിരോധനം എന്ന വാര്‍ത്തയോട് പ്രതികരിച്ച് അധഇകൃതര്‍ രം?ഗത്തെത്തിയിരുന്നു.  'അസിസ്റ്റന്‍റ് എന്‍ജിനീയര്‍ തസ്തികയിലേക്കുള്ള ഒഴിവുകള്‍ പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ല എന്ന് ചെയര്‍മാന്‍ നിര്‍ദ്ദേശിച്ചു എന്നാണ് വാര്‍ത്തയിലെ പരാമര്‍ശം.  എന്നാല്‍ ഇത് ശരിയല്ല . കെ എസ്ഇ ബി ലിമിറ്റഡില്‍ പ്രവര്‍ത്തന കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി,  കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലറ്ററി കമ്മീഷന്‍റെ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ഓരോ തസ്തികയിലേക്കും അംഗബലം പുനര്‍നിര്‍ണ്ണയിക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാനും അത് പൂര്‍ത്തിയാകുന്ന മുറയ്ക്ക് നിയമനങ്ങള്‍ തുടരുവാനുമാണ് ചെയര്‍മാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.  മാത്രമല്ല കെഎസ്ഇബി അസിസ്റ്റന്‍റ് എഞ്ചിനീയര്‍ തസ്തികയിലേക്കുള്ള പിഎസ്.സി പരീക്ഷയുടെ ചുരുക്കപ്പട്ടിക വന്നുകഴിഞ്ഞു. ഇനി അഭിമുഖം മാത്രമാണ് നടക്കാനുള്ളളത്. സബ് എന്‍ജിനീയര്‍ തസ്തികയുടെ കാര്യത്തില്‍ 217 പേര്‍ക്ക് 2024 ഫെബ്രുവരിയില്‍ നിയമനം നല്‍കി കഴിഞ്ഞു. ഇതുകൂടാതെ മീറ്റര്‍ റീഡര്‍ തസ്തികയില്‍ 45 ഒഴിവുകള്‍ ഫെബ്രുവരിയില്‍ പിഎസ്.സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്തു. വസ്തുതകള്‍ ഇങ്ങനെയിരിക്കെ കെഎസ്ഇബിയില്‍ നിയമന നിരോധനമില്ല എന്നത് വ്യക്തമാണെന്ന് '- കെഎസ്ഇബി വ്യക്തമാക്കി. 



News

എയര്‍ ഇന്ത്യ എക്സ്പ്രസ് കൈയ്യൊഴിഞ്ഞു; കേന്ദ്രത്തിന് പരാതി നല്‍കുമെന്ന് അമൃത

ടിക്കറ്റില്ലാതെയുള്ള യാത്ര ചോദ്യം ചെയ്തു; യാത്രക്കാരന്‍ റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു

സോളാര്‍ സമരം സിപിഎം ഒത്തുതീര്‍പ്പ്: വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു

സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നു

നവവധുവിന് ക്രൂരമര്‍ദ്ദനമേറ്റതില്‍ റിപ്പോര്‍ട്ട് തേടി ഗവര്‍ണ്ണര്‍. തുടര്‍ നടപടി സ്വീകരിക്കും

40 അടിയില്‍ കൂടുതലുള്ള പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ ബിഎംസി

കേജ്രിവാളിന് പ്രത്യേക പരിഗണനയില്ല

'സിഎഎ ഇല്ലാതാക്കാന്‍ ധൈര്യമുള്ള ആരെങ്കിലും ജനിച്ചിട്ടുണ്ടോ' വെല്ലുവിളിച്ച് നരേന്ദ്ര മോദി

VIDEO NEWS

"ക്രൈസ്തവർ എവിടെയുണ്ടോ ആ നാടിനെ അവർ പുണ്ണ്യ ഭൂമിയാക്കും..." ഒരു തകർപ്പൻ പ്രസംഗം | Catholic Congress

വിവാഹവസ്ത്രത്തിൽ നിത്യതയിലേക്ക് യാത്രയായ കിയാറ...| Chiara Corbella Petrillo

ഇസ്ലാമിക തീവ്രവാദത്തിനെതിരെ നിലപാടെടുക്കുന്ന ഗീർട്ട് വിൽഡേഴ്സിന്റെ പാർട്ടി അധികാരത്തിലേക്ക്

കാത്തുക്കുട്ടിയോടൊപ്പം കേദാര്‍നാഥ് പാടിയ മറ്റൊരു മനോഹരമായ ഗാനം

KANNUR CONVENT ATTACK പ്രതികള്‍ കാണാമറയത്ത് തന്നെ, പോലിസിന്റെ മെല്ലെപ്പോക്ക് ആരെ സംരക്ഷിക്കാൻ?

തെലുങ്കാനയിലെ മദർതെരേസ സ്‌കൂളിലെ പ്രിൻസിപ്പലിന്റെയും മർദ്ദനമേറ്റ വൈദികന്റെയും നടുക്കുന്ന പ്രതികരണം