GENERAL NEWS

രാഹുല്‍ ഒളിച്ചോടിയതായി പ്രധാനമന്ത്രി

2024-05-03

റായ്ബറേലിയില്‍ മത്സരിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ രാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് ഒളിച്ചോടിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അമേഠിയിലെ മത്സരത്തെ രാഹുല്‍ ഭയപെടുകയാണ്. ഭയക്കരുതെന്ന് ജനങ്ങളോട് പറയുന്ന രാഹുല്‍ ഗാന്ധിയോട് ഭയക്കരുതെന്നും ഓടി പോകരുതെന്നുമാണ് തനിക്ക് പറയാനുള്ളത്. രാഹുല്‍ ഗാന്ധി സ്ഥിരം മത്സരിക്കുന്ന അമേഠി വിട്ട് റായ്ബറേലിയിലാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധി അമേഠിയില്‍ പരാജയപ്പെട്ടിരുന്നു.

അഭ്യൂഹങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ തുടങ്ങിയവര്‍ക്കൊപ്പം റായ്ബറേലിയില്‍ രാഹുല്‍ ഭരണാധികാരിക്ക് മുമ്പാകെ നാമനിര്‍ദേശ പത്രിക നല്‍കിയത്. റായ്ബറേലിയിലെത്തിയ രാഹുലിന് വലിയ സ്വീകരണമാണ് പ്രവര്‍ത്തകര്‍ നല്‍കിയത്. വയനാട് ലോക്‌സഭ മണ്ഡലത്തിന് പുറമെയാണ് രണ്ടാം സീറ്റായി റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത്.

News

ചൈനയില്‍ നിന്നുള്ള മുഴുവന്‍ ക്രെയിനുകളും വിഴിഞ്ഞത്ത് എത്തി

ഗാസ മുനമ്പിലെ ഏക കത്തോലിക്കാ ദൈവാലയം ഹോളി ഫാമിലി ഇടവക സന്ദര്‍ശിച്ച് ജറുസലേമിലെ ലാറ്റിന്‍ ...

ക്രിസ്റ്റയുടെ പാട്ടുകള്‍ ശ്രദ്ധ ആകര്‍ഷിക്കുന്നു

ആലപ്പുഴ ജില്ലയില്‍ 12,678 വളര്‍ത്തുപക്ഷികളെ കൊല്ലും ശനിയാഴ്ച കള്ളിംഗിന് വിധേയമാക്കും

മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളങ്ങള്‍ തുടര്‍ച്ചയായി അപകടത്തില്‍പ്പെടുന്ന സംഭവത്തില്‍ ന്യൂനപക്ഷ ...

സംസ്ഥാനത്ത് മഴ കനത്തു

ജനവാസമേഖലയില്‍ വന്യമൃഗ ശല്യം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കാടിറങ്ങുന്ന വന്യമൃഗങ്ങളുടെ സഞ്ചാര പാത ...

കരിമണല്‍ ഖനനം സ്വകാര്യ മേഖലയ്ക്ക് കൈമാറാന്‍ നീക്കം

VIDEO NEWS

40 വർഷങ്ങൾക്കുശേഷം പ്രകൃത്യതീത സംഭവങ്ങളെപ്പറ്റി സുപ്രധാന പ്രമാണരേഖയുമായി വത്തിക്കാൻ| VATICANDOCUMENT

അറസ്റ്റുകൾ കൂടുന്നു... തടവുശിക്ഷകൾ വർദ്ധിക്കുന്നു... എന്നിട്ടും തളരാതെ അമേരിക്കൻ സഭ

KSRTC യിൽ നിറയെ മാറ്റം...യാത്രക്കാരുടെ മനം നിറയും....ശുദ്ധ ജലവും ഭക്ഷണവും യാത്രയിൽ ഒരുക്കി KSRTC

കാത്തുക്കുട്ടിയോടൊപ്പം കേദാര്‍നാഥ് പാടിയ മറ്റൊരു മനോഹരമായ ഗാനം

KANNUR CONVENT ATTACK പ്രതികള്‍ കാണാമറയത്ത് തന്നെ, പോലിസിന്റെ മെല്ലെപ്പോക്ക് ആരെ സംരക്ഷിക്കാൻ?

തെലുങ്കാനയിലെ മദർതെരേസ സ്‌കൂളിലെ പ്രിൻസിപ്പലിന്റെയും മർദ്ദനമേറ്റ വൈദികന്റെയും നടുക്കുന്ന പ്രതികരണം