GENERAL NEWS

വിവാദ പ്രസംഗത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി

2024-04-29

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജസ്ഥാനിലടക്കം നടത്തിയത് ധ്രുവീകരണ പ്രസംഗമെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മതത്തിന്‍റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് സംവരണം നടപ്പാക്കാന്‍ ശ്രമിച്ചു. ഭരണഘടനാ വിരുദ്ധമായ ഈ നടപടി ചൂണ്ടിക്കാട്ടുകയാണ് ചെയ്തതെന്നും ധ്രുവീകരണമല്ലെന്നും നരേന്ദ്രമോദി പറഞ്ഞു.


ഏക സിവില്‍ കോഡ് യാഥാര്‍ഥ്യമാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓരോ സമുദായത്തിനും ഓരോ നിയമങ്ങള്‍ എന്നത് സമൂഹത്തിന് നല്ലതല്ല. ഒരു സമുദായം ഭരണഘടനയുടെ പിന്തുണയില്‍ പുരോഗതി നേടുന്നുവെന്നും മറ്റൊരു സമുദായത്തിന് പ്രീണനത്തിന്‍റെ പേരില്‍ പുരോഗതി കൈവരിക്കാനാകുന്നില്ല എന്നതാണ് അവസ്ഥയെന്നും മോദി പറഞ്ഞു. ഇതിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ച് പ്രസംഗിച്ചെന്ന പരാതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയോടും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടിയിരുന്നു. ഇരുവരും പെരുമാറ്റ ചട്ടം ലംഘിച്ച് പ്രസംഗിച്ചെന്ന പരാതിയിലാണ് നടപടി. ജനപ്രാതിനിധ്യ നിയമത്തിന്‍റെ 77-ാം വകുപ്പ് പ്രകാരമായിരുന്നു നടപടി സ്വീകരിച്ചത്.  കടന്നുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്കും നിങ്ങളുടെ സ്വത്ത് നല്‍കുന്നത് അംഗീകരിക്കാനാവുമോ എന്നായിരുന്നു മോദിയുടെ വിവാദ പരാമര്‍ശം. 



News

എയര്‍ ഇന്ത്യ എക്സ്പ്രസ് കൈയ്യൊഴിഞ്ഞു; കേന്ദ്രത്തിന് പരാതി നല്‍കുമെന്ന് അമൃത

ടിക്കറ്റില്ലാതെയുള്ള യാത്ര ചോദ്യം ചെയ്തു; യാത്രക്കാരന്‍ റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു

സോളാര്‍ സമരം സിപിഎം ഒത്തുതീര്‍പ്പ്: വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു

സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നു

നവവധുവിന് ക്രൂരമര്‍ദ്ദനമേറ്റതില്‍ റിപ്പോര്‍ട്ട് തേടി ഗവര്‍ണ്ണര്‍. തുടര്‍ നടപടി സ്വീകരിക്കും

40 അടിയില്‍ കൂടുതലുള്ള പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ ബിഎംസി

കേജ്രിവാളിന് പ്രത്യേക പരിഗണനയില്ല

'സിഎഎ ഇല്ലാതാക്കാന്‍ ധൈര്യമുള്ള ആരെങ്കിലും ജനിച്ചിട്ടുണ്ടോ' വെല്ലുവിളിച്ച് നരേന്ദ്ര മോദി

VIDEO NEWS

"ക്രൈസ്തവർ എവിടെയുണ്ടോ ആ നാടിനെ അവർ പുണ്ണ്യ ഭൂമിയാക്കും..." ഒരു തകർപ്പൻ പ്രസംഗം | Catholic Congress

വിവാഹവസ്ത്രത്തിൽ നിത്യതയിലേക്ക് യാത്രയായ കിയാറ...| Chiara Corbella Petrillo

ഇസ്ലാമിക തീവ്രവാദത്തിനെതിരെ നിലപാടെടുക്കുന്ന ഗീർട്ട് വിൽഡേഴ്സിന്റെ പാർട്ടി അധികാരത്തിലേക്ക്

കാത്തുക്കുട്ടിയോടൊപ്പം കേദാര്‍നാഥ് പാടിയ മറ്റൊരു മനോഹരമായ ഗാനം

KANNUR CONVENT ATTACK പ്രതികള്‍ കാണാമറയത്ത് തന്നെ, പോലിസിന്റെ മെല്ലെപ്പോക്ക് ആരെ സംരക്ഷിക്കാൻ?

തെലുങ്കാനയിലെ മദർതെരേസ സ്‌കൂളിലെ പ്രിൻസിപ്പലിന്റെയും മർദ്ദനമേറ്റ വൈദികന്റെയും നടുക്കുന്ന പ്രതികരണം