CHURCH NEWS

ആഘോഷങ്ങള്‍ കുറച്ച് പാവപ്പെട്ടവന്റെ കണ്ണീര്‍ തുടക്കണം, ആഹ്വാനമേകി കര്‍ദ്ദിനാള്‍ ക്ലീമീസ് കാതോലിക്കാ ബാവ

2024-05-03

സഭയിലെ ആഘോഷങ്ങള്‍ കുറച്ചു കൊണ്ട് പാവപ്പെട്ടവന്റെ കണ്ണീര്‍ തുടക്കണമെന്ന് ആഹ്വാനം ചെയ്ത് സീറോമലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മോറാന്‍ മോര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ. തിരുവല്ല അതിഭദ്രാസന ദിനവും, ഇവാനിയന്‍ ഭവന നിര്‍മ്മാണ പദ്ധതിയും തിരുവല്ല സെന്റ് ജോണ്‍സ് മെത്രാപ്പോലീത്തന്‍ കത്തീഡ്രലില്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു കര്‍ദ്ദിനാള്‍ ക്ലീമീസ് കാതോലിക്കാ ബാവാ. 

പള്ളികളില്‍ വര്‍ഷത്തില്‍ ഒന്നില്‍ കൂടുതല്‍ നടത്തുന്ന തിരുനാളുകള്‍ വര്‍ഷത്തിലൊന്നാക്കിയും, ഒരാഴ്ചയില്‍ കൂടുതല്‍ ദിനങ്ങള്‍ തിരുനാള്‍ആഘോഷിക്കുന്ന പള്ളികളിലെ ദിനങ്ങള്‍ കുറച്ചും, ചിലവ് ചുരുക്കിയും അതില്‍ നിന്ന് ലാഭിയ്ക്കുന്ന പണം വീട്ടില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാന്‍ സഭാമക്കള്‍ തയ്യാറാകണമെന്ന് സീറോമലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മോറാന്‍ മോര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ ആഹ്വാനം നല്‍കി. തിരുവല്ല അതിഭദ്രാസന ദിനവും, ബിഷപ്‌സ് ഡേയും, ഇവാനിയന്‍ ഭവന നിര്‍മ്മാണ പദ്ധതിയും തിരുവല്ല സെന്റ് ജോണ്‍സ് മെത്രാപ്പോലീത്തന്‍ കത്തീഡ്രലില്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു കര്‍ദ്ദിനാള്‍ ക്ലീമീസ് കാതോലിക്കാ ബാവാ. കരുതല്‍ മൂലധനത്തില്‍ നിന്നുണ്ടായ ഭവന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളൊന്നും സഭയില്‍ നാളിത് വരെ ഉണ്ടായിട്ടില്ല. അത്ഭുതകരമായ വഴികളിലൂടെയാണ് ദൈവം നമ്മെ വഴി നടത്തിയത്. തിരുവല്ല അതിഭദ്രാസനത്തിലെ 443 വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അത്ഭുതകരമായ രീതിയില്‍ ദൈവം നടത്തിത്തരുമെന്ന് കര്‍ദ്ദിനാള്‍ ക്ലീമീസ് കാതോലിക്കാ ബാവാ കൂട്ടിച്ചേര്‍ത്തു. ഒരു വീട് നിര്‍മ്മിക്കുന്നതിന് വേണ്ട തുക ചടങ്ങില്‍ ഷിബു കല്ലിശ്ശേരില്‍ കര്‍ദ്ദിനാള്‍ ക്ലീമീസ് കാതോലിക്കാ ബാവായ്ക്ക് കൈമാറി. പൂനെ- ഖട്കി രൂപതയുടെ മെത്രാനായി നിയമിതനായ അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ പക്കോമിയോസിനെ പൊന്നാടയണിയിച്ച് ആദരിച്ചു. സഭാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ക്ലീമീസ് കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മ്മികത്വത്തിലും, ആര്‍ച്ച്ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് മൊതാപ്പോലീത്ത, അഭിവന്ദ്യ ഡോ. ജോഷ്വ മാര്‍ ഇഗ്‌നാത്തിയോസ്, അഭിവന്ദ്യ ഡോ. ജോസഫ് മാര്‍ തോമസ്, അഭിവന്ദ്യ ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ്, അഭിവന്ദ്യ ഡോ. ആന്റണി മാര്‍ സില്‍വാനോസ് എന്നീ മെത്രാന്മാരോടൊപ്പം നൂറില്‍പരം വൈദികരുടെ സഹകാര്‍മ്മികത്വത്തിലും ആഘോഷമായ ദിവ്യബലി നടന്നു.


News

ചൈനയില്‍ നിന്നുള്ള മുഴുവന്‍ ക്രെയിനുകളും വിഴിഞ്ഞത്ത് എത്തി

ഗാസ മുനമ്പിലെ ഏക കത്തോലിക്കാ ദൈവാലയം ഹോളി ഫാമിലി ഇടവക സന്ദര്‍ശിച്ച് ജറുസലേമിലെ ലാറ്റിന്‍ ...

ക്രിസ്റ്റയുടെ പാട്ടുകള്‍ ശ്രദ്ധ ആകര്‍ഷിക്കുന്നു

ആലപ്പുഴ ജില്ലയില്‍ 12,678 വളര്‍ത്തുപക്ഷികളെ കൊല്ലും ശനിയാഴ്ച കള്ളിംഗിന് വിധേയമാക്കും

മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളങ്ങള്‍ തുടര്‍ച്ചയായി അപകടത്തില്‍പ്പെടുന്ന സംഭവത്തില്‍ ന്യൂനപക്ഷ ...

സംസ്ഥാനത്ത് മഴ കനത്തു

ജനവാസമേഖലയില്‍ വന്യമൃഗ ശല്യം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കാടിറങ്ങുന്ന വന്യമൃഗങ്ങളുടെ സഞ്ചാര പാത ...

കരിമണല്‍ ഖനനം സ്വകാര്യ മേഖലയ്ക്ക് കൈമാറാന്‍ നീക്കം

VIDEO NEWS

40 വർഷങ്ങൾക്കുശേഷം പ്രകൃത്യതീത സംഭവങ്ങളെപ്പറ്റി സുപ്രധാന പ്രമാണരേഖയുമായി വത്തിക്കാൻ| VATICANDOCUMENT

അറസ്റ്റുകൾ കൂടുന്നു... തടവുശിക്ഷകൾ വർദ്ധിക്കുന്നു... എന്നിട്ടും തളരാതെ അമേരിക്കൻ സഭ

KSRTC യിൽ നിറയെ മാറ്റം...യാത്രക്കാരുടെ മനം നിറയും....ശുദ്ധ ജലവും ഭക്ഷണവും യാത്രയിൽ ഒരുക്കി KSRTC

കാത്തുക്കുട്ടിയോടൊപ്പം കേദാര്‍നാഥ് പാടിയ മറ്റൊരു മനോഹരമായ ഗാനം

KANNUR CONVENT ATTACK പ്രതികള്‍ കാണാമറയത്ത് തന്നെ, പോലിസിന്റെ മെല്ലെപ്പോക്ക് ആരെ സംരക്ഷിക്കാൻ?

തെലുങ്കാനയിലെ മദർതെരേസ സ്‌കൂളിലെ പ്രിൻസിപ്പലിന്റെയും മർദ്ദനമേറ്റ വൈദികന്റെയും നടുക്കുന്ന പ്രതികരണം