GENERAL NEWS

ജസ്‌ന തിരോധാന കേസില്‍ തെളിവുകള്‍ കോടതി സ്വീകരിച്ചു

2024-05-03

ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് അച്ഛന്‍ ജെയിംസ് സീല്‍ ചെയ്ത കവറില്‍ നല്‍കിയ തെളിവുകള്‍ കോടതി സ്വീകരിച്ചു. ചില ചിത്രങ്ങള്‍ അടക്കമാണ് കോടതിയില്‍ നല്‍കിയത്. തെളിവുകള്‍ കോടതി പരിശോധിച്ചു. അതേസമയം ഇതേ തെളിവുകള്‍ നേരത്തെ സിബിഐ പരിശോധിച്ചിട്ടുണ്ടോ എന്നറിയാന്‍ കേസ് ഡയറി ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. 

സിബിഐ പരിശോധിക്കാത്ത എന്തെങ്കിലും തെളിവുകള്‍ ഹാജരാക്കുകയാണെങ്കില്‍ തുടരന്വേഷണം നടത്താമെന്നായിരുന്നു സിബിഐയുടെ നിലപാട്. അതിനാല്‍ തെളിവുകള്‍ താരതമ്യം ചെയ്ത ശേഷമായിരിക്കും തുടരന്വേഷണത്തിന്റെ കാര്യത്തില്‍ തിരുവനന്തപുരം സിജെഎം കോടതി ഉത്തരവിടുക. കേസ് നാളെയും കോടതി പരിഗണിക്കും. 

പത്തനംതിട്ട വെച്ചുച്ചിറയില്‍ നിന്ന് കാണാതായ ജസ്‌നക്ക് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന റിപ്പോര്‍ട്ടാണ് സിബിഐ നേരത്തെ കോടതിയില്‍ സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ട് തള്ളി തുടരന്വേഷണം ആവശ്യപ്പെട്ടാണ് ജസ്‌നയുടെ അച്ഛന്‍ കോടതിയെ സമീപിച്ചത്. ജെസ്‌ന ജീവിച്ചിരിപ്പില്ലെന്നാണ് അച്ഛന്‍ പറയുന്നത്. ജെസ്‌ന തിരോധാന കേസില്‍ സിബിഐ എത്തിപ്പെടാത്ത കാര്യങ്ങള്‍ സമാന്തര അന്വേഷണത്തിലൂടെ കണ്ടെത്തിയെന്ന് അച്ഛന്‍ അവകാശപ്പെടുന്നു. ജെസ്‌നയുടെ സഹപാഠിയായ സുഹൃത്ത് തെറ്റുകാരനല്ല, മറ്റൊരു സുഹൃത്താണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും ഇതിന്റെ തെളിവ് കയ്യിലുണ്ടെന്നും കോടതിയില്‍ കൈമാറിയെന്നുമാണ് അച്ഛന്‍ പറയുന്നത്. അതേസമയം സിബിഐ കേസ് അവസാനിപ്പിക്കാന്‍ പോകുന്നുവെന്ന സാഹചര്യത്തിലാണ് താന്‍ അന്വേഷണം ആരംഭിച്ചതെന്ന് അച്ഛന്‍ പറഞ്ഞു. ഏജന്‍സികള്‍ക്ക് സമാന്തരമായി തന്റെ നേതൃത്വത്തില്‍ ഒരു ടീമായാണ് അന്വേഷണം നടത്തിയതെന്ന് അച്ഛന്‍ പറഞ്ഞു. ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് എല്ലാ അന്വേഷണ റിപ്പോര്‍ട്ടുകളും തങ്ങളുടെ സംഘം വീണ്ടും പരിശോധിച്ചു. അതില്‍ സിബിഐ വിട്ടുപോയ ചില കാര്യങ്ങളിലൂടെ തങ്ങള്‍ അന്വേഷണം നടത്തിയെന്നും ജെയിംസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് പുതിയ തെളിവുകള്‍ ഹാജരാക്കുകയാണെങ്കില്‍ തുടരന്വേഷണം നടത്താമെന്ന് സിബിഐ കോടതിയെ അറിയിച്ചത്.


News

ചൈനയില്‍ നിന്നുള്ള മുഴുവന്‍ ക്രെയിനുകളും വിഴിഞ്ഞത്ത് എത്തി

ഗാസ മുനമ്പിലെ ഏക കത്തോലിക്കാ ദൈവാലയം ഹോളി ഫാമിലി ഇടവക സന്ദര്‍ശിച്ച് ജറുസലേമിലെ ലാറ്റിന്‍ ...

ക്രിസ്റ്റയുടെ പാട്ടുകള്‍ ശ്രദ്ധ ആകര്‍ഷിക്കുന്നു

ആലപ്പുഴ ജില്ലയില്‍ 12,678 വളര്‍ത്തുപക്ഷികളെ കൊല്ലും ശനിയാഴ്ച കള്ളിംഗിന് വിധേയമാക്കും

മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളങ്ങള്‍ തുടര്‍ച്ചയായി അപകടത്തില്‍പ്പെടുന്ന സംഭവത്തില്‍ ന്യൂനപക്ഷ ...

സംസ്ഥാനത്ത് മഴ കനത്തു

ജനവാസമേഖലയില്‍ വന്യമൃഗ ശല്യം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കാടിറങ്ങുന്ന വന്യമൃഗങ്ങളുടെ സഞ്ചാര പാത ...

കരിമണല്‍ ഖനനം സ്വകാര്യ മേഖലയ്ക്ക് കൈമാറാന്‍ നീക്കം

VIDEO NEWS

40 വർഷങ്ങൾക്കുശേഷം പ്രകൃത്യതീത സംഭവങ്ങളെപ്പറ്റി സുപ്രധാന പ്രമാണരേഖയുമായി വത്തിക്കാൻ| VATICANDOCUMENT

അറസ്റ്റുകൾ കൂടുന്നു... തടവുശിക്ഷകൾ വർദ്ധിക്കുന്നു... എന്നിട്ടും തളരാതെ അമേരിക്കൻ സഭ

KSRTC യിൽ നിറയെ മാറ്റം...യാത്രക്കാരുടെ മനം നിറയും....ശുദ്ധ ജലവും ഭക്ഷണവും യാത്രയിൽ ഒരുക്കി KSRTC

കാത്തുക്കുട്ടിയോടൊപ്പം കേദാര്‍നാഥ് പാടിയ മറ്റൊരു മനോഹരമായ ഗാനം

KANNUR CONVENT ATTACK പ്രതികള്‍ കാണാമറയത്ത് തന്നെ, പോലിസിന്റെ മെല്ലെപ്പോക്ക് ആരെ സംരക്ഷിക്കാൻ?

തെലുങ്കാനയിലെ മദർതെരേസ സ്‌കൂളിലെ പ്രിൻസിപ്പലിന്റെയും മർദ്ദനമേറ്റ വൈദികന്റെയും നടുക്കുന്ന പ്രതികരണം