GENERAL NEWS

രാഹുല്‍ഗാന്ധി റായ്ബറേലിയില്‍ മത്സരിക്കുന്നത് ഭീരുത്വം കെ. സുരേന്ദ്രന്‍

2024-05-03

രാഹുല്‍ഗാന്ധി റായ്ബറേലിയില്‍ മത്സരിക്കുന്നത് ഭീരുത്വമാണെന്ന് ബി. ജെ. പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. രാഹുല്‍ അവിടെ തോല്‍ക്കുമെന്നും വയനാടും നഷ്ടമാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. രാഹുല്‍ ആളുകളെ പറ്റിക്കുന്ന ഇരട്ടത്താപ്പ് രാഷ്ട്രീയം കാണിച്ചുവന്നും സുരേന്ദ്രന്‍ ആരോപിച്ചു. 

തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ മറ്റൊരിടത്ത് മത്സരിക്കുന്ന കാര്യം രാഹുല്‍ മറച്ചുവെച്ചു. അമേഠിയില്‍ മത്സരിച്ചിരുന്നെങ്കില്‍ കഴിഞ്ഞതവണ തോറ്റ മണ്ഡലത്തിലെ രാഷ്ട്രീയദൗത്യം എന്ന് പറയാമായിരുന്നുവെന്നും തനിനാടകമാണ് രാഹുല്‍ കാണിച്ചതെന്നും ഓസ്‌കാര്‍ അവാര്‍ഡിന് അര്‍ഹനാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. പ്രതിപക്ഷത്തെ നയിക്കാന്‍ രാഹുല്‍ഗാന്ധിക്ക് ഇച്ഛാശക്തിയില്ലെന്നതാണ് റായ്ബറേലിയിലെ സ്ഥാനാര്‍ഥിത്വം കാണിക്കുന്നത്. വയനാട്ടില്‍ വെയിലുകൊണ്ട ലീഗുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കുള്ള കൂലിയാണ് അദ്ദേഹം കൊടുത്തത്. വയനാട് കോണ്‍ഗ്രസിന്റെ സുരക്ഷിത മണ്ഡലമായി അധികകാലമുണ്ടാവില്ല എന്നും സുരേന്ദ്രന്‍ പറഞ്ഞു. മൈക്രോസ്‌കോപ്പ് വെച്ചാല്‍ കാണാത്ത രീതിയില്‍ കോണ്‍ഗ്രസ് തളര്‍ന്നുവെന്നും അദ്ദേഹം പരിഹസിച്ചു. രണ്ടുമണ്ഡലത്തില്‍ മത്സരിക്കുന്നുണ്ടെങ്കില്‍ രാഹുല്‍ഗാന്ധി ആര്‍ജവത്തോടെ പറയണമായിരുന്നു. വോട്ടെടുപ്പ് കഴിയുന്നതുവരെ മറച്ചുവെച്ചത് വയനാട്ടുകാരെ കബളിപ്പിക്കലാണ്. രണ്ടിടത്ത് ജയിച്ചാലേ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടി വരികയുള്ളൂവെന്നും രാഹുല്‍ഗാന്ധി രണ്ടിടത്ത് ജയിക്കും എന്ന അഭിപ്രായമില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. വയനാട് കുടുംബം ആണെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധിക്ക് ഇനി കുടുംബമേ ഇല്ലാത്ത സ്ഥിതിയാകും. ലീഗിനെ പറ്റിക്കാനാണ് പ്രിയങ്കാ ഗാന്ധി വരുമെന്ന് പറയുന്നതെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

News

ചൈനയില്‍ നിന്നുള്ള മുഴുവന്‍ ക്രെയിനുകളും വിഴിഞ്ഞത്ത് എത്തി

ഗാസ മുനമ്പിലെ ഏക കത്തോലിക്കാ ദൈവാലയം ഹോളി ഫാമിലി ഇടവക സന്ദര്‍ശിച്ച് ജറുസലേമിലെ ലാറ്റിന്‍ ...

ക്രിസ്റ്റയുടെ പാട്ടുകള്‍ ശ്രദ്ധ ആകര്‍ഷിക്കുന്നു

ആലപ്പുഴ ജില്ലയില്‍ 12,678 വളര്‍ത്തുപക്ഷികളെ കൊല്ലും ശനിയാഴ്ച കള്ളിംഗിന് വിധേയമാക്കും

മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളങ്ങള്‍ തുടര്‍ച്ചയായി അപകടത്തില്‍പ്പെടുന്ന സംഭവത്തില്‍ ന്യൂനപക്ഷ ...

സംസ്ഥാനത്ത് മഴ കനത്തു

ജനവാസമേഖലയില്‍ വന്യമൃഗ ശല്യം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കാടിറങ്ങുന്ന വന്യമൃഗങ്ങളുടെ സഞ്ചാര പാത ...

കരിമണല്‍ ഖനനം സ്വകാര്യ മേഖലയ്ക്ക് കൈമാറാന്‍ നീക്കം

VIDEO NEWS

40 വർഷങ്ങൾക്കുശേഷം പ്രകൃത്യതീത സംഭവങ്ങളെപ്പറ്റി സുപ്രധാന പ്രമാണരേഖയുമായി വത്തിക്കാൻ| VATICANDOCUMENT

അറസ്റ്റുകൾ കൂടുന്നു... തടവുശിക്ഷകൾ വർദ്ധിക്കുന്നു... എന്നിട്ടും തളരാതെ അമേരിക്കൻ സഭ

KSRTC യിൽ നിറയെ മാറ്റം...യാത്രക്കാരുടെ മനം നിറയും....ശുദ്ധ ജലവും ഭക്ഷണവും യാത്രയിൽ ഒരുക്കി KSRTC

കാത്തുക്കുട്ടിയോടൊപ്പം കേദാര്‍നാഥ് പാടിയ മറ്റൊരു മനോഹരമായ ഗാനം

KANNUR CONVENT ATTACK പ്രതികള്‍ കാണാമറയത്ത് തന്നെ, പോലിസിന്റെ മെല്ലെപ്പോക്ക് ആരെ സംരക്ഷിക്കാൻ?

തെലുങ്കാനയിലെ മദർതെരേസ സ്‌കൂളിലെ പ്രിൻസിപ്പലിന്റെയും മർദ്ദനമേറ്റ വൈദികന്റെയും നടുക്കുന്ന പ്രതികരണം