GENERAL NEWS

തന്നെ മാറ്റാന്‍ ബോധപൂര്‍വ്വം ശ്രമം നടക്കുന്നതായി സുധാകരന്‍

2024-05-05

വോട്ടെടുപ്പ് കഴിഞ്ഞിട്ടും കെപിസിസി അധ്യക്ഷസ്ഥാനം തിരിച്ചു നല്‍കാത്തതില്‍ കെ സുധാകരന് അതൃപ്തിയെന്ന് സൂചന. എഐസിസി തീരുമാനം വരുന്നതിനുള്ള സാങ്കേതിക തടസം മാത്രമാണ് ഇതെന്നാണ് നേതാക്കള്‍ വിശദീകരിക്കുന്നത്. അതേ സമയം തന്നെ മാറ്റാന്‍ ബോധപൂര്‍വ്വം ശ്രമം നടക്കുന്നതായുള്ള സംശയമാണ് സുധാകരന്‍ ഉയര്‍ത്തുന്നത്. 

തെരഞ്ഞെടുപ്പ് അവലോകനം ചെയ്യാന്‍ ചേര്‍ന്ന ഇന്നലത്തെ കെപിസിസി യോഗത്തില്‍ കെ. സുധാകരന്‍ വീണ്ടും പ്രസിഡണ്ടാകുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വിവരം. സുധാകരനെ അനുകൂലിക്കുന്നവര്‍ ഇക്കാര്യം മാധ്യമങ്ങളോടും വ്യക്തമാക്കിയിരുന്നു. പക്ഷെ താല്‍ക്കാലിക പ്രസിഡണ്ട് എംഎം ഹസ്സനോട് തുടരാന്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടരി ദീപാ ദാസ് മുന്‍ഷി നിര്‍ദ്ദേശിച്ചു. ഫലം വരുന്നത് വരെ താല്‍ക്കാലിക ചുമതലെയെന്നാണ് ദീപാദാസിന്റെ വിശദീകരണം. സംഘടനാ ചുമതലയുള്ള കെ സി വേണുഗോപാല്‍ പറഞ്ഞതും ഹൈക്കമാന്‍ഡ് തീരുമാനം വരട്ടെയെന്നാണ്. 

കേരളത്തില്‍ പോളിംഗ് തീര്‍ന്നസാഹചര്യത്തില്‍ സംസ്ഥാന അധ്യക്ഷ സ്ഥാനം തിരികെ നല്‍കാന്‍ ഫലം വരുന്നത് വരെ എന്തിന് കാത്തിരിക്കണമെന്നാണ് സുധാകരന്റെ സംശയം. തീരുമാനം നീളുന്നത് സുധാകരനെ മാറ്റാനുള്ള അവസരമാക്കാനും സംസ്ഥാനത്തെ ഒരു വിഭാഗ നേതാക്കള്‍ ശ്രമിക്കുന്നുണ്ട്. ആരോഗ്യപ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി സുധാകരനെ നീക്കാന്‍ നേരത്തെ ശ്രമമുണ്ടായിരുന്നു. അതിനിടെ താല്‍ക്കാലിക ചുമതലയുള്ള ഹസ്സനെ സ്ഥിരം പ്രസിഡണ്ടാക്കാനും ഒരു വിഭാഗം ശ്രമിക്കുന്നുണ്ട്. പുതിയൊരു അധ്യക്ഷന്‍ വരട്ടെ എന്ന അഭിപ്രായവും ശക്തമാണ്. ഫലം വന്ന ശേഷം സംഘടനയില്‍ വലിയ അഴിച്ചുപണി ഹൈക്കമാന്‍ഡ് ലക്ഷ്യമിടുന്നതായും സൂചനയുണ്ട്. പ്രസിഡണ്ടിന്റെ കാര്യത്തിലെ അനിശ്ചിതത്വം വരും ദിവസങ്ങളില്‍ കൂടുതല്‍ വിവാദമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


News

ചൈനയില്‍ നിന്നുള്ള മുഴുവന്‍ ക്രെയിനുകളും വിഴിഞ്ഞത്ത് എത്തി

ഗാസ മുനമ്പിലെ ഏക കത്തോലിക്കാ ദൈവാലയം ഹോളി ഫാമിലി ഇടവക സന്ദര്‍ശിച്ച് ജറുസലേമിലെ ലാറ്റിന്‍ ...

ക്രിസ്റ്റയുടെ പാട്ടുകള്‍ ശ്രദ്ധ ആകര്‍ഷിക്കുന്നു

ആലപ്പുഴ ജില്ലയില്‍ 12,678 വളര്‍ത്തുപക്ഷികളെ കൊല്ലും ശനിയാഴ്ച കള്ളിംഗിന് വിധേയമാക്കും

മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളങ്ങള്‍ തുടര്‍ച്ചയായി അപകടത്തില്‍പ്പെടുന്ന സംഭവത്തില്‍ ന്യൂനപക്ഷ ...

സംസ്ഥാനത്ത് മഴ കനത്തു

ജനവാസമേഖലയില്‍ വന്യമൃഗ ശല്യം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കാടിറങ്ങുന്ന വന്യമൃഗങ്ങളുടെ സഞ്ചാര പാത ...

കരിമണല്‍ ഖനനം സ്വകാര്യ മേഖലയ്ക്ക് കൈമാറാന്‍ നീക്കം

VIDEO NEWS

40 വർഷങ്ങൾക്കുശേഷം പ്രകൃത്യതീത സംഭവങ്ങളെപ്പറ്റി സുപ്രധാന പ്രമാണരേഖയുമായി വത്തിക്കാൻ| VATICANDOCUMENT

അറസ്റ്റുകൾ കൂടുന്നു... തടവുശിക്ഷകൾ വർദ്ധിക്കുന്നു... എന്നിട്ടും തളരാതെ അമേരിക്കൻ സഭ

KSRTC യിൽ നിറയെ മാറ്റം...യാത്രക്കാരുടെ മനം നിറയും....ശുദ്ധ ജലവും ഭക്ഷണവും യാത്രയിൽ ഒരുക്കി KSRTC

കാത്തുക്കുട്ടിയോടൊപ്പം കേദാര്‍നാഥ് പാടിയ മറ്റൊരു മനോഹരമായ ഗാനം

KANNUR CONVENT ATTACK പ്രതികള്‍ കാണാമറയത്ത് തന്നെ, പോലിസിന്റെ മെല്ലെപ്പോക്ക് ആരെ സംരക്ഷിക്കാൻ?

തെലുങ്കാനയിലെ മദർതെരേസ സ്‌കൂളിലെ പ്രിൻസിപ്പലിന്റെയും മർദ്ദനമേറ്റ വൈദികന്റെയും നടുക്കുന്ന പ്രതികരണം