പ്രധാനമന്ത്രിയുമായി സിബിസിഐ കൂടിക്കാഴ്ച

2024-07-13

ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ സുപ്രദാന കൂടിക്കാഴ്ച. രാജ്യത്ത് വര്‍ധിക്കുന്ന ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍, ദളിത് പട്ടികജാതി സംവരണങ്ങള്‍, മണിപ്പൂരിലെ കലാപം എന്നിവ ചര്‍ച്ചയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രതിനിധിസംഘം കൂടിക്കാഴ്ച നടത്തി. സിബിസിഐ പ്രസിഡന്റ് ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, വൈസ് പ്രസിഡന്റ് ജോസഫ് മാര്‍ തോമസ്, സെക്രട്ടറി ജനറല്‍ മോസ്റ്റ് റവ അനില്‍ കൂട്ടോ, ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഡോ മാത്യു കോയിക്കല്‍ എന്നിവരടങ്ങുന്ന പ്രതിനിധി സംഘമാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. തുടര്‍ച്ചയായി മൂന്നാം പ്രാവശ്യവും അധികാരത്തിലേറിയതിന് നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങളും ആശംസകളും നേര്‍ന്ന മെത്രാന്‍ സമിതി, രാജ്യത്തെ പടുത്തുയര്‍ത്താനുള്ള ഉദ്യമങ്ങളില്‍ തങ്ങളുടെ പിന്തുണ അറിയിക്കുകയും ചെയ്തു. വ്യാജമായ നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണങ്ങളും മതപരിവര്‍ത്തന നിരോധന നിയമങ്ങളുടെ ദുരുപയോഗവും മൂലം രാജ്യത്ത് വര്‍ധിക്കുന്ന ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളില്‍ സിബിസിഐ ആശങ്ക രേഖപ്പെടുത്തി. ദളിത് പട്ടികജാതി സംവരണങ്ങള്‍, മണിപ്പൂരിലെ കലാപം ...

വിഴിഞ്ഞം : കൊളംബോ, സിംഗപ്പൂര്‍ തുറമുഖങ്ങള്‍ക്കിടയില്‍ മത്സരം

2024-07-12

പൊതുമേഖല-സ്വകാര്യ സഹകരണത്തിന്റെ ഉദാഹരണമാണ് വിഴിഞ്ഞം തുറമുഖമെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍. കൊളംബോയിലെയും സിംഗപ്പൂരിലെയും ട്രാന്‍സ്ഷിപ്‌മെന്റ് തുറമുഖങ്ങള്‍ക്കിടയില്‍ മത്സരം സൃഷ്ടിക്കാന്‍ വിഴിഞ്ഞത്തിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ മൂന്ന് സാമ്പത്തിക ശക്തികളില്‍ ഒന്നാകാന്‍ ഇന്ത്യ കാത്തിരിക്കുന്ന വേളയില്‍ വിഴിഞ്ഞത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ണ്ണായകമാകുമെന്നും മന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു. വിഴിഞ്ഞം തുറമുഖത്ത് ട്രയല്‍ റണ്‍ ഉദ്ഘാടം ചെയ്ത ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു അദ്ദേഹം. ഷിപ്പിംഗ് മന്ത്രാലയത്തിന്റെ സാഗര്‍മാല പദ്ധതി പ്രകാരം 24,000 കോടിയിലധികം രൂപയുടെ 55 പദ്ധതികളാണ് കേരളത്തിലുള്ളത്. ഇതില്‍ 5,300 കോടിയുടെ 19 പദ്ധതികള്‍ ഇതിനോടകം പൂര്‍ത്തിയായി. മറ്റുള്ളവ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണന്ന് അദ്ദേഹം അറിയിച്ചു. ലോകബാങ്കിന്റെ കണ്ടെയ്‌നര്‍ പോര്‍ട്ട് പെര്‍ഫോമന്‍സ് സൂചികയില്‍ കൊച്ചി തുറമുഖവുമുണ്ട്. ലോകത്തെ ഏറ്റവും മികച്ച നൂറ് തുറമുഖങ്ങളില്‍ സ്ഥാനം പിടിച്ച ഒമ്പത് ഇന്ത്യന്‍ തുറമുഖങ്ങളിലൊന്നാണ് കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റിയെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

അധിനിവേശത്തിന്റെ 4-ാം വാര്‍ഷികത്തില്‍ ഇസ്ലാമികവാദികള്‍ മോസ്‌കാക്കി മാറ്റിയ ഹാഗിയ സോഫിയക്ക് ക്രൈസ്തവരെ ഓര്‍മിപ്പിക്കാനുള്ളത്

2024-07-10

ആഗോള ക്രൈസ്തവ സമൂഹത്തിന് ഒരിക്കലും മറക്കാനാകാത്ത ഒരു ദിവസമാണ് ജൂലൈ 10. ലോകമെങ്ങുമുള്ള ക്രൈസ്തവരുടെ അഭിമാനമായി നിലകൊണ്ട, ലോകത്തിലെ ഏറ്റവും പുരാതന ക്രൈസ്തവദേവാലയമായിരുന്ന തുര്‍ക്കി ഇസ്താംബൂളിലെ ഹാഗിയാ സോഫിയാ എന്ന സെന്റ് സോഫിയാ കത്തീഡ്രല്‍, നിരവധി ഇസ്ലാമിക അധിനിവേശങ്ങള്‍ക്കൊടുവില്‍ ഇപ്പോഴത്തെ തുര്‍ക്കി പ്രസിഡന്റ് തയ്യീപ് എര്‍ദോഗന്റെ നേതൃത്വത്തില്‍ മോസ്‌കാക്കി മാറ്റിയ കടുത്ത ഇസ്ലാമിക അധിനിവേശത്തിന് 4 വര്‍ഷം പൂര്‍ത്തിയാകുകയാണ്. എ.ഡി 532-നും 537-നും ഇടയില്‍ ബൈസാന്റിയന്‍ സാമ്രാജ്യത്തിന്റെ അധിപനായിരുന്ന ജെസ്റ്റിനിനാണ് ആഗോള ക്രൈസ്തവസമൂഹത്തിന് അഭിമാനമായ രീതിയില്‍ സെന്റ് സോഫിയാ കത്തീഡ്രലെന്ന ഈ ക്രൈസ്തവ ദേവാലയം പുതുക്കി നിര്‍മ്മിച്ചത്. ഇത് ആ സ്ഥാനത്തു നിര്‍മ്മിയ്ക്കപ്പെടുന്ന മൂന്നാമത്തെ ആരാധനാലയവും ലോകത്തിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ കത്തീഡ്രലുമായിരുന്നു ഇത്. പിന്നീട് ബലാല്‍ക്കാരത്തിലൂടെ മോസ്‌ക്കും, അതിന് ശേഷം മ്യൂസിയവുമാക്കി മാറ്റി ക്രൈസ്തവരുടെ അവകാശങ്ങളെയും, വികാരത്തെയും വൃണപ്പെടുത്തിയതിനൊടുവില്‍ 2020 ജൂലായ് 10-നാണ്, കടുത്ത ഇസ്ലാമിക മതതീവ്രവാദ നിലപാടുള്ള തുര്‍ക്കി പ്രസിഡണ്ട് എര്‍ദുഗാന്റെ നേതൃത്വത്തിലുള്ള തുര്‍ക്കിയിലെ ശരീ-അത്ത് കോടതി ഈ ക്രൈസ്തവ ...

ദീപ്തസ്മരണയില്‍ ഫാ. സ്റ്റാന്‍ സ്വാമി

ബൈഡന്‍ പാലസ്തീനിയെപ്പോലെ, താന്‍ പ്രസിഡന്റായിരുന്നെങ്കില്‍ ഒക്ടോബര്‍ 7 ...

നമ്പര്‍ വണ്‍ കേരളം എന്നേക്കുമായി വിടുന്നത് ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ...

ഇന്ത്യയിലെ ബഹുദൈവവിശ്വാസികളെ നിര്‍ദയം കൊന്നും ആരാധനാലയങ്ങള്‍ നശിപ്പിച്ചും പ്രതികാരം ...

വൈദികരുടെ കഴുത്തറക്കുന്നു കഴുത്തില്‍ കത്തിയിറക്കുന്നു ക്രൈസ്തവരെ ലക്ഷ്യം വെച്ച് ...

തൃശ്ശൂരിൽ സുരേഷ് ഗോപി ജയിച്ചതിനെ പ്രതി ക്രൈസ്തവരെ തിരുത്തുന്ന പിണറായി സഖാവിനോട്

തിരിച്ചുവരവ് പ്രഖ്യാപിച്ച് വി.കെ. ശശികല

എക്‌സിറ്റ് പോളുകള്‍ സംശയാസ്പദമെന്ന് ഇപി ജയരാജന്‍

സൈബര്‍ ഇടങ്ങളില്‍ ചതി ഒളിഞ്ഞിരുപ്പുണ്ട്

LIVE TV

Schedule