GENERAL NEWS

മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും അപകടം

2024-04-29

മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും അപകടം. ഒരാള്‍ മരിച്ചു അഞ്ചു മത്സ്യത്തൊഴിലാളികള്‍ നീന്തി രക്ഷപെട്ടു. മത്സ്യബന്ധനത്തിന് പോകുന്നതിനിടെ അഴിമുഖത്തുണ്ടായ ശക്തമായ ഒഴുക്കില്‍ പെട്ട് വള്ളം മറിഞ്ഞാ യിരുന്നു അപകടം .


പുലര്‍ച്ചെമൂന്നരയോടെ   അഴിമുഖത്താണ് അപകടമുണ്ടായത്. ആറ് മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന മത്സ്യബന്ധന വള്ളം വലിയ തിരയില്‍പ്പെട്ട് തലകീഴായി മറിഞ്ഞു. അഞ്ചുപേര്‍ നീന്തി രക്ഷപ്പെട്ടു. കാണാതായ പുതുക്കുറിച്ചി സ്വദേശി ജോണിനെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. അപകടത്തില്‍ രക്ഷപ്പെട്ട മത്സ്യതൊഴിലാളികളും സമീപത്ത് ബോട്ടിലുണ്ടായിരുന്ന മറ്റ് മത്സ്യതൊഴിലാളികളും ചേര്‍ന്ന് ആദ്യഘട്ടത്തില്‍ ജോണിനായി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ശക്തമായ തിര വിനയായി. ഇതിനിടെ സമീപത്തെ പാറക്കെട്ടില്‍ നിന്നാണ്  ജോണിനെ കണ്ടെത്തിയത് . പുലര്‍ച്ചെ അപകടം നടന്നെങ്കിലും രക്ഷാപ്രവര്‍ത്തനത്തിന് കോസ്റ്റ് ഗാര്‍ഡോ മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല എന്ന പരാതി മത്സ്യതൊഴിലാളികള്‍ ഉന്നയിച്ചു. മുതലപ്പാഴെിമുഖത്ത് പ്രകൃതിയാല്‍തന്നെ രൂപപ്പെടുന്ന മണല്‍ത്തിട്ടയിലും ഇവിടെ അശാസ്ത്രിയമായി സ്ഥാപിച്ച പുലിമുട്ടുകളില്‍ നിന്നിളകി തീരത്ത് കിടക്കുന്ന പാറകളിലും തട്ടിയുണ്ടാകുന്ന അപകടങ്ങളില്‍ നിരവധി മത്സ്യത്തൊഴിലാളികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. കഠിനംകുളം കായലും അറബിക്കടലും ഒത്തുചേരുന്ന തീരപ്രദേശമാണ് മുതലപ്പൊഴി. അടുത്ത കാലത്തായി ഒട്ടനവധി മത്സ്യത്തൊഴിലാളികളുടെ ജീവനെടുത്ത ഇവിടം ഇപ്പോള്‍ മരണപ്പൊഴിയായാണ് അറിയപ്പെടുന്നത്.



News

എയര്‍ ഇന്ത്യ എക്സ്പ്രസ് കൈയ്യൊഴിഞ്ഞു; കേന്ദ്രത്തിന് പരാതി നല്‍കുമെന്ന് അമൃത

ടിക്കറ്റില്ലാതെയുള്ള യാത്ര ചോദ്യം ചെയ്തു; യാത്രക്കാരന്‍ റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു

സോളാര്‍ സമരം സിപിഎം ഒത്തുതീര്‍പ്പ്: വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു

സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നു

നവവധുവിന് ക്രൂരമര്‍ദ്ദനമേറ്റതില്‍ റിപ്പോര്‍ട്ട് തേടി ഗവര്‍ണ്ണര്‍. തുടര്‍ നടപടി സ്വീകരിക്കും

40 അടിയില്‍ കൂടുതലുള്ള പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ ബിഎംസി

കേജ്രിവാളിന് പ്രത്യേക പരിഗണനയില്ല

'സിഎഎ ഇല്ലാതാക്കാന്‍ ധൈര്യമുള്ള ആരെങ്കിലും ജനിച്ചിട്ടുണ്ടോ' വെല്ലുവിളിച്ച് നരേന്ദ്ര മോദി

VIDEO NEWS

"ക്രൈസ്തവർ എവിടെയുണ്ടോ ആ നാടിനെ അവർ പുണ്ണ്യ ഭൂമിയാക്കും..." ഒരു തകർപ്പൻ പ്രസംഗം | Catholic Congress

വിവാഹവസ്ത്രത്തിൽ നിത്യതയിലേക്ക് യാത്രയായ കിയാറ...| Chiara Corbella Petrillo

ഇസ്ലാമിക തീവ്രവാദത്തിനെതിരെ നിലപാടെടുക്കുന്ന ഗീർട്ട് വിൽഡേഴ്സിന്റെ പാർട്ടി അധികാരത്തിലേക്ക്

കാത്തുക്കുട്ടിയോടൊപ്പം കേദാര്‍നാഥ് പാടിയ മറ്റൊരു മനോഹരമായ ഗാനം

KANNUR CONVENT ATTACK പ്രതികള്‍ കാണാമറയത്ത് തന്നെ, പോലിസിന്റെ മെല്ലെപ്പോക്ക് ആരെ സംരക്ഷിക്കാൻ?

തെലുങ്കാനയിലെ മദർതെരേസ സ്‌കൂളിലെ പ്രിൻസിപ്പലിന്റെയും മർദ്ദനമേറ്റ വൈദികന്റെയും നടുക്കുന്ന പ്രതികരണം