GENERAL NEWS

ലൈംഗീക പീഡന ശ്രമം; ആരോപണങ്ങളെ തള്ളി ഗവര്‍ണ്ണര്‍

2024-05-05

ലൈംഗീക പീഡന ശ്രമം ആരോപിച്ചുള്ള പരാതിയില്‍ പ്രതികരണവുമായി ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ് രംഗത്ത്. തന്നെ വലിച്ച് താഴെയിടാന്‍ പലരും ശ്രമിക്കുന്നുവെന്നും താന്‍ അതില്‍ വീഴില്ലെന്നും ഗവര്‍ണ്ണര്‍ പ്രതികരിച്ചു.

ലൈംഗിക പീഡന പരാതിയിലെ അന്വേഷണത്തില്‍ ഗവര്‍ണ്ണര്‍ സി വി ആനന്ദബോസിന്റെ നിസഹകരണം രാഷ്ട്രപതിയെ ബംഗാള്‍ സര്‍ക്കാര്‍ അറിയിക്കും. രാജ്ഭവനിലെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമാക്കുന്നില്ലെന്നും, ജീവനക്കാരുടെ മൊഴിയെടുക്കാന്‍ തടസം നില്‍ക്കുന്നുവെന്നുമറിയിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. പീഡനം നടന്നുവെന്ന് പറയുന്ന രണ്ട് മുറികളിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം കത്ത് നല്‍കിയെങ്കിലും, രാജ് ഭവന്‍ പ്രതികരിച്ചിട്ടില്ല. മൊഴിയെടുക്കാനായി നോട്ടീസ് നല്‍കിയ രാജ് ഭവന്‍ ജീവനക്കാര്‍ അന്വേഷണ സംഘത്തിന് മുന്നിലെത്തിയിട്ടില്ല. രാജ് ഭവനിലേക്ക് പോലീസിന് പ്രവേശനം നിഷേധിച്ച് പ്രത്യേക ഉത്തരവുമിറക്കി. ഗവര്‍ണ്ണര്‍ക്കെതിരെ ക്രമിനല്‍ നടപടികള്‍ സ്വീകരിക്കാനാകില്ലെന്നിരിക്കേ ലൈംഗികാതിക്രമ പരാതിയെക്കുറിച്ചന്വേഷിച്ച് രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കാനാണ് സര്‍ക്കാര്‍ ശ്രമം. എന്നാല്‍ രാജ് ഭവന്റെ നിസഹകരണം മൂലം നടപടികള്‍ തടസപ്പെടുകയാണെന്ന് അറിയിക്കാനാണ് നീക്കം. രാഷ്ട്രീയ ലക്ഷ്യത്തോടെ കെട്ടിച്ചമച്ച പരാതിയെന്നാണ് ഗവര്‍ണ്ണര്‍ ആനന്ദബോസ് ആവര്‍ത്തിക്കുന്നത്. എന്നാല്‍ ഏപ്രില്‍ 24ന് ഗവര്‍ണ്ണറുടെ മുറിയില്‍ വച്ചും, മെയ് 2ന് കോണ്‍ഫറന്‍സ് മുറിയില്‍ വച്ചും പീഡനം നടന്നുവെന്ന പരാതിയില്‍ യുവതി ഉറച്ചുനില്‍ക്കുകയാണ്. താല്‍ക്കാലിക നിയമനം സ്ഥിരപ്പെടുത്താമെന്ന വാഗ്ദാനം നല്‍കിയായിരുന്നു ഗവര്‍ണ്ണറുടെ ഉപദ്രവ ശ്രമമമെന്നും പരാതിയില്‍ ആരോപിക്കുന്നു. ആനന്ദബോസിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് വിമര്‍ശനം കടുപ്പിക്കുകയാണ്. ഗവര്‍ണ്ണര്‍ കേരളത്തിലേക്ക് ഒളിച്ചോടിയെന്ന് അഭിഷേക് ബാനര്‍ജി എംപി ആരോപിച്ചു. ബിജെപിയുടെ കൂടി നിര്‍ദ്ദേശ പ്രകാരമാണ് ആനന്ദബോസ് രാജ്ഭവനില്‍ നിന്ന് മാറി നില്‍ക്കുന്നതെന്നും സൂചനയുണ്ട്.


News

ചൈനയില്‍ നിന്നുള്ള മുഴുവന്‍ ക്രെയിനുകളും വിഴിഞ്ഞത്ത് എത്തി

ഗാസ മുനമ്പിലെ ഏക കത്തോലിക്കാ ദൈവാലയം ഹോളി ഫാമിലി ഇടവക സന്ദര്‍ശിച്ച് ജറുസലേമിലെ ലാറ്റിന്‍ ...

ക്രിസ്റ്റയുടെ പാട്ടുകള്‍ ശ്രദ്ധ ആകര്‍ഷിക്കുന്നു

ആലപ്പുഴ ജില്ലയില്‍ 12,678 വളര്‍ത്തുപക്ഷികളെ കൊല്ലും ശനിയാഴ്ച കള്ളിംഗിന് വിധേയമാക്കും

മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളങ്ങള്‍ തുടര്‍ച്ചയായി അപകടത്തില്‍പ്പെടുന്ന സംഭവത്തില്‍ ന്യൂനപക്ഷ ...

സംസ്ഥാനത്ത് മഴ കനത്തു

ജനവാസമേഖലയില്‍ വന്യമൃഗ ശല്യം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കാടിറങ്ങുന്ന വന്യമൃഗങ്ങളുടെ സഞ്ചാര പാത ...

കരിമണല്‍ ഖനനം സ്വകാര്യ മേഖലയ്ക്ക് കൈമാറാന്‍ നീക്കം

VIDEO NEWS

40 വർഷങ്ങൾക്കുശേഷം പ്രകൃത്യതീത സംഭവങ്ങളെപ്പറ്റി സുപ്രധാന പ്രമാണരേഖയുമായി വത്തിക്കാൻ| VATICANDOCUMENT

അറസ്റ്റുകൾ കൂടുന്നു... തടവുശിക്ഷകൾ വർദ്ധിക്കുന്നു... എന്നിട്ടും തളരാതെ അമേരിക്കൻ സഭ

KSRTC യിൽ നിറയെ മാറ്റം...യാത്രക്കാരുടെ മനം നിറയും....ശുദ്ധ ജലവും ഭക്ഷണവും യാത്രയിൽ ഒരുക്കി KSRTC

കാത്തുക്കുട്ടിയോടൊപ്പം കേദാര്‍നാഥ് പാടിയ മറ്റൊരു മനോഹരമായ ഗാനം

KANNUR CONVENT ATTACK പ്രതികള്‍ കാണാമറയത്ത് തന്നെ, പോലിസിന്റെ മെല്ലെപ്പോക്ക് ആരെ സംരക്ഷിക്കാൻ?

തെലുങ്കാനയിലെ മദർതെരേസ സ്‌കൂളിലെ പ്രിൻസിപ്പലിന്റെയും മർദ്ദനമേറ്റ വൈദികന്റെയും നടുക്കുന്ന പ്രതികരണം