GENERAL NEWS

ഇസ്രയേലുമായുള്ള വ്യാപാര ബന്ധങ്ങള്‍ തുര്‍ക്കി അവസാനിപ്പിച്ചു

2024-05-03

ഇസ്രയേലുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും തുര്‍ക്കി നിര്‍ത്തിവച്ചു. ഗാസയില്‍ മാനുഷികസഹായം എത്തിക്കുന്നില്ല എന്നാരോപിച്ചാണ് തുര്‍ക്കിയുടെ നടപടി. ഗാസ ഉള്‍പ്പെടുന്ന പ്രദേശത്തെ യുദ്ധത്തിലേക്ക് വലിച്ചിഴച്ച ഹമാസ് ഭീകരരെ പിന്തുണക്കുന്ന തുര്‍ക്കിയുടെ ഇരട്ടതാപ്പിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

യുദ്ധമാരംഭിച്ചശേഷം ഗാസയില്‍ സാധാരണക്കാര്‍ക്ക് മാനുഷിക സഹായമെത്തിക്കുവാനായി നിരവധി കാര്യങ്ങളാണ് ഇസ്രായേല്‍ ചെയ്തത്. ഹമാസ് ഭീകരര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ ഗാസയിലെ സാധാരണ ജനങ്ങള്‍ക്ക് അപകടം സംഭവിക്കാതിരിക്കാനുള്ള മുന്‍ കരുതലുകളും ഇസ്രേല്‍ സ്വീകരിച്ചിരുന്നു. ഗാസയില്‍ പട്ടിണി മൂലം വലയുന്നവര്‍ക്ക് ഭക്ഷണവും മരുന്നും അടക്കമുള്ള സഹായം എത്തിക്കുന്നത് തടയുന്നത് അടക്കമുള്ള ഇസ്രയേല്‍ നടപടിയാണ് തുര്‍ക്കിയെ കടുത്ത നിലപാടിലേക്ക് നയിച്ചിരിക്കുന്നത്. അതേസമയം, ഒക്ടോബര് 7 ആം തിയതി ഇസ്രയേലിനെതിരെ മനുഷ്യത്വരഹിതമായ ആക്രമണങ്ങള്‍ അഴിച്ചുവിട്ട ഹമാസ് ഭീകരര്‍ക്കു ഭൗതികവും സാമ്പത്തികവുമായ പിന്തുണ തുര്‍ക്കിയിലെ തീവ്ര ഇസ്ലാമിക ഭരണകൂടം നല്‍കുന്നതായി ഇസ്രായേല്‍ വ്യക്തമാക്കിയിരുന്നു. ഗാസയിലേക്കുള്ള സഹായം എത്തിക്കുന്നതില്‍ തടസംനീക്കാത്ത അത്രയും കാലത്തേക്കാണ് ഇസ്രയേലുമായുള്ള വ്യാപാര ബന്ധം നിര്‍ത്തി വച്ചിട്ടുള്ളതെന്നു തുര്‍ക്കി പറയുന്നു .തുര്‍ക്കിയുടെ ഇരട്ട താപ്പു നിറഞ്ഞ നിലപാടിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. എന്നാല്‍ തുര്‍ക്കി പ്രസിഡന്റ് ഏകാധിപതിയേപ്പോലെ പെരുമാറുന്നുവെന്നാണ് നടപടിയെ ഇസ്രയേലിന്റെ വിദേശകാര്യമന്ത്രി വിശേഷിപ്പിച്ചത്. തുര്‍ക്കിയിലെ ജനങ്ങളുടേയും വ്യാപാരികളുടേയും താല്‍പര്യങ്ങളെ മുന്‍നിര്‍ത്തിയല്ല തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്റെ നിലപാടെന്നും രാജ്യാന്തര ധാരണകളെ അവഗണിക്കുന്നതാണ് എര്‍ദോഗന്റെ നിലപാടെന്നും ഇസ്രയേല്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. തുര്‍ക്കി അല്ലാതെ വ്യാപാര ബന്ധത്തിനായി മറ്റ് ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് ഇസ്രയേല്‍.


News

ചൈനയില്‍ നിന്നുള്ള മുഴുവന്‍ ക്രെയിനുകളും വിഴിഞ്ഞത്ത് എത്തി

ഗാസ മുനമ്പിലെ ഏക കത്തോലിക്കാ ദൈവാലയം ഹോളി ഫാമിലി ഇടവക സന്ദര്‍ശിച്ച് ജറുസലേമിലെ ലാറ്റിന്‍ ...

ക്രിസ്റ്റയുടെ പാട്ടുകള്‍ ശ്രദ്ധ ആകര്‍ഷിക്കുന്നു

ആലപ്പുഴ ജില്ലയില്‍ 12,678 വളര്‍ത്തുപക്ഷികളെ കൊല്ലും ശനിയാഴ്ച കള്ളിംഗിന് വിധേയമാക്കും

മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളങ്ങള്‍ തുടര്‍ച്ചയായി അപകടത്തില്‍പ്പെടുന്ന സംഭവത്തില്‍ ന്യൂനപക്ഷ ...

സംസ്ഥാനത്ത് മഴ കനത്തു

ജനവാസമേഖലയില്‍ വന്യമൃഗ ശല്യം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കാടിറങ്ങുന്ന വന്യമൃഗങ്ങളുടെ സഞ്ചാര പാത ...

കരിമണല്‍ ഖനനം സ്വകാര്യ മേഖലയ്ക്ക് കൈമാറാന്‍ നീക്കം

VIDEO NEWS

40 വർഷങ്ങൾക്കുശേഷം പ്രകൃത്യതീത സംഭവങ്ങളെപ്പറ്റി സുപ്രധാന പ്രമാണരേഖയുമായി വത്തിക്കാൻ| VATICANDOCUMENT

അറസ്റ്റുകൾ കൂടുന്നു... തടവുശിക്ഷകൾ വർദ്ധിക്കുന്നു... എന്നിട്ടും തളരാതെ അമേരിക്കൻ സഭ

KSRTC യിൽ നിറയെ മാറ്റം...യാത്രക്കാരുടെ മനം നിറയും....ശുദ്ധ ജലവും ഭക്ഷണവും യാത്രയിൽ ഒരുക്കി KSRTC

കാത്തുക്കുട്ടിയോടൊപ്പം കേദാര്‍നാഥ് പാടിയ മറ്റൊരു മനോഹരമായ ഗാനം

KANNUR CONVENT ATTACK പ്രതികള്‍ കാണാമറയത്ത് തന്നെ, പോലിസിന്റെ മെല്ലെപ്പോക്ക് ആരെ സംരക്ഷിക്കാൻ?

തെലുങ്കാനയിലെ മദർതെരേസ സ്‌കൂളിലെ പ്രിൻസിപ്പലിന്റെയും മർദ്ദനമേറ്റ വൈദികന്റെയും നടുക്കുന്ന പ്രതികരണം