GENERAL NEWS

റോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ കേസില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍

2024-05-03

എറണാകുളം: പനമ്പള്ളിനഗറിലെ വിദ്യാനഗര്‍ റോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ കേസില്‍ നിര്‍ണായക വഴിത്തിരിവ്. അച്ഛനും അമ്മയും മകളും അടങ്ങുന്ന മുന്ന് പേരെ ചോദ്യം ചെയ്തു. മകള്‍ ഗര്‍ഭിണി ആയിരുന്നു എന്ന വിവരം തങ്ങള്‍ക്കു അറിയില്ലെന്നാണ് മാതാപിതാക്കള്‍ കമ്മീഷണറോട് പറഞ്ഞത്. ഇന്ന് രാവിലെയാണ് മകള്‍ ആണ്‍കുഞ്ഞിനെ പ്രസവിച്ചത്. കുഞ്ഞിനെ കൊന്നത് താനാണെന്ന് അതിജീവിതയുടെ അമ്മ കുറ്റം സമ്മതിച്ചു. റെയ്പ്പിനു വിധേയയായ അതിജീവിതയാണ് കുഞ്ഞിന്റെ അമ്മയെന്നും കമ്മീഷണര്‍ പറഞ്ഞു. കുഞ്ഞിന്റെ മൃതദേഹം സമീപത്തെ ഫ്‌ളാറ്റില്‍നിന്ന് താഴേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ കണ്ടെടുത്തിരുന്നു. കുഞ്ഞിന്റ്റെ മൃതദേഹം ഇന്‍ക്വസ്റ് നടപടികള്‍ പൂര്‍ത്തിയാക്കി സ്ഥലത്തു നിന്നും മാറ്റി. സമീപത്തുള്ള ഫ്‌ളാറ്റില്‍നിന്ന് ഒരു പൊതി റോഡിലേക്കു വന്നു വീഴുന്നതാണു സിസിടിവി ദൃശ്യങ്ങളിലുള്ളത്. രാവിലെ എട്ടേകാലോടെയാണു സംഭവം നടന്നത്. റോഡിലേക്ക് എന്തോ വന്നു വീണതു കണ്ട് എത്തിയവര്‍ കണ്ടത് ചോരയില്‍ കുളിച്ചു കിടക്കുന്ന കുഞ്ഞിനെയാണ്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയും അവര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയുമായിരുന്നു.


News

ചൈനയില്‍ നിന്നുള്ള മുഴുവന്‍ ക്രെയിനുകളും വിഴിഞ്ഞത്ത് എത്തി

ഗാസ മുനമ്പിലെ ഏക കത്തോലിക്കാ ദൈവാലയം ഹോളി ഫാമിലി ഇടവക സന്ദര്‍ശിച്ച് ജറുസലേമിലെ ലാറ്റിന്‍ ...

ക്രിസ്റ്റയുടെ പാട്ടുകള്‍ ശ്രദ്ധ ആകര്‍ഷിക്കുന്നു

ആലപ്പുഴ ജില്ലയില്‍ 12,678 വളര്‍ത്തുപക്ഷികളെ കൊല്ലും ശനിയാഴ്ച കള്ളിംഗിന് വിധേയമാക്കും

മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളങ്ങള്‍ തുടര്‍ച്ചയായി അപകടത്തില്‍പ്പെടുന്ന സംഭവത്തില്‍ ന്യൂനപക്ഷ ...

സംസ്ഥാനത്ത് മഴ കനത്തു

ജനവാസമേഖലയില്‍ വന്യമൃഗ ശല്യം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കാടിറങ്ങുന്ന വന്യമൃഗങ്ങളുടെ സഞ്ചാര പാത ...

കരിമണല്‍ ഖനനം സ്വകാര്യ മേഖലയ്ക്ക് കൈമാറാന്‍ നീക്കം

VIDEO NEWS

40 വർഷങ്ങൾക്കുശേഷം പ്രകൃത്യതീത സംഭവങ്ങളെപ്പറ്റി സുപ്രധാന പ്രമാണരേഖയുമായി വത്തിക്കാൻ| VATICANDOCUMENT

അറസ്റ്റുകൾ കൂടുന്നു... തടവുശിക്ഷകൾ വർദ്ധിക്കുന്നു... എന്നിട്ടും തളരാതെ അമേരിക്കൻ സഭ

KSRTC യിൽ നിറയെ മാറ്റം...യാത്രക്കാരുടെ മനം നിറയും....ശുദ്ധ ജലവും ഭക്ഷണവും യാത്രയിൽ ഒരുക്കി KSRTC

കാത്തുക്കുട്ടിയോടൊപ്പം കേദാര്‍നാഥ് പാടിയ മറ്റൊരു മനോഹരമായ ഗാനം

KANNUR CONVENT ATTACK പ്രതികള്‍ കാണാമറയത്ത് തന്നെ, പോലിസിന്റെ മെല്ലെപ്പോക്ക് ആരെ സംരക്ഷിക്കാൻ?

തെലുങ്കാനയിലെ മദർതെരേസ സ്‌കൂളിലെ പ്രിൻസിപ്പലിന്റെയും മർദ്ദനമേറ്റ വൈദികന്റെയും നടുക്കുന്ന പ്രതികരണം