GENERAL NEWS
കെഎസ്ആര്‍ടിസിയിലെ താല്‍ക്കാലിക ഡ്രൈവര്‍,കണ്ടക്ടര്‍ നിയമനം പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ നീക്കം
2024-05-05
കെഎസ്ആര്‍ടിസിയിലെ താല്‍ക്കാലിക നിയമനത്തിന് പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന് റിപ്പോര്‍ട്ട് നല്‍കും. മേയറും, ഡ്രൈവറും തമ്മിലുള്ള തര്‍ക്കത്തിലെ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് പൊലിസ് നടപടി.
ഡ്രൈവര്‍ യദു ജോലിക്കു പ്രവേശിക്കുമ്പോള്‍ 2 കേസില്‍ പ്രതിയായിരുന്ന സാഹചര്യത്തില്‍ ഡ്രൈവര്‍ , കണ്ടക്ടര്‍ നിയമനത്തിന് പൊലിസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന് കമ്മീഷണര്‍ ശുപാര്‍ശ നല്കി. കേസുകള്‍ നിലനില്‍ക്കെ താല്‍ക്കാലിക ജീവനക്കാരനായി യദുവിനെ നിയമിച്ചത് പലരും ചോദ്യം ചെയ്യുന്ന പശ്ചാത്തലത്തിലാണ് പൊലീസ് നീക്കം. കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ കോടതി നിര്‍ദ്ദേശപ്രകാരമെടുത്ത കേസില്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെയും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ദേവിന്റെയും മൊഴിയെടുക്കും. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത്. ഈ കേസില്‍ പ്രതിയാക്കപ്പെട്ട മേയര്‍ അടക്കം അഞ്ചുപേരുടെയും മൊഴി രേഖപ്പെടുത്തും. സംഘം ചേര്‍ന്ന് മാര്‍ഗ്ഗതടസ്സമുണ്ടാക്കിയെന്നാണ് കേസ്. മേയറുടെ സംഘവും കെഎസ്ആര്‍ടിസി ബസ്സിന്റെ സര്‍വ്വീസ് തടസ്സപ്പെടുത്തിയില്ലെന്ന പൊലീസിന്റെ വാദവും കേസെടുക്കണ്ടിവന്നതോടെ പൊളിഞ്ഞു. ബസ്സിനുള്ളിലേക്ക് സച്ചിന് കയറി യാത്രക്കരെ ഇറക്കിവിട്ടു എന്നും യദുവിന്റെ പരാതിയിലുണ്ട്. ഈ പരാതി നാളെ കോടതി പരിഗണിക്കും.
News
ചൈനയില്‍ നിന്നുള്ള മുഴുവന്‍ ക്രെയിനുകളും വിഴിഞ്ഞത്ത് എത്തി
ഗാസ മുനമ്പിലെ ഏക കത്തോലിക്കാ ദൈവാലയം ഹോളി ഫാമിലി ഇടവക സന്ദര്‍ശിച്ച് ജറുസലേമിലെ ലാറ്റിന്‍ ...
ക്രിസ്റ്റയുടെ പാട്ടുകള്‍ ശ്രദ്ധ ആകര്‍ഷിക്കുന്നു
ആലപ്പുഴ ജില്ലയില്‍ 12,678 വളര്‍ത്തുപക്ഷികളെ കൊല്ലും ശനിയാഴ്ച കള്ളിംഗിന് വിധേയമാക്കും
മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളങ്ങള്‍ തുടര്‍ച്ചയായി അപകടത്തില്‍പ്പെടുന്ന സംഭവത്തില്‍ ന്യൂനപക്ഷ ...
സംസ്ഥാനത്ത് മഴ കനത്തു
ജനവാസമേഖലയില്‍ വന്യമൃഗ ശല്യം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കാടിറങ്ങുന്ന വന്യമൃഗങ്ങളുടെ സഞ്ചാര പാത ...
കരിമണല്‍ ഖനനം സ്വകാര്യ മേഖലയ്ക്ക് കൈമാറാന്‍ നീക്കം