GENERAL NEWS

താപനില 42 ഡിഗ്രിയാകുമെന്ന് കുസാറ്റ്

2024-04-29

കൊടും ചൂട് മെയ് രണ്ടാം വാരം വരെ തുടരുമെന്ന് കുസാറ്റ് കാലാവസ്ഥാ വിഭാഗം വ്യക്തമാക്കി. താപനില 42 ഡിഗ്രി വരെ തുടരും.തൃശൂര്‍ മുതല്‍ വടക്കോട്ടുള്ള ജില്ലകള്‍ സൂക്ഷിക്കണമെന്നും നിര്‍ദ്ദേശിച്ചു . 


രാത്രിയിലും ചൂട് അധികം കുറയുന്നില്ല എന്നതാണ് കേരളത്തിലെ  സ്ഥിതി ആശങ്കാജനകമാക്കുന്നത്. മെയ് പകുതിയോടെ ന്യൂനമര്‍ദ്ദം രൂപപ്പെട്ട് തെക്കന്‍ കേരളത്തില്‍ അടക്കം മഴ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉഷ്ണതരംഗമുന്നറിയിപ്പ് തുടരുന്നു..സൂര്യാഘാതവും സൂര്യാതാപവും ഏല്‍ക്കാന്‍ സാധ്യത കൂടുതലായതിനാല്‍ പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ അതീവ ജാഗ്രത പാലിക്കണം.ഇന്നലെയും പാലക്കാട് ഉഷ്ണതംരഗം സ്ഥിരീകരിച്ചിരുന്നു.ഇടുക്കിയും വയനാടും ഒഴികെ പന്ത്രണ്ട് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പുണ്ട്.സാധാരണയേക്കാള്‍ 3 മുതല്‍ 5 ഡിഗ്രി വരെ താപനില ഉയരാം.പാലക്കാട് 41 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലത്തും തൃശ്ശൂരും 40 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാം.പത്തനംതിട്ട, കോട്ടയം കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 38ഡിഗ്രി സെല്‍ഷ്യസ് വരെയും,ആലപ്പുഴ,എറണാകുളം, മലപ്പുറം, കാസറഗോഡ്,ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും,തിരുവനന്തപുരത്ത് 36 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാം.



News

സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നു

നവവധുവിന് ക്രൂരമര്‍ദ്ദനമേറ്റതില്‍ റിപ്പോര്‍ട്ട് തേടി ഗവര്‍ണ്ണര്‍. തുടര്‍ നടപടി സ്വീകരിക്കും

40 അടിയില്‍ കൂടുതലുള്ള പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ ബിഎംസി

കേജ്രിവാളിന് പ്രത്യേക പരിഗണനയില്ല

'സിഎഎ ഇല്ലാതാക്കാന്‍ ധൈര്യമുള്ള ആരെങ്കിലും ജനിച്ചിട്ടുണ്ടോ' വെല്ലുവിളിച്ച് നരേന്ദ്ര മോദി

സൈനികര്‍ക്കെതിരായ വിവാദ പരാമര്‍ശം രാഹുല്‍ ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി

റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രിയുടെ നിര്‍ദ്ദേശം

നദികളില്‍ ഇറങ്ങുന്നത് ഒഴിവാക്കുക കരുതല്‍ നിര്‍ദേശം പുറത്തിറക്കി കളക്ടര്‍

VIDEO NEWS

"ക്രൈസ്തവർ എവിടെയുണ്ടോ ആ നാടിനെ അവർ പുണ്ണ്യ ഭൂമിയാക്കും..." ഒരു തകർപ്പൻ പ്രസംഗം | Catholic Congress

വിവാഹവസ്ത്രത്തിൽ നിത്യതയിലേക്ക് യാത്രയായ കിയാറ...| Chiara Corbella Petrillo

ഇസ്ലാമിക തീവ്രവാദത്തിനെതിരെ നിലപാടെടുക്കുന്ന ഗീർട്ട് വിൽഡേഴ്സിന്റെ പാർട്ടി അധികാരത്തിലേക്ക്

കാത്തുക്കുട്ടിയോടൊപ്പം കേദാര്‍നാഥ് പാടിയ മറ്റൊരു മനോഹരമായ ഗാനം

KANNUR CONVENT ATTACK പ്രതികള്‍ കാണാമറയത്ത് തന്നെ, പോലിസിന്റെ മെല്ലെപ്പോക്ക് ആരെ സംരക്ഷിക്കാൻ?

തെലുങ്കാനയിലെ മദർതെരേസ സ്‌കൂളിലെ പ്രിൻസിപ്പലിന്റെയും മർദ്ദനമേറ്റ വൈദികന്റെയും നടുക്കുന്ന പ്രതികരണം